Kerala

കന്യാകുമാരിക്ക് തെക്ക് ന്യുനമര്‍ദ്ദം: തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

ന്യൂനമര്‍ദ്ദ പാതയുടെ നേരിട്ടുള്ള സ്വാധീനമേഖലയില്‍ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുന്ന കന്യാകുമാരി മേഖല, ശ്രീലങ്ക, ലക്ഷദ്വീപ്‌, തിരുവനന്തപുരം തീരം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി ഉള്‍കടല്‍, ശ്രീലങ്കൻ ഉള്‍കടല്‍, ലക്ഷദ്വീപ്‌ ഉള്‍കടല്‍, തിരുവനന്തപുരം ഉള്‍കടല്‍ എന്നീ തെക്കേ ഇന്ത്യന്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തരുത് എന്ന് നിര്‍ദേശിക്കുന്നു.

കന്യാകുമാരിക്ക് തെക്ക് ന്യുനമര്‍ദ്ദം: തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

 കന്യാകുമാരിക്ക് തെക്ക് ഒരു ന്യൂനമര്‍ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. നിലവിലെ പ്രവചന പ്രകാരം ന്യൂനമർദ്ദം പടിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങുകയും ശക്തിപ്പെടുകയും ചെയ്യും .ന്യൂനമര്‍ദ്ദ പാതയുടെ നേരിട്ടുള്ള സ്വാധീനമേഖലയില്‍ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുന്ന കന്യാകുമാരി മേഖല, ശ്രീലങ്ക, ലക്ഷദ്വീപ്‌, തിരുവനന്തപുരം തീരം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത 36 മണിക്കൂര്‍ കന്യാകുമാരി ഉള്‍കടല്‍, ശ്രീലങ്കൻ ഉള്‍കടല്‍, ലക്ഷദ്വീപ്‌ ഉള്‍കടല്‍, തിരുവനന്തപുരം ഉള്‍കടല്‍ എന്നീ തെക്കേ ഇന്ത്യന്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തരുത് എന്ന് നിര്‍ദേശിക്കുന്നു.

ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകാനും മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പു വരുത്താനും അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. ഫിഷറീസ്,റവന്യൂ , കോസ്റ്റൽ പോലീസ് എന്നിവരോടും ജാഗ്രത പുലർത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു.

advertisment

News

Related News

    Super Leaderboard 970x90