തെരഞ്ഞെടുപ്പല്ലേ വരാനിരിക്കുന്നത്, കേരളത്തിലെ ക്രമസമാധാന നില തകര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തരായി എന്ന് വരുത്തി തീര്‍ക്കാന്‍ ആരോ എവിടെയോ ഇരുന്ന് തീരുമാനിച്ചിട്ടുണ്ട്... - മാലാ പാര്‍വ്വതി

നാട്ടുകാരെന്ന് പറയപ്പെടുന്ന ക്രിമിനലുകൾ തല്ലുമ്പോൾ സംഭവിക്കാത്തത് മറ്റൊരു ഗൗരവമുള്ള വിഷയമാണ്. സദാചാരത്തിന്റെ പേരിലും ,ക്രമസമാധാന നില തകരാറിലാക്കാതെയും ജാഗരൂകരായി പ്രവർത്തിക്കുന്നവർ ആരാണെന്നും.. ഇവർക്ക് എന്തെങ്കിലും പൊതു താല്പര്യമുണ്ടോയെന്നും അറിയാൻ സാധിക്കുന്നില്ല. ആ തരത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് തോന്നുന്നില്ല...

തെരഞ്ഞെടുപ്പല്ലേ വരാനിരിക്കുന്നത്, കേരളത്തിലെ ക്രമസമാധാന നില തകര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തരായി എന്ന് വരുത്തി തീര്‍ക്കാന്‍ ആരോ എവിടെയോ ഇരുന്ന് തീരുമാനിച്ചിട്ടുണ്ട്... - മാലാ പാര്‍വ്വതി

ഹിന്ദുക്കൾക്ക് കേരളത്തിൽ രക്ഷയില്ല. പ്രചരണം ശക്തമായിരുന്നു. നാഷണൽ ചാനലുകളെല്ലാം കേരളത്തിൽ വന്ന് ടോക്ക് ഷോ ചെയ്ത് ഉത്തരവാദിത്വം തെളിയിച്ചു ഹിന്ദുക്കൾക്ക് രക്ഷയില്ല എന്ന് തിരക്കാൻ വന്നവർ , ഒടുവിൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കാം, എങ്കലിം സംഘികൾക്ക് സ്വസ്ഥമായി വിഹരിക്കാൻ പറ്റുന്നില്ല എന്നത് പ്രശ്നമല്ലേ എന്ന് വരെ ചോദിക്കുന്നുണ്ടായിരുന്നു. ഏതായാലും ആ കാംപയിൻ അത്ര ഏറ്റില്ല. കേരളത്തിലെ ക്രമസമാധാന തകർച്ച എങ്കിലും അവർക്ക് മനോവിഷമം ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്.

അങ്ങനെ ഇരിക്കെയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സ്ഥലങ്ങൾ കേരളത്തിലുണ്ട് എന്ന ന്യുസ് വന്നത്. വീടുകളിൽ കറുത്ത സ്റ്റിക്കർ പതിച്ച് ,മുന്നറിയിപ്പ് കൊടുക്കുന്ന കാര്യം ടി.വി യിലൂടെ വാർത്തയും വന്നു, . പല ഇടങ്ങളിൽ, പല സ്ഥലത്ത് ഒര സമയം ജനാലകളിൽ കറുത്ത സ്റ്റിക്കർ ! ! ജനം ഇളകി, ഭയചകിതരായി റോഡിൽ കാണുന്ന അന്യസംസ്ഥാന തൊഴിലാളി ,ട്രാൻസ്ജണ്ടർ, മാനസിക ആസ്വാസ്ഥ്യമുള്ള പാവപ്പെട്ടവൻ തുടങ്ങി പലരെയും നാട്ടുകാരാടിച്ച് പതം വരുത്തി.എന്നാൽ കറുത്ത സ്ടിക്കർ വിവാദ കഥ ,മനുഷ്യരെ ഭയ ചകിതരാക്കിയപ്പോഴും ഒരു കുട്ടി പോലും മിസ്സിംഗ് ആയ കേസ് രജിസ്റ്റർ ചെയ്തതായി അറിഞ്ഞില്ല. അടുത്ത ദിവസങ്ങളിൽ കണ്ട കറുത്ത സ്റ്റിക്കർ പിന്നെ ഒട്ടിക്കപ്പെടുന്നുമില്ല.

നാട്ടുകാരെന്ന് പറയപ്പെടുന്ന ക്രിമിനലുകൾ തല്ലുമ്പോൾ സംഭവിക്കാത്തത് മറ്റൊരു ഗൗരവമുള്ള വിഷയമാണ്. സദാചാരത്തിന്റെ പേരിലും ,ക്രമസമാധാന നില തകരാറിലാക്കാതെയും ജാഗരൂകരായി പ്രവർത്തിക്കുന്നവർ ആരാണെന്നും.. ഇവർക്ക് എന്തെങ്കിലും പൊതു താല്പര്യമുണ്ടോയെന്നും അറിയാൻ സാധിക്കുന്നില്ല. ആ തരത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്ന് തോന്നുന്നില്ല .അറിയാൻ താല്പര്യമുണ്ട്. നാട്ടുകാരെന്ന പേരിൽ ആരെയും തല്ലുന്ന ലൈസൻസ് ക്രമസമാധാന പാലകർ നല്കിയിട്ടുണെങ്കിൽ അത് റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു. കാരണം രാജ്യത്തിന്റെ സാമ്പത്തിക നയമൊക്കെ കാരണം നാട്ടിൽ നല്ല ദാരിദ്യമുണ്ട്. മുണ്ടു മുറുക്കി ഉടുത്ത് കഴിയുന്നവർ ,നഗരമുറങ്ങുമ്പോൾ കടത്തിണ്ണകളിൽ അഭയം പ്രാപിക്കാറുണ്ട്. ദരിദ്രരും അന്യസംസ്ഥാന തൊഴിലാളികളും ട്രാൻസ് ജണ്ടേഴ്സും സ്ത്രീകളും അഹിന്ദുക്കളും ദളിതരുമെല്ലാം ഈ നാട്ടിലെ പൗരന്മാരാണ്.വീടില്ലെങ്കിലും അവർക്കീ മണ്ണിലുറങ്ങാൻ സാധിക്കണം. തെരുവിലുള്ളവർ എല്ലാം പിടിച്ച് പിറക്കാരാണെന്ന് കരുതുന്ന പോലീസുകാരെ തന്നെ സഹിക്കാൻ വയ്യ എന്നിരിക്കെ നാട്ടുകാരുടെ ലേബലിൽ തല്ലാനിറങ്ങി നടക്കുന്ന ആചാര പാലകരെ തീരെ സഹിക്കാൻ വയ്യ. ഈ പറയുന്നത് ഗൗരവമുള്ള വിഷയമാണ്. കാരണം പാർലമന്റ് ഇലക്ഷൻ 2019 ലാണ്.കേരളത്തിലെ ക്രമസമാധാന നില തകർന്ന് നാട്ടുകാർ പരിഭ്രാന്തരായി.എന്ന് വരുത്തി തീർക്കാൻ ആരോ എവിടെയോ ഇരുന്ന് തീരുമാനിച്ചിട്ടുണ്ട് . അത് നടപ്പിലാക്കാൻ ഇനി അങ്ങോട്ട് ശ്രമങ്ങൾ കൂടും. ജാഗ്രത പാലിക്കാൻ ശ്രമിക്കാം.

#TAGS : maala parvathy  

advertisment

News

Related News

    Super Leaderboard 970x90