Health

''മലമ്പനി''...മഴക്കാലത്ത് ഏറെ ശ്രദ്ധയോടെ നേരിടേണ്ട ഒരു രോഗം

മഴക്കാലരോഗങ്ങളിൽ ഏറെ ശ്രദ്ധയോടെ നേരിടേണ്ട രോഗങ്ങളിൽ ഒന്നാണ് മലമ്പനി. അനോഫെലീസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഇടവിട്ടുള്ള പനിയോടൊപ്പം വിറയലും പേശീവേദനയും തലവേദനയുമാണ്‌ മലമ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.

''മലമ്പനി''...മഴക്കാലത്ത് ഏറെ ശ്രദ്ധയോടെ നേരിടേണ്ട ഒരു രോഗം

മഴക്കാലരോഗങ്ങളിൽ ഏറെ ശ്രദ്ധയോടെ നേരിടേണ്ട രോഗങ്ങളിൽ ഒന്നാണ് മലമ്പനി. അനോഫെലീസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഇടവിട്ടുള്ള പനിയോടൊപ്പം വിറയലും പേശീവേദനയും തലവേദനയുമാണ്‌ മലമ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. വിറയലോടുകൂടി ആരംഭിച്ച് തുടർന്ന് ശക്തമായ പനിയും വിയർപ്പും ക്ഷീണവും ഉണ്ടാകാം. ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ പനിയും വിറയലും ആവർത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമായി കരുതാം. മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, ചുമ, തൊലിപ്പുറമെയും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകാം. ഇത്തരം രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

''മലമ്പനി''...മഴക്കാലത്ത് ഏറെ ശ്രദ്ധയോടെ നേരിടേണ്ട ഒരു രോഗം

മലമ്പനി സ്ഥിരീകരിക്കാൻ രക്ത പരിശോധന അത്യാവശ്യമാണ്‌. വീടുകളിലോ ആരോഗ്യസ്ഥാപനങ്ങളിലോ വെച്ച് രക്തസാമ്പിളെടുക്കാവുന്നതാണ്. നിലവിൽ പി എച്ച് സി/ സി എച്ച് സികളിൽ പരിശോധിക്കാനുള്ള ലാബ് സൗകര്യമുണ്ട്. വീട്ടിൽ വെച്ചുതന്നെ മലമ്പനിയാണോയെന്നറിയാനുള്ള റാപ്പിഡ് ടെസ്റ്റ് സംവിധാനവും ഇപ്പോൾ ലഭ്യമാണ്.

പ്രധാനമായും നമ്മൾ ചെയ്യേണ്ടത് വീടിന്‌ ചുറ്റും അതുപോലെ പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നില്ലെന്നത് ഉറപ്പു വരുത്തുകയാണ്. ഇത്തരം വെള്ളക്കെട്ടുകൾ മണ്ണിട്ട് നികത്തുകയോ ഒഴുക്കികളയുകയോ ചെയ്യേണ്ടതാണ്‌. കിണറുകൾ, ടാങ്കുകൾ, വെള്ളം സംഭരിച്ചുവയ്ക്കുന്ന പാത്രങ്ങൾ എന്നിവ കൊതുകു കടക്കാത്ത വിധ കൊതുകുവലയിട്ടു മൂടുകയോ തുണികൊണ്ട് മൂടുകയോ ചെയ്യുണം.

advertisment

Super Leaderboard 970x90