പുക മഞ്ഞ് ഐസ് ക്രീം അഥവാ, ദ്രാവക നൈട്രജൻ ചേർന്ന ഐസ് ക്രീം.... ഇത് വിഷം ആണോ?

മാരകമായ ഒരു അപകടങ്ങളും ലിക്വിഡ് നൈട്രജൻ ഐസ് ക്രീം കഴിച്ചു റിപ്പോർട്ട് ചെയ്തിട്ടില്ല. ബാഷ്പം ആകാതെ ലിക്വിഡ് നൈട്രജൻ നേരിട്ടു വായിൽ ഇട്ടാൽ പൊള്ളൽ (തണുപ്പ് കൊണ്ടുള്ള പൊള്ളൽ -cold burn hazard) ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ട്. ഒരിക്കലും മദ്യത്തിന്റെ കൂടെ ഒഴിച്ചു കഴിക്കരുത്....

പുക മഞ്ഞ് ഐസ് ക്രീം അഥവാ, ദ്രാവക നൈട്രജൻ ചേർന്ന ഐസ് ക്രീം.... ഇത് വിഷം ആണോ?

ഐസ്ക്രീം കഴിച്ചു പുക വായിൽ കൂടി ഊതി വിടുന്ന പടങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഒക്കെ ഷെയർ ചെയ്തു കണ്ടു കാണും. ചില പത്ര മാധ്യമങ്ങളും, ടെലിവിഷൻ ചാനലുകളും ഇതേക്കുറിച്ചുള്ള വാർത്തകൾ സംപ്രേക്ഷണം ചെയ്തിട്ടുള്ളതായി കണ്ടു. ഇത് വിഷമാണെന്നും, ഉപയോഗിക്കരുത് എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്താണ് വാസ്തവം?

ദ്രാവക രൂപത്തിലുള്ള നൈട്രജൻ (liquid nitrogen) എന്ന വാതകം ചേർന്നതാണ് ഈ ഐസ്ക്രീം.

എന്താണ് ദ്രാവക നൈട്രജൻ (liquid nitrogen)?

ഇതിനു മുൻപേ, എന്താണ് നൈട്രജൻ എന്ന് നോക്കാം. അറ്റോമിക് ഭാരം 7 ആയതും, N എന്ന അക്ഷരം കൊണ്ട് സൂചപ്പിക്കുന്നതും, പീരിയോഡിക് ടേബിളിലെ ഏഴാമത്തെ അംഗവും ആണ് നൈട്രജൻ. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം കൂടിയാണ് ആണ് നൈട്രജൻ. നിങ്ങൾക്ക് ഒരുപക്ഷെ അറിയാമായിരിക്കും, ഭൂമിയിലെ അന്തരീക്ഷത്തിൽ 78% നൈട്രജൻ ഉണ്ട്. കുറച്ചു കൂടി വിശദമാക്കിയാൽ അന്തരീക്ഷ വായുവിൽ 78.09% നൈട്രജനും, 20.95% ഓക്സിജനും, 0.93% ഉത്കൃഷ്ട വാതകങ്ങളും (Noble Gases-ആർഗോൺ), 0.04% കാർബൺ ഡൈ ഓക്സൈഡും ആണുള്ളത്. അപ്പോൾ നമ്മൾ ശ്വസിക്കുമ്പോൾ ഓക്സിജന്റെ കൂടെ നൈട്രജൻ ഗ്യാസും കൂടിയാണ് അകത്തേക്ക് പോകുന്നത്. നമ്മുടെ ശരീരത്തിൽ ഉള്ള അമിനോ ആസിഡുകളിലും, DN ,RNA തുടങ്ങിയ ന്യൂക്ലിക് ആസിഡുകളിലും, ATP (adenosine triphosphate) യിലും എല്ലാം നൈട്രജൻ എന്ന മൂലകത്തിന്റെ സാന്നിധ്യം ഉണ്ട്. ശരീര ഭാരത്തിന്റെ ഏകദേശം മൂന്നു ശതമാനം നൈട്രജൻ ആണ്.

നൈട്രജൻ വാതകം എന്നല്ലേ പറഞ്ഞത്? അപ്പോൾ ദ്രാവക നൈട്രജൻ എന്താണ്?

പച്ച വെള്ളത്തിന്റെ തിള നില 100 ഡിഗ്രി സെൽഷ്യസ് ആണ് എന്നറിയാമല്ലോ? അതു കഴിഞ്ഞാൽ വെള്ളം നീരാവി ആകുമെന്നും അറിയാം. 0 ഡിഗ്രി സെൽഷ്യസിൽ താഴെ തണുപ്പിച്ചാൽ ഐസ് ആകും. അതു പോലെ അന്തരീക്ഷ താപനിലയിൽ വാതകം ആയ നൈട്രജന്റെ തിളനില -196C ആണ് (പൂജ്യത്തിനും താഴെ -196C! എന്തൊരു തണുപ്പാകും എന്ന് ആലോചിച്ചു നോക്കൂ). [1883 ൽ പോളണ്ടിലെ ശാസ്ത്രജ്ഞൻ മാരായ Zygmunt Wróblewski യും Karol Olszewski യും ആണ് ആദ്യമായി നൈട്രജൻ ദ്രാവകം ആക്കിയത്]. ശാസ്ത്ര ഗവേഷണ ആവശ്യങ്ങൾക്കും, മെഡിക്കൽ രംഗത്തും, cryogenics ഗവേഷണ രംഗത്തും എല്ലാം ധാരാളം ഉപയോഗം ഉള്ള വസ്തുവാണ് ദ്രാവക നൈട്രജൻ (liquid nitrogen). അരിമ്പാറകൾ നീക്കം ചെയ്യാൻ ദ്രാവക നൈട്രജൻ ഉപയോഗിക്കാറുണ്ട്. ഒരു പക്ഷെ മൃഗാശുപത്രി സന്ദർശിച്ചിട്ടുള്ളവർ നൈട്രജൻ ദ്രാവകം കണ്ടിട്ടുണ്ടാവും. ബീജം തണുപ്പിച്ചു സ്റ്റോർ ചെയ്യുവാനായും ദ്രാവക നൈട്രജൻ ഉപയോഗിക്കാറുണ്ട്.

ഈ -196C എന്നാൽ ഭയങ്കര തണുപ്പല്ലേ? അപകടം അല്ലെ?

അതെ. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ ഒരിക്കലും ദ്രാവക നൈട്രജൻ കൈകാര്യം ചെയ്യരുത്. ഇതിനു വേണ്ടി പ്രതേകതരം ഗ്ലൗസുകൾ ലഭ്യമാണ്. ഒരിക്കലും ദ്രാവക രൂപത്തിൽ കുടിക്കരുത്. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെല്ലോ ആയ പ്രൊഫ. John Emsley പറയുന്നത് "If you drank more than a few drops of liquid nitrogen, certainly a teaspoon, it would freeze, and become solid and brittle like glass. Imagine if that happened in the alimentary canal or the stomach. "The liquid also quickly picks up heat, boils and becomes a gas, which could cause damage such as perforations or cause a stomach to burst, (ബിബിസി, Who What Why: How dangerous is liquid nitrogen, 9 October 2012 )" അതായത് ഒരു സ്പൂൺ ദ്രാവക നൈട്രജൻ കുടിച്ചാൽ, ആമാശയം തണുത്തു 'പൊടിഞ്ഞു' പോകാം എന്ന്. ഇങ്ങനെ ഒരു സംഭവം ഉണ്ടായി, Gaby Scanlon എന്ന ബ്രിട്ടീഷ് ടീൻ ഏജ് കുട്ടി, മദ്യത്തിന്റെ കൂടെ ദ്രാവക നൈട്രജൻ കുടിച്ചു വയറിൽ ഗുരുതരമായി അപകടം സംഭവിച്ചു സർജറി (gastrectomy — the surgical removal of part of the stomach) ചെയ്യേണ്ടി വന്നു. കൂടുതൽ വായനയ്ക്ക് (Why Liquid Nitrogen Is Dangerous, Time magazine, Olivia B. Oct. 10, 2012). ഇത് BBC, ഗാർഡിയൻ ഉൾപ്പെടെ പല പത്രങ്ങളും റിപ്പോർട്ട് ചെയ്തതാണ്.

