മഹാത്മാഗാന്ധിക്കും ഒരു പ്രണയമുണ്ടായിരുന്നു....!

സരളാദേവിയുടെ പ്രസംഗവും ,വ്യക്തിത്വവും ഗാന്ധിജിയെ ഏറെ ആകർഷിച്ചു..അദ്ദേഹം സരളാദേവിയുമായി കൂടുതലെടുത്തു... ഈ ബന്ധത്തിൽ അസാധാരണമായ വഴിത്തിരിവുണ്ടായത് സരളാദേ വിയുടെ ഭർത്താവ് ജയിലിലായിരുന്ന സമയത്ത്‌ 1919 ൽ ഗാന്ധിജി സരളാദേവിയുടെ ലാഹോറിലെ വീട്ടിൽ താമസിച്ചതുമുതലാണ്..മെല്ലെ മെല്ലെ ഈ ബന്ധം പുറംലോകമറിയാൻ തുടങ്ങുകയായിരുന്നു....

മഹാത്മാഗാന്ധിക്കും ഒരു പ്രണയമുണ്ടായിരുന്നു....!

 മഹാത്മജിയും പ്രണയിച്ചിരുന്നു..വളരെ ആത്മാർഥമായ പ്രണയമായിരുന്നു അത്.അദ്ദേഹത്തിൻറെ 50 -മത്തെ വയസ്സിലായിരുന്നു സംഭവം. ഇത് അധികമാരും ചർച്ചചെയ്യപ്പെട്ടില്ല. ഗാന്ധിജിയുടെ കുറ്റങ്ങളും കുറവുകളും കേൾക്കാൻ ആർക്കും അക്കാലത്തു താല്പര്യമില്ലായിരുന്നു എന്നതാണ് വസ്തുത. ജീവചരിത്രകാരന്മാർ വരെ അക്കാര്യങ്ങൾ അവഗണിക്കുക യായിരുന്നു...

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഭാരതത്തിൽ ഏറെ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തെക്കു റിച്ചുള്ള വിവരങ്ങൾ അറിയാൻ അദ്ദേഹത്തിൻറെ വാക്കുകൾ കേൾക്കാൻ ഭാരത ജനത ഏറെ കാതോർത്തിരുന്ന കാലമായിരുന്നു അത് ...

മഹാത്മാഗാന്ധിക്കും ഒരു പ്രണയമുണ്ടായിരുന്നു....!

1906 ൽ മഹാത്മജിക്ക്‌ 37 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ബ്രഹ്മചര്യം സ്വീകരിക്കുന്നത്. എന്നാൽ അതിനുശേഷം ഒരുതവണ അദ്ദേഹത്തിന് ചുവടുകൾ തെറ്റിയതായി Gandhi An Illustrated Biography എന്ന ഗാന്ധിജിയുടെ ജീവചരിത്രകാരൻ പ്രമോദ് കപൂർ വെളിപ്പെടുത്തുന്നു..

രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരീ പുത്രി സരളാ ദേവീ ചൗധറാണി യോടാണ് ഗാന്ധജിക്കു അടുപ്പമുണ്ടായത്. സരളാ ദേവി വിവാഹിതയായി രുന്നു..

ഗാന്ധിജിയുടെ ചെറുമകൻ രാജ്‌മോഹൻ ഗാന്ധി എഴുതിയ Mohandas - A True Story of a man എന്ന പുസ്തകത്തിൽ സരള ദേവിയോടുള്ള ഗാന്ധിജിയുടെ ഇഷ്ടം വെളിപ്പെടുത്തുന്ന, അനസൂയ ബെന്നിന് ഗാന്ധിജിയെഴുതിയ കത്തിനെപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്..

"Saraladevi’s company is very endearing. She looks after me very well." Rajmohan further adds that "the following months saw a special relationship that Gandhi called ‘indefinable’ after its character changed in June 1920. In between he had not only overcome his caution regarding exclusive relationships but even thought of a ‘spiritual marriage’, whatever that may have meant, with Saraladevi."

