National

ജുഡീഷ്യറിയും സർക്കാരും തമ്മിലുള്ള ചങ്ങാത്തത്തിൽ ജനാധിപത്യത്തിന് മരണമണി മുഴങ്ങും..

അംഗീകാരം കാത്തുകിടക്കുന്ന ശുപാർശകൾ അതൊരു വകുപ്പ് തല വിഷയമെന്ന മട്ടിൽ അന്വേഷിക്കാൻ എക്സിക്യൂട്ടീവ് ഹൈക്കോടതിയോട് ആവശ്യപ്പെടുകയാണ്. അതും തെറ്റെന്ന് കണ്ട് നമ്മൾ തള്ളിക്കളഞ്ഞ ആരോപണങ്ങളെപ്പറ്റി വീണ്ടും അന്വേഷിക്കാൻ. ഈ വിഷയത്തിൽ (ജഡ്ജി കൃഷ്ണ ഭട്ടിന്റെ നിയമനം) നമ്മുടെ ശുപാർശ പുനരവലോകനം ചെയ്യാൻ ഹൈക്കോടതിയോട് ആവശ്യപ്പെടുന്നത് അനുചിതവും നിർബന്ധബുദ്ധിയുമാണ്.

ജുഡീഷ്യറിയും സർക്കാരും തമ്മിലുള്ള ചങ്ങാത്തത്തിൽ ജനാധിപത്യത്തിന് മരണമണി മുഴങ്ങും..

( കർണ്ണാടക ഹൈക്കോടതി ജഡ്ജിയായി ജില്ലാ സെഷൻസ് ജഡ്ജി പി.കൃഷ്ണ ഭട്ടിനെ നിയമിക്കാനുള്ള കൊളീജ്യം ശുപാർശ അംഗീകരിക്കാതെ ജഡ്ജിക്കെതിരായ പഴയപരാതി അന്വേഷിക്കാൻ കേന്ദ്രം നേരിട്ട് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽജുഡീഷ്യറിയിലെ വർദ്ധിക്കുന്ന കേന്ദ്ര സർക്കാർ ഇടപെടലിനെ ചോദ്യം ചെയ്ത് കൊളീജ്യം അംഗം ജസ്റ്റിസ് ജെ. ചലമേശ്വർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മറ്റു ജഡ്ജിമാർക്കും അയച്ച കത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ പരിഭാഷ.) ലോർഡ് ബിങ്ങ്ഹാം തന്റെ റൂൾ ഓഫ് ലോ എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: "ജുഡീഷ്യൽ തീരുമാനങ്ങൾ അധികാരത്തിൽ ഇരിക്കുന്നവരെ പ്രീതിപ്പെടുത്താൻ ആകുന്ന ചില രാജ്യങ്ങളുണ്ട് ലോകത്ത്. പക്ഷെ ആ സ്ഥലങ്ങൾ നമ്മൾ ജീവിക്കാൻ ആഗ്രഹിക്കാത്തവയാകും". ബിങ്ഹാമിന് ജീവിക്കാൻ വൈമനസ്യമുള്ളിടത്ത് നമുക്കും ജീവിക്കാതിരിക്കാം.

സുപ്രീം കോടതി ജഡ്ജിമാരായ നമ്മൾ നമ്മുടെ സ്വാതന്ത്രവും സ്ഥാപനത്തിന്റെ സത്യസന്ധതയും എക്സിക്യൂട്ടീവിന്റെ വർദ്ധിച്ച കൈകടത്തലിന് അടിയറവ് വയ്ക്കുന്നു എന്ന ആരോപണം നേരിടുകയാണ്. എക്സിക്യൂട്ടീവ് എല്ലായ്പ്പോഴും അക്ഷമരാണ്. ജുഡീഷ്യറിയുടെ അനുസരണക്കേട് പോലും പൊറുക്കില്ല. ചീഫ് ജസ്റ്റിസ്മാരെ സെക്രട്ടറിയേറ്റിലെ വകുപ്പ് മേധാവികളെപോലെ കൈകാര്യം ചെയ്യാൻ എല്ലായ്പ്പോഴും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സ്റ്റേറ്റിന്റെ വ്യത്യസ്ത വിഭാഗം എന്ന രീതിയിൽ നമ്മുടെ ശ്രഷ്ടതയെയും ഔന്നത്യത്തെയും സംബന്ധിച്ചിടത്തോളം ഈ നടപടികൾ വളരെയധികമാണ്....... ......... ബാംഗ്ലൂരിൽ നിന്ന് ഒരാൾ ഇതിനകം തന്നെ കീഴ്പോട്ടുള്ള മത്സരത്തിൽ നമ്മളെ പിറകിൽ നിന്നടിച്ചു കഴിഞ്ഞു. കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എക്സിക്യൂട്ടീവ് കല്പന ഏറ്റെടുക്കാൻ സന്നദ്ധനായി.