ഐസ്ക്രീമിന്റെ കാര്യം പറയൂ, അത് അപകടം ആണോ?

യു. കെ യിലെ ബ്രിസ്റ്റൾ യൂണിവേഴ്സിറ്റി പ്രൊഫസ്സർ Peter Barham പറയുന്നത് കേൾക്കൂ, " ലിക്വിഡ് നൈട്രജൻ നിരുപദ്രവകാരിയായ നൈട്രജൻ വാതകത്തിന്റെ ദ്രാവക രൂപം ആണ്. അദ്ദേഹം തുടരുന്നു It is also essential that all the liquid has evaporated before any food or drink that has been prepared with liquid nitrogen is used, he says. അതായത് ദ്രാവക രൂപത്തിലുള്ള ലിക്വിഡ് നൈട്രജൻ മുഴുവൻ ബാഷ്പം ആയി പോയതിനു ശേഷം കഴിക്കുന്നതാണ് ഉചിതം BBC, Who What Why: How dangerous is liquid nitrogen?9 October 2012. എന്റെ അന്വേഷണത്തിൽ, മാരകമായ ഒരു അപകടങ്ങളും ലിക്വിഡ് നൈട്രജൻ ഐസ് ക്രീം കഴിച്ചു റിപ്പോർട്ട് ചെയ്തിട്ടില്ല. ബാഷ്പം ആകാതെ ലിക്വിഡ് നൈട്രജൻ നേരിട്ടു വായിൽ ഇട്ടാൽ പൊള്ളൽ (തണുപ്പ് കൊണ്ടുള്ള പൊള്ളൽ -cold burn hazard) ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ട്. ഒരിക്കലും മദ്യത്തിന്റെ കൂടെ ഒഴിച്ചു കഴിക്കരുത്. മുകളിലത്തെ Gaby Scanlon ന്റെ കഥ ഓർക്കുക. ഐസ് ക്രീം കഴിക്കുന്നതും വളരെ സാവധാനം നിയന്ത്രിതമായി കഴിക്കുക. സ്പൂണിൽ എടുത്തു നൈട്രജൻ മുഴുവൻ ബാഷ്പം ആയി പോയതിനു ശേഷം കഴിക്കുന്നതാണ് ഉചിതം. അല്ലെങ്കിൽ ചിലപ്പോൾ വായിൽ cold burn ഉണ്ടാകാം. അതായത് കഠിനമായ തണുപ്പു കൊണ്ട് ഉണ്ടാകാവുന്ന അപകടങ്ങളെ ഉള്ളൂ. അതല്ലാതെ നമ്മൾ ശ്വസിച്ചു കൊണ്ടിരിക്കുന്ന നൈട്രജൻ, ഐസ് ക്രീമിന്റെ കൂടെ മുകളിൽ പറഞ്ഞ പോലെ, ശുചിയായ സാഹചര്യങ്ങളിൽ, സുരക്ഷയോടെ ഉണ്ടാക്കിയ ഐസ്ക്രീം, നിയന്ത്രിതമായി അകത്തേക്കു കഴിക്കുന്നതിൽ വേറെ കുഴപ്പങ്ങൾ ഒന്നുമില്ല.

advertisment

News

Related News

    Super Leaderboard 970x90