Cinema

ഇപ്പാച്ചിയെയും ഹസീബിനെയും നിങ്ങളേത് മായാനദിയിലാണ് മുക്കിക്കൊന്നത് ?

മായാനദിയിലെ മാത്തന് മാത്രമല്ല തൊണ്ടിമുതലിലെ കള്ളനും പറവയിലെ ഇമ്രാനും 86 പുതുമുഖങ്ങൾക്കിടയിൽ നിന്ന് കയറിവന്ന വിൻസെന്റ് പെപ്പെക്കും മകൻ ആഞ്ജനേയ ദാസിനെ ഗുസ്തി പഠിപ്പിക്കുന്ന ഗോദയിലെ ക്യാപ്റ്റനും അങ്ങനെ പലർക്കും ഞാൻ കയ്യടിച്ചിട്ടുണ്ട്. ഇന്ദ്രൻസ് ചേട്ടന്റെ പടം പക്ഷേ കണ്ടിട്ടില്ല. കാണണം, ഇതുക്കും മേലെയെങ്കിൽ കൈയ്യടിക്കും - 2017 ലെ മികച്ച നടൻ ഇന്ദ്രൻസ് ചേട്ടനാണെന്ന് പറയും.

ഇപ്പാച്ചിയെയും ഹസീബിനെയും നിങ്ങളേത് മായാനദിയിലാണ് മുക്കിക്കൊന്നത് ?

വ്യക്തിപരമായ തെരഞ്ഞെടുപ്പുകൾ വിയോജിപ്പുകളായി വ്യാഖ്യാനിക്കപ്പെടുമെങ്കിലും ഞാനത് പറയാതിരിക്കില്ല. ജനാധിപത്യത്തിൽ എന്റെ പ്രധാനമന്ത്രി എന്റെ തെരഞ്ഞെടുപ്പാവണമെന്നില്ല, എന്റെ ജൂറി എന്റെ ജൂറിയാവണമെന്നില്ല. There can be no democracy without dissent, വിയോജിപ്പുകളില്ലാതെന്ത് ജനാധിപത്യം.

ആർട്ടിസ്റ്റുകളുടെ ഭാഷയിലും ശരീരഭാഷയിലും ദൃശ്യപരിചരണത്തിലും ഉള്ളടക്കത്തിലും റിയലിസ്റ്റിക് - സെമി റിയലിസ്റ്റിക് സ്വഭാവമുള്ള സിനിമകൾക്ക് കൈയ്യടിച്ച് പോരുന്ന എന്നിലെ പ്രേക്ഷകന് പിൽക്കാലങ്ങളിലെ പല മികച്ച ചിത്രങ്ങൾക്കും കൈയ്യടിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പലപ്പോഴും എന്റെ ജൂറി എന്റെ ജൂറിയായിരുന്നില്ല. ഏതാനന്ദത്തിലുമുണ്ട് ഇത്തിരി ബലി എന്ന കെ.ജി.എസിന്റെ ഒരു കവിതയുണ്ട്. അവാർഡ് ജേതാക്കളായ പ്രിയപ്പെട്ടവരുണ്ടാക്കിയ ആനന്ദത്തിനിടയിൽ ബലികൊടുക്കേണ്ടി വന്ന ചിലരെക്കുറിച്ച് / ചിലതിനെക്കുറിച്ച് മാത്രമാണീ കുറിപ്പ്. ഇത് തികച്ചും വ്യക്തിപരമാണ്.

2017 ലെ വ്യക്തിപരമായ എന്റെ തെരഞ്ഞെടുപ്പ് മായാനദിയാണ്. 2017 ടൊവിനോ തോമസിന്റെ വർഷവുമാണ്. അലസനും ലക്ഷ്യബോധമില്ലാത്തവനുമായ കാമുകന്റെ എക്സ്ട്രീമായിരുന്നു മായാനദിയിലെ മാത്തൻ. ഐശ്വര്യലക്ഷ്മിയെ കാണുമ്പോൾ ചോദിക്കാൻ സൂക്ഷിച്ച ചോദ്യമാണ്, "അപ്പൂ, അക്കാലങ്ങളിൽ നിനക്കാരായിരുന്നു മാത്തൻ?" എന്നത്. ഒരു സ്ക്രൂഡ്രൈവർ കൊണ്ട് വൈൻകുപ്പി കുത്തിത്തുറക്കാൻ നോക്കുന്ന മൂന്ന് പെണ്ണുങ്ങളെ ഇപ്പോഴും എന്റെ മുമ്പിലെന്നപോലെ ഞാൻ കാണുന്നുണ്ട്. സമീറ, എത്രയെത്ര സദാചാരഭ്രാന്തിന് മുമ്പിലാണ് ആഷിഖ് അവളെ വെച്ചത്. ഒരടി കൊണ്ട് അവളെ ദീനിയാക്കുന്ന ഇക്കയിലൂടെ കുലപ്പെണ്ണുങ്ങളെ നിർമ്മിക്കുന്ന ആണളവുകളെ മുഴുവൻ - മതഫണ്ടമെന്റലിസത്തെ മുഴുവൻ നാണിപ്പിക്കുന്നുണ്ട് ആഷിഖ് അബു. ഒളിച്ചു കടത്തി മാത്രം ശീലിച്ച രഹസ്യ കാമനകളെ മുഴുവൻ ധീരതയോടെ തുറന്ന് വിട്ട മായാനദി തന്നെയാണ് എന്റെ ഇഷ്ടങ്ങളിൽ ഒരുപടി മേലെ നിൽക്കുന്നത്.