ഇനിയാണ് പ്രവചനാതീതമായ ചിന്തിക്കാൻപോലും കഴിയാത്ത കാര്യങ്ങൾ വരുന്നത്. ശ്രീകൃഷ്‌ണ ഭട്ടിനെ നിയമിക്കാനുള്ള ( കർണ്ണാടക ഹൈക്കോടതിയിൽ നിയമനത്തിനായി കൊളീജ്യം ശുപാർശ ചെയ്ത ജില്ലാ സെഷൻസ് ജഡ്ജി) ശുപാർശയിൽ സർക്കാരിന് എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ അത് പുനഃപരിശോധനയ്ക്കായി കൊളീജ്യത്തിന് അയക്കാമായിരുന്നു. ഏറെക്കാലമായി വിസ്മരിക്കപ്പെട്ടതെങ്കിലും നിലനിൽക്കുന്ന കൃത്യമായ നടപടി അതാണല്ലോ. അതിന് പകരം അവർ ഫയൽ മുറുകെ പിടിച്ചിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ നമ്മുടെ ശുപാർശ ഇപ്പോഴും സാധുവും നീതിയുക്തവുമാണ്.

നിയമന ശുപാർശകൾ സർക്കാർ അംഗീകരിക്കുന്നത് അപൂർവതയും അത് മുറുകെപ്പിടിച്ചിരിക്കുന്നത് ഇപ്പോഴത്തെ നിയമവും എന്നതാണ് കുറച്ചു കാലമായി നമ്മുടെ അസന്തുഷ്ട അനുഭവം. "അസൗകര്യപ്പെടുത്തുന്ന" എന്നാൽ കാര്യപ്രാപ്തിയുള്ള ന്യായാധിപന്മാർ അല്ലെങ്കിൽ ന്യായാധിപന്മാർ ആകേണ്ടവർ അവരുടെ പാതയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നു. ഒരാളെ ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിയായി ഉയർത്തുകയെന്ന ഭരണഘടനാപരമായ ചുമതലയിൽ രണ്ട് അതോറിറ്റികൾക്ക് മാത്രമാണ് പങ്കുള്ളതെന്ന കാര്യത്തിൽ നമ്മളിൽ ആർക്കെങ്കിലും തർക്കമുണ്ടെന്നു ഞാൻ കരുതുന്നില്ല: സുപ്രീം കോടതിക്കും , എക്സിക്യൂട്ടീവിനും. നിയമന ശുപാർശ നൽകുന്നതോടെ ഹൈക്കോടതിയുടെ പങ്കാവസാനിച്ചു. പിന്നീടുള്ള ആശയ വിനിമയവും വ്യക്തത വരുത്തലും , തിരിച്ചും ഈ രണ്ട് അതോറിറ്റികൾ തമ്മിലാണ്. സുപ്രീം കോടതിയെ എക്സിക്യൂട്ടീവ് അവഗണിക്കുന്നതിന് എനിക്ക് ഭൂതകാലത്തിൽ നിന്ന് മറ്റൊരവസരം ഓർത്തെടുക്കാൻ ആകുന്നില്ല.

