National

ഗാന്ധിവധവും ഗോഡ്സേയും RSS ഉം..

ഗാന്ധി വധത്തിന്റെ സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ 1948 ഫെബ്രുവരി 27 നു പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനു എഴുതിയതായി പബ്ലിക് ഡൊമെയ്നിലുള്ള കത്തിൽ ഇങ്ങിനെ പറയുന്നു:"ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കില്ല. സവർക്ൿരുടെ കീഴിൽ പ്രവർത്തിച്ച ഹിന്ദുമഹാസഭയുടെ ഒരു തീവ്രവാദി ഗ്രൂപ്പാണ് അതിനുള്ള ഗൂഡാലോചന നടത്തിയത്."അപ്പോൾ ഈ തോക്കിന്റെ യഥാർത്ഥ ഉടമയാര്?​

 ഗാന്ധിവധവും ഗോഡ്സേയും RSS ഉം..

ഗാന്ധിജിയെ വധിക്കാൻ നാഥുറാം ഗോഡ്‌സെ ഉപയോഗിച്ച പിസ്റ്റലാണ് ചിത്രത്തിൽ.

ഒന്ന്.

"വിചാരണ നടക്കുന്ന സമയത്തൊന്നും സവർക്കർ തൊട്ടടുത്തിരുന്ന നാഥുറാമിനോട് സംസാരിക്കുക പോട്ടെ, ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. നിശ്ശബ്ദനായി, അങ്ങേയറ്റം അച്ചടക്കത്തോടെ, തൊട്ടടുത്തിരുന്ന നാഥുറാമിനെ പൂർണ്ണമായി അവഗണിച്ചാണ് സവർക്കർ ഇരുന്നത്.

"വിചാരണക്കോടതിയിലും ജയിലിലും സവർക്കർ കാണിച്ച ഈ കണക്കുകൂട്ടിയുള്ള അകൽച്ച തന്നെ അങ്ങേയറ്റം മുറിപ്പെടുത്തിയെന്നു നാഥുറാം എന്നോട് പലവട്ടം പറഞ്ഞു. ജയിലിലെ ഏകാന്തതയിൽ സവർക്കറുടെ ഒരു കൈപിടിക്കൽ, ഒരു നോട്ടം, ഒരു വാക്ക്...അതിനുവേണ്ടി താൻ എത്ര ആഗ്രഹിച്ചു എന്ന്...അവസാന കൂടിക്കാഴ്ചയിലും നാഥുറാം ഇക്കാര്യം പറഞ്ഞു."

(ഗാന്ധിജി വധക്കേസിൽ ഗോപാൽ ഗോഡ്‌സെയുടെ വക്കീലായിരുന്ന പി എൽ ഇനാംദാറുടെ ദി സ്റ്റോറി ഓഫ് ദി റെഡ് ഫോർട്ട് ട്രയൽ എന്ന പുസ്തകത്തിൽ നിന്ന് ദി ലോങ്ങ് ഷാഡോ ഓഫ് ഗാന്ധിജിസ് അസാസിനേഷൻ എന്ന പുസ്തകത്തിൽ ചേർത്തിട്ടുള്ളത്)

 ഗാന്ധിവധവും ഗോഡ്സേയും RSS ഉം..

 ഗാന്ധിവധവും ഗോഡ്സേയും RSS ഉം..

 രണ്ട്

നാഥുറാം ഗോഡ്‌സെ ജനുവരി മാസത്തിൽ രണ്ടുതവണ സവർക്കറെ കണ്ടു എന്ന ബാഡ്‌ഗെയുടെ മൊഴി സ്വതന്ത്ര സാക്ഷികളുടെ അഭാവത്തിൽ വിചാരണ കോടതി തള്ളിക്കളഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സവർക്കറെ കോടതി കുറ്റവിമുക്തനാക്കി. എന്നാൽ ഗാന്ധിവധത്തെക്കുറിച്ച് അന്വേഷിച്ച കപൂർ കമ്മീഷന്റെ മുൻപാകെ സവർക്കറുടെ അംഗരക്ഷകൻ അപ്പ രാമചന്ദ്രയുടെയും പേഴ്‌സണൽ സെക്രട്ടറി വിഷ്ണു ടാംലെയും നൽകിയ മൊഴി അംഗീകരിച്ച കമ്മീഷൻ റിപ്പോർട്ടിൽ ഇങ്ങിനെ പറഞ്ഞു:

"ഈ വസ്തുതകൾ എല്ലാം പരിഗണിക്കുമ്പോൾ വധത്തിനുള്ള ഗൂഡാലോചന സവർക്കറും കൂട്ടരുമാണ് നടത്തിയത് എന്നതല്ലാതെ മറ്റൊരു തിയറിയും നിലനിൽക്കുന്നതല്ല."

മൂന്ന്:

ഗാന്ധി വധത്തിന്റെ സമയത്ത് ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ 1948 ഫെബ്രുവരി 27 നു പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനു എഴുതിയതായി പബ്ലിക് ഡൊമെയ്നിലുള്ള കത്തിൽ ഇങ്ങിനെ പറയുന്നു:

"ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കില്ല. സവർക്ൿരുടെ കീഴിൽ പ്രവർത്തിച്ച ഹിന്ദുമഹാസഭയുടെ ഒരു തീവ്രവാദി ഗ്രൂപ്പാണ് അതിനുള്ള ഗൂഡാലോചന നടത്തിയത്."

അപ്പോൾ ഈ തോക്കിന്റെ യഥാർത്ഥ ഉടമയാര്?

കെജെ ജാക്കോബ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്

advertisment

Super Leaderboard 970 X 90