 സരളാദേവി കേവലമൊരു സാധാരണ വനിതയല്ലായിരുന്നു. ബഹുമുഖപ്ര തിഭയായിരുന്ന അവർ നല്ലൊരു പ്രാസംഗികയും ,കവിയും ,എഴുത്തു കാരിയും സംഗീത വിദഗ്ധയുമായിരുന്നു. സംഗീതജ്ഞർ ,എഴുത്തുകാർ, ചിത്രകാരന്മാർ ഒക്കെയടങ്ങിയ വിശാലമായ ടാഗോർ കുടുംബത്തിൽപി റന്നതുകൊണ്ടാകാം ഈ കഴിവുകൾ അവർക്കു ജന്മസിദ്ധമായി ലഭിച്ചതും. ഇംഗ്ലീഷ് ഡിഗ്രി കരസ്ഥമാക്കിയശേഷം അവർ ഫ്രഞ്ച്,പേർഷ്യ ൻ ,സംസ്കൃത ഭാഷകളും പഠിക്കുകയുണ്ടായി. ഒരു വർഷത്തോളം മൈസൂരിലെ ഒരു സ്‌കൂളിൽ ജോലിനോക്കിയിരുന്നു.കോൺഗ്രസിലെ young brigade ന്റെ കരുത്തും ബംഗാളിൽ നിന്നുള്ള ശക്തയായ പ്രവർത്തകയുമായിരുന്നു അവർ...

ആകർഷകമായ വ്യക്തിത്വവും അനുപമ സൗന്ദര്യവും മനോഹരമായ വാക്ചാതുരിയും സ്വതന്ത്ര ചിന്താഗതിയും വ്യക്തമായ വീക്ഷണങ്ങളും സരളാദേവിയെ മറ്റുള്ളവരിൽ നിന്ന് വെത്യസ്തയാക്കിയ പ്രധാന ഘടകങ്ങളായിരുന്നു.. സ്വാമി വിവേകാനന്ദൻ സരളാദേവിയോട് വളരെ ആദരവ് പുലർത്തിയിരുന്നു..അമേരിക്കയിലേക്കുള്ള തന്റെ യാത്രയിൽ പ്രഭാഷണങ്ങൾക്കായി സരളാദേവിയെ ഒപ്പം കൂട്ടാൻ അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും അവരുടെ കുടുംബാങ്ങങ്ങൾ അതിനനുമതി നൽകിയില്ല..

മഹാത്മാഗാന്ധിക്കും ഒരു പ്രണയമുണ്ടായിരുന്നു....!

ബംഗാളിയായ സരളാദേവി വിവാഹം കഴിച്ചത് 'രംഭുജ് ദത് ചൗധരി' എന്ന പഞ്ചാബിയെയായിരുന്നു..വിവാഹശേഷം അവർ ലാഹോറിൽ താമസ മാക്കി. സരളാദേവി കൊണ്ഗ്രെസ്സ് യുവസംഘടനകളുടെ മീറ്റിങ്ങുകളിൽ സജീവമായിരുന്നു..അവരെഴുതി ,ഈണമിട്ട ഗാനങ്ങൾ അക്കാലത്തു പല മീറ്റിങ്ങുകളിലും ആലപിക്കപ്പെട്ടിരുന്നു..

സരളാദേവിയെ മഹാത്മജി കണ്ടുമുട്ടുന്നത് ഈ മീറ്റിങ്ങുകളിൽകൂടി യായിരുന്നു. സരളാദേവിയുടെ പ്രസംഗവും ,വ്യക്തിത്വവും ഗാന്ധിജിയെ ഏറെ ആകർഷിച്ചു..അദ്ദേഹം സരളാദേവിയുമായി കൂടുതലെടുത്തു... ഈ ബന്ധത്തിൽ അസാധാരണമായ വഴിത്തിരിവുണ്ടായത് സരളാദേ വിയുടെ ഭർത്താവ് ജയിലിലായിരുന്ന സമയത്ത്‌ 1919 ൽ ഗാന്ധിജി സരളാദേവിയുടെ ലാഹോറിലെ വീട്ടിൽ താമസിച്ചതുമുതലാണ്..മെല്ലെ മെല്ലെ ഈ ബന്ധം പുറംലോകമറിയാൻ തുടങ്ങുകയായിരുന്നു....

ഗാന്ധിജിയും സരളാദേവിയുമായുള്ള ബന്ധം വളരെ ഗാഡമായിരുന്നു. അത് കൂടുതൽ ശക്തമാകുന്നത് 1920 ജനുവരിമുതൽ മെയ് വരെയുള്ള കാലയളവിലായിരുന്നു.രാജ്‌മോഹൻ ഗാന്ധി പറയുന്നു..

ഗാന്ധിജിയും സരളാദേവിയുമായുള്ള ബന്ധത്തെപ്പറ്റി റിസേർച് നടത്തുന്ന ചരിത്രകാരനും എഴുത്തുകാരനുമായ പ്രൊഫസർ ദത്ത ,ഗാന്ധിജി സരളാദേവിക്ക്‌ 1920 മെയ് 2 നയച്ച കത്താണ് ചൂണ്ടിക്കാട്ടുന്നത്..അതിൽ ഗാന്ധിജി എഴുതി..." You will continue to haunt me in my sleep. No wonder that Panditji (Rambhuj Dutt) calls you the greatest shakti. You may cast that spell over him. You are performing the same trick over me."

ഗാന്ധിജിയും സരളാദേവിയും ഒരു ഘട്ടത്തിൽ പരസ്പ്പരം വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നുവത്രെ.

 ഗാന്ധിജി ,സരളാദേവിക്ക്‌ 1920 ആഗസ്റ്റ് 23 നയച്ച മറ്റൊരു കത്തിൽ ഗാന്ധിജി ഇങ്ങനെയെഴുതി.." You are mine in the purest sense. You ask for a reward of your great surrender, well, it is its own reward."
Gandhi: Voice of a New Age Revolution എന്ന പുസ്തകത്തിന്റെ രചയിതാവ് 'മാർട്ടിൻ ഗ്രീൻ' ന്റെ അഭിപ്രായത്തിൽ ഗാന്ധിജിയും ,സരളാദേവിയും തമ്മിലുള്ള ബന്ധം വളരെ തീവ്രമായിരുന്നു. ഈ ബന്ധത്തെപ്പറ്റി കസ്തൂർബാ ഗാന്ധിക്കും അറിയാമായിരുന്നു എന്നാണു മനസ്സിലാക്കുന്നത്. സരളാദേവി പലതവണ ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ വന്നു താമസിച്ചിട്ടുണ്ട്. കസ്തൂർബാ ഉള്ളപ്പോഴും അവർ അവിടെ താമസിച്ചിരുന്നു ..

ഗാന്ധിജിയുടെ ജീവചരിത്രകാരൻ പ്രമോദ് കപൂറിന്റെ അഭിപ്രായത്തിൽ സരളാദേവിയുമായുള്ള തന്റെ അടുപ്പത്തെപ്പറ്റി ഗാന്ധിജിതന്നെ ന്യൂ യോർക്കിലെ ബർത്ത് കൺട്രോൾ പ്രവർത്തകയായ 'മാർഗരറ്റ് സെങ്കറി' നോട് വെളിപ്പെടുത്തിയിരുന്നത്രെ..ഗാന്ധിജി യും സരളാദേവിയും തമ്മിൽ പ്രണയത്തിനപ്പുറത്തേക്ക് ശാരീരിക ബന്ധമുണ്ടായിരുന്നോ എന്ന് തീർത്തുപറയാൻ തനിക്കാകില്ലെന്നും അദ്ദേഹം പറയുന്നു.പക്ഷെ ഒന്നുറപ്പായി പറയാൻ കഴിയും..50 കാരനും നാലു മക്കളുടെ പിതാവുമായിരുന്ന ഗാന്ധിജിക്കു 47 കാരിയായിരുന്ന സരളാദേവിയെ വളരെ ഇഷ്ടമായിരുന്നു.. ഈ ഇഷ്ടം മൂലം ഇരുവരുടെയും വൈവാഹിക ജീവിതം വരെ തകരുമെന്ന അവസ്ഥ അന്ന് സംജാതമായി. പ്രമോദ് കപൂർ പറയുന്നു.

മഹാത്മാഗാന്ധിക്കും ഒരു പ്രണയമുണ്ടായിരുന്നു....!

ചരിത്രകാരനായ പ്രൊഫസ്സർ പുഷ്‌പേന്ദു പന്തിന്റെ അഭിപ്രായത്തിൽ "ജീവചരിത്രമെഴുതിയ പ്രമോദ് കപൂർ ഗാന്ധിജിയുമായി ബന്ധപ്പെട്ട പല വിവാദ ഏടുകളും മറച്ചുവെക്കുകയായിരുന്നു..ഗാന്ധജിയുടെ ജീവചരിത്രം വായിക്കുന്പോൾ അപൂർണ്ണമായോ, എന്തോ വെളിപ്പെടാനുള്ളതായോ ,ഏതൊക്കെയോ പോരായ്മകളുള്ളതായോ നമുക്ക് തോന്നുന്നതതുകൊ ണ്ടാണ്. ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവാദപരമായ വിഷയങ്ങളെല്ലാം പ്രമോദ് കപൂർ മറച്ചുവെക്കുക യായിരുന്നു. "..

"ഉദാഹരണമായി ധനാഢ്യനും ,ദക്ഷിണാഫ്രിക്കക്കാരനും ഇസ്രായേൽ വംശജനും ഗാന്ധിജിയുടെ ആത്മമിത്രവുമായിരുന്ന Hermann Kallenbach ഉം ഗാന്ധിജിയുമായുള്ള അടുപ്പത്തെക്കുറിച്ചും അക്കാലത്തു പ്രചരിച്ചിരുന്ന ചില സുഖകരമല്ലാത്ത കഥകളും പ്രമോദ് കപൂർ കണ്ടില്ലെന്നു നടിക്കുകയാ യിരുന്നു.."

രാജ്‌മോഹൻ ഗാന്ധിയുടെ അഭിപ്രായത്തിൽ സരളാദേവിയും ഗാന്ധിജിയു മായുള്ള ബന്ധം കസ്തൂർബാ ഗാന്ധിക്ക് അറിയാമായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല..എന്നാൽ ഗാന്ധിജിയുടെ സെക്രട്ടറി മഹാദേവ് ദേശായിക്കും, സി.രാജഗോപാലാചാരിക്കും ഇക്കാര്യങ്ങൾ വ്യ്കതമായി അറിയാമായിരുന്നു എന്നതാണ്.ഇതുതന്നെയാണ് പ്രൊഫസർ ദത്തയും പറയുന്നത്.. ഗാന്ധിജിയുടെയും സരളാദേവിയുടെയും ദാന്പത്യബന്ധം തകർച്ചയുടെ വക്കിലെത്തിയിരുന്നു..ഒക്ടോബർ 1919 മുതൽ മാർച്ച 1920 വരെയുള്ള ഗാന്ധിജിയുടെ ലാഹോർ വാസം ഇത് കൂടുതൽ സങ്കീർണ മാക്കി . ഗാന്ധിജി സരളാദേവിക്കെഴുതിയ കത്തുതന്നെ പ്രധാനം...‘I am too much physically attached to you and you have too many weaknesses. I am not worthy of you because I have not reached that stage where carnal desires have been satisfied.’

മഹാത്മാഗാന്ധിക്കും ഒരു പ്രണയമുണ്ടായിരുന്നു....!

സരളാദേവിയുടെ ഭർത്താവ് കാര്യങ്ങൾ മനസ്സിലാക്കിയതുമൂലമാകാം അവരുടെ ബന്ധം തകർച്ചയുടെ വക്കിലെത്തി. ഗാന്ധിജിയോടുള്ള തന്റെ അഭിനിവേശം മറച്ചുവെക്കാൻ സരളാദേവിയും ശ്രമിച്ചിരുന്നില്ല.കാര്യങ്ങൾ കൈവിടുമെന്ന അവസ്ഥ ഒടുവിൽ ഗാന്ധിജിയും മനസ്സിലാക്കി..അദ്ദേഹം സ്വയം സരളാദേവിയിൽനിന്നകന്നു..

മനസ്സില്ലാ മനസ്സോടെയെങ്കിലും അദ്ദേഹമെടുത്ത അചഞ്ചലമായ ആ തീരുമാനം ഒരു ഭീഷ്മ ശപഥം പോലെ ഉറച്ചതായിരുന്നു..പിന്നീടൊരിക്കലും അദ്ദേഹം സരളാദേവിയെ കാണാനോ ,ബന്ധപ്പെടാനോ ശ്രമിച്ചിരുന്നില്ല.

1923 ൽ സരളാദേവിയുടെ ഭർത്താവ് മരിച്ചു. 1935 ൽ മകനുമൊത്ത് അവർ കൽക്കത്തക്ക് താമസം മാറി. പിന്നീട് ഒരാദ്ധ്യാത്മ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച അവർ സന്യാസജീവിതം തെരഞ്ഞെടുക്കു കയായിരുന്നു...

കാണുക ചിത്രങ്ങൾ ..സരളാദേവി ,ഗാന്ധിയും കസ്തൂർബാ ഗാന്ധിയും
മൂന്നാമത്തെ ചിത്രം -പ്രമോദ് കപൂർ ഗാന്ധിക്കൊപ്പം.അവസാനചിത്രം പ്രമോദ് കപൂർ ,BBC യിൽ.

( അവലംബം : BBC , The Tribune 2007 ,The Telegraph & Daily Bhaskar.)..

advertisment

Super Leaderboard 970x90