കുറേക്കൂടി കൃത്യമായി പറഞ്ഞാൽ അംഗീകാരം കാത്തുകിടക്കുന്ന ശുപാർശകൾ അതൊരു വകുപ്പ് തല വിഷയമെന്ന മട്ടിൽ അന്വേഷിക്കാൻ എക്സിക്യൂട്ടീവ് ഹൈക്കോടതിയോട് ആവശ്യപ്പെടുകയാണ്. അതും തെറ്റെന്ന് കണ്ട് നമ്മൾ തള്ളിക്കളഞ്ഞ ആരോപണങ്ങളെപ്പറ്റി വീണ്ടും അന്വേഷിക്കാൻ. ഈ വിഷയത്തിൽ (ജഡ്ജി കൃഷ്ണ ഭട്ടിന്റെ നിയമനം) നമ്മുടെ ശുപാർശ പുനരവലോകനം ചെയ്യാൻ ഹൈക്കോടതിയോട് ആവശ്യപ്പെടുന്നത് അനുചിതവും നിർബന്ധബുദ്ധിയുമാണ്. ഏറെക്കാലം മുൻപ് ഒരു ആദർശവാദി ലോകത്തിന്റെ സരണികളെക്കുറിച്ചറിയാതെ പറഞ്ഞു: "നിയമ നിർമ്മാണ സഭയുടെയും എക്സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും എല്ലാ അധികാരങ്ങളും ഒരേ കൈകളിൽ സംഭരിച്ചു കഴിഞ്ഞാൽ അത് സ്വേച്ഛാധിപത്യമാണ്. അത് ഒരാളിലാകാം, കുറച്ചു പേരിലാകാം, നിരവധി പേരിലാകാം. ഒപ്പം തന്നെ അത് പരമ്പരാഗതമാകാം സ്വയം നിയമിതമാകാം അല്ലെങ്കിൽ തിരഞ്ഞെടുപ്പിലൂടെയാകാം". നിഷ്കളങ്കമെന്നു തോന്നും ഇപ്പോൾ. ജയിംസ് മാഡിസൺ ആണ് ഇത് പറഞ്ഞത്. ഫെഡറലിസ്റ്റ് പേപ്പേഴ്‌സ് നമ്പർ 47ൽ. പരിഗണനയിൽ ഇരിക്കുന്ന കേസുകളിൽ എന്ത് ഉത്തരവുകൾ പുറപ്പെടുവിക്കണമെന്ന് എക്സിക്യൂട്ടീവ് നേരിട്ട് ഹൈക്കോടതികളോട് ആശയവിനിമയം നടത്തുന്ന വരാനിരിക്കുന്ന കാലത്തേക്ക് മാത്രം നോക്കിയാൽ മതി നമ്മൾ.

ഇതിനകം തന്നെ സംജാതമായിട്ടില്ലെങ്കിൽ വളരെ വിദൂരമല്ലാത്ത കാലം. അപ്പോൾ നമുക്ക് സന്തോഷിക്കാം നമ്മുടെ ചുമതലകൾ എടുത്തുമാറ്റപ്പെട്ടതിൽ. കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനെപോലുള്ളവർ എക്സിക്യൂട്ടീവിന്റെ നിർദ്ദേശങ്ങൾക്ക് എല്ലായ്പ്പോഴും വഴങ്ങാൻ തയ്യാറാകുമായിരിക്കും. കാരണം മറ്റു ശാഖകളുമായി മികച്ച ബന്ധം സൂക്ഷിക്കണം എന്നത് പ്രഖ്യാപിത ഭരണഘടനാ ലക്ഷ്യമാണല്ലോ. പണത്തേക്കാൾ ഭക്തിയാലും അഭിലാഷങ്ങളാലും ആണ് മനുഷ്യരുടെ കോഴയെന്നു യുണൈറ്റഡ് സ്റേറ്റ്സ് VS വുണ്ടർലിച്‌ കേസിൽ റോബർട് എച് ജാക്സൺ പറഞ്ഞത് നമുക്ക് തള്ളിക്കളയാൻ ആകില്ല. ജുഡീഷ്യറിയും സർക്കാരും തമ്മിലുള്ള ചങ്ങാത്തത്തിൽ ജനാധിപത്യത്തിന് മരണമണി മുഴങ്ങുമെന്ന് നമ്മൾ മറക്കരുത്. പരസ്പരം കാവൽ നായ്ക്കളാക്കേണ്ടവരാണ് നമ്മൾ. അല്ലാതെ പരസ്പര പ്രശംസകരാവുകയല്ല വേണ്ടത്. ഭരണഘടനാ പദ്ധതിയിൽ ഈ സ്ഥാപനം ഇപ്പോഴും പ്രസക്തമാണെങ്കിൽ

ഈ വിഷയങ്ങൾ ജുഡീഷ്യൽ വശത്തുനിന്ന് ഫുൾ കോടതി പരിഗണിക്കാറായിരിക്കുന്നു. നമ്മുടേത് കീഴ് വഴക്കത്തിൽ അധിഷ്ഠിതമായ സംവിധാനം ആയതുകൊണ്ട് തന്നെ മാസ്റ്റർ ഓഫ് ദി റോസ്റ്ററിനോട് ഒരു കീഴ് വഴക്കം ഉദ്ധരിക്കുന്നതിന് എന്നോട് ക്ഷമിക്കണം. അന്നത്തെ നിയമ മന്ത്രി എഴുതിയ ഇതുപോലൊരു കത്താണ് എസ്.പി ഗുപ്ത കേസിൽ ജുഡീഷ്യൽ ചർച്ചകൾക്ക് തീപ്പൊരി വിതറിയത്.

advertisment

News

Related News

    Super Leaderboard 970x90