വിശന്നിട്ടാ ചേട്ടന്മാരെ ഞാൻ കട്ടത് ... അതിന് എന്നെ കൊല്ലണമായിരുന്നോ ?

കാടു വിളിക്കുന്നത നിങ്ങൾ കേൾക്കുന്നിലെ.ചുറ്റിലും നോക്കണേ എന്നെപ്പോലെ ഇനിയും മധുമാരുണ്ട്.അവരെ തല്ലരുത് .വിശന്നിട്ടായിരിക്കും.വിശന്നാൽ ഭ്രാന്താവും എനിക്കന്നല്ല ആർക്കും.....

വിശന്നിട്ടാ ചേട്ടന്മാരെ ഞാൻ കട്ടത് ... അതിന് എന്നെ കൊല്ലണമായിരുന്നോ ?

ഇപ്പോൾ ഇരുട്ടാണ്....
എനിക്ക് നിങ്ങളെ കാണാൻ കഴിയുന്നില്ല...
നിങ്ങളൊക്കെ ആരാ....
എന്നെ എന്തിനാ തല്ലിയേ....?
എനിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല....
നിങ്ങളെന്റെ കീശ തപ്പിയതെന്തിനാ....
അവസാന ശ്വാസമെടുക്കുമ്പോഴും ഞാൻ ചോര തുപ്പിയതോർമയുണ്ട്....
ഞാൻ അവസാനമായി എടുത്ത ഭക്ഷണ സാധനങ്ങൾ എവിടെ.....?
അതവിടെക്കിടന്ന് എന്നെപ്പോലെ ജീർണ്ണിക്കുമോ.....?
കാടു വിളിക്കുന്നത നിങ്ങൾ കേൾക്കുന്നിലെ....
ചുറ്റിലും നോക്കണേ എന്നെപ്പോലെ ഇനിയും മധുമാരുണ്ട്.....
അവരെ തല്ലരുത് ....
വിശന്നിട്ടായിരിക്കും...
വിശന്നാൽ ഭ്രാന്താവും എനിക്കന്നല്ല ആർക്കും.....
നിങ്ങൾക്കും കുഞ്ഞുങ്ങൾക്കും വിശക്കാതെ സൂക്ഷിക്കണേ....
നിങ്ങളെന്താണ് ആ കൈയിലെ സാധനം ഉയർത്തി എന്നെയും നിങ്ങളെയും അതിലേക്ക് ചേർക്കുന്നത...
ഓ അതാണോ നിങ്ങൾ പറഞ്ഞ സെൽഫി....
നിങ്ങളെങ്ങനെ ആണ് ചിരിക്കുന്നത്....
വിശക്കുന്നുണ്ട്....
നല്ല വിശപ്പ്....
കണ്ണിലിരുട്ടു കയരുന്നുണ്ട്..
എന്നെ പറഞ്ഞു വിടുകയാണോ...
എന്റെ കാട് വിളിക്കുന്നുണ്ട്....
എന്റെ മണ്ണും...
ഇനി ഞാനുറങ്ങട്ടെ....
വിഷക്കരുതെ ആർക്കും.

#TAGS : madhu  

advertisment

News

Super Leaderboard 970x90