മായാനദിയിലെ മാത്തന് മാത്രമല്ല തൊണ്ടിമുതലിലെ കള്ളനും പറവയിലെ ഇമ്രാനും 86 പുതുമുഖങ്ങൾക്കിടയിൽ നിന്ന് കയറിവന്ന വിൻസെന്റ് പെപ്പെക്കും മകൻ ആഞ്ജനേയ ദാസിനെ ഗുസ്തി പഠിപ്പിക്കുന്ന ഗോദയിലെ ക്യാപ്റ്റനും അങ്ങനെ പലർക്കും ഞാൻ കയ്യടിച്ചിട്ടുണ്ട്. ഇന്ദ്രൻസ് ചേട്ടന്റെ പടം പക്ഷേ കണ്ടിട്ടില്ല. കാണണം, ഇതുക്കും മേലെയെങ്കിൽ കൈയ്യടിക്കും - 2017 ലെ മികച്ച നടൻ ഇന്ദ്രൻസ് ചേട്ടനാണെന്ന് പറയും.

"നിങ്ങളെന്ത് കോത്തായത്തെ ഞായമാണീ പുലമ്പുന്നത്, ഇന്ദ്രൻസ് മികച്ച നടനാണോയെന്നറിയാൻ പടം കാണണോ?" എന്ന് ചോദിച്ചു കളയരുത്. ഇന്ദ്രൻസ് ഗംഭീര നടനാണെന്ന കാര്യത്തിൽ ആർക്കാണ് തർക്കമുള്ളത്, 2017 ലെ മികച്ച നടനായിരുന്നോ എന്നാണ് കണ്ടുറപ്പിക്കുമെന്ന് പറഞ്ഞത്. അലമാരയിലെ ശ്രീരാമ ഷെട്ടി മുതലിങ്ങോട്ട് 2017 ൽ കണ്ട ഇന്ദ്രൻസ് ചേട്ടന്റെ പടങ്ങളിൽ മികച്ച പെർഫോമൻസ് കണ്ടത് പറവയിലും ഗോഡ്സെയിലുമാണ്. 2016 ലേക്ക് മടങ്ങിയാൽ അക്കൊല്ലത്തെ മികച്ച നടന്മാരിലൊരാൾ ജൂറി കണ്ടെത്തിയ വിനായകൻ തന്നെയായിരുന്നു. പക്ഷേ പ്രതികാരദാഹിയായ മഹേഷ് ഭാവന അതിനൊപ്പമോ അതിനും മേലെയോ നിൽക്കുന്നതായി തോന്നിയിരുന്നുവെന്ന് സമ്മതിക്കാതെ വയ്യ. അതുകൊണ്ട് ഇന്ദ്രൻസ് ചേട്ടനെയല്ല ആരെയായാലും, കണ്ടില്ലെങ്കിൽ കാണണം. ഇഷ്ടമായാൽ അത് പറയുകയും വേണം, ഇഷ്ടമായില്ലെങ്കിലും. അതാണ് നീതി.

കാണലവിടെ നിൽക്കട്ടെ, അവാർഡിന്റെ മൂല്യമുയർന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അവാർഡിന്റെ മൂല്യമുയർത്താനല്ല അവാർഡ്. 2018 ലെ മികച്ച നടനുള്ള അവാർഡ് രാജൻ.പി.ദേവിനോ നരേന്ദ്രപ്രസാദിനോ കൊടുത്ത് അവാർഡിന്റെ മൂല്യം ഒന്നുയർത്തിക്കളയാം എന്ന് ചിന്തിക്കാനൊക്കുമോ ? അക്കൊല്ലത്തെ പടങ്ങളെ വിലയിരുത്തി - അഭിനയ പാടവം നോക്കി മാത്രം തീരുമാനിക്കേണ്ടതാണത്. മുമ്പഭിനയിച്ചതോ അഭിനയിക്കാൻ പോകുന്നതോ ആയ വേഷങ്ങളോട് അത് കടപ്പെട്ടിരിക്കരുത്. മികച്ച നