പഠിപ്പിക്കേണ്ട വിദ്യാർത്ഥിനിയുടെ മാറത്ത് നോക്കി പഠിപ്പിച്ചാൽ അത് വത്തക്ക ചൂഴ്ന്നതാണെന്നും ചുരിദാറിനടിയിലെ ലെഗ്ഗിൻസ് നേർത്തതാണെന്ന വിഷമവും എരിപൊരി സഞ്ചാരവും ഒക്കെ തോന്നാം....

പഠിപ്പിക്കേണ്ട വിദ്യാർത്ഥിനിയുടെ മാറത്ത് നോക്കി പഠിപ്പിച്ചാൽ അത് വത്തക്ക ചൂഴ്ന്നതാണെന്നും ചുരിദാറിനടിയിലെ ലെഗ്ഗിൻസ് നേർത്തതാണെന്ന വിഷമവും എരിപൊരി സഞ്ചാരവും ഒക്കെ തോന്നാം....

അധ്യാപനം മൂല്യമുള്ള ജോലി തന്നെയാണ്.അതൊരു "ജോലി" മാത്രമായി കാണുന്ന ഒരുപാട്പേരെ പഠിക്കുന്ന കാലംതൊട്ട് പഠിപ്പിക്കുന്ന കാലം വരെയുള്ള 21വർഷത്തിനിടയ്ക്ക് കണ്ടിട്ടുണ്ട്.

നാണക്കേട് കൂടാതെ പറയട്ടെ അതിൽ ഇതിലും വലിയ കമന്റുകൾ പറയുന്നവരുടെ ഇടയിൽ കേട്ടില്ലെന്നു നടിച്ചു ഇരിക്കേണ്ടി വന്നിട്ടുണ്ട്.അതുകൊണ്ട് ഇതൊരു അത്ഭുതമുളവാക്കുന്ന പ്രവൃത്തി ആയിട്ടൊ ഒറ്റപ്പെട്ട സംഭവമായിട്ടോ കാണുന്നില്ല.

സാരി വിടവിലൂടെയുള്ള ഒളിഞ്ഞു നോട്ടം മുതൽ "നിങ്ങള് സ്പെഷ്യലാ" ന്നുള്ള ആറ്റിക്കുറുക്കിയ കിഞ്ചനവർത്തമാനം വരെ കിട്ടിയിട്ടുണ്ട്.

ഞാനറിയാതെ എന്റെ പടമെടുത്ത് എന്റെ ചുണ്ട് zoom ചെയ്ത് എന്നെത്തന്നെ കാണിച്ചു ആശ്വാസം കണ്ടെത്തിയവനെയും ഇവിടെ സ്മരിക്കുന്നു.

അധ്യാപകരുടെ ഗണത്തിൽ "സർട്ടിഫിക്കറ്റ് അധ്യാപകരും" ഉണ്ടെന്ന് ഈ തൊഴിൽ ചെയ്യുന്നത്കൊണ്ട് നന്നായി അറിയാം.അത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് പുത്രനായിരിക്കണം അയാളും.

പഠിപ്പിക്കേണ്ട വിദ്യാർത്ഥിനിയുടെ മാറത്ത് നോക്കി പഠിപ്പിച്ചാൽ അത് വത്തക്ക ചൂഴ്ന്നതാണെന്നും ചുരിദാറിനടിയിലെ ലെഗ്ഗിൻസ് നേർത്തതാണെന്ന വിഷമവും എരിപൊരി സഞ്ചാരവും ഒക്കെ തോന്നാം. അശ്ലീലം അത് കാണുന്നവന്റെ കണ്ണിലാണ്.

മുന്നിലിരിക്കുന്ന കുട്ടിയുടെ അളവും തൂക്കവും കൂട്ടിനോക്കി അനുപാതം കൃത്യമാണെന്നു കണക്ക്‌ മാഷ് പറഞ്ഞാൽ,സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കേണ്ടവൻ ശരീര ശാസ്ത്രം പഠിപ്പിച്ചാൽ,മലയാളം പഠിപ്പിക്കുന്നവർ സദാചാരം പഠിപ്പിച്ചാൽ കുട്ടിയുടെ ഉത്തരക്കടലാസിലേക്കാൾ വലിയ തോൽവിയാണ് ആ അധ്യാപകൻ എന്ന് തിരിച്ചറിയുക.

തെറ്റിപ്പോവുന്നത് കണ്ണുകളാണ്.അത് ലൈംഗിക ചുവയുള്ളതാണെങ്കിലും കപട സദാചാരത്തിന്റേതാണെങ്കിലും വത്തക്കയിലെ കുരു ചൂഴ്ന്നു കളയുന്നത് പോലെ ചൂഴ്ന്നിങ്ങെടുക്കണം.

അധ്യാപനം മൂല്യമുള്ള ജോലിയാണ്.അത് അർഹിക്കുന്നവർ ചെയ്യണം.അല്ലാത്തവർ മുരിക്കുകൃഷി നടത്തുക.

advertisment

News

Related News

Super Leaderboard 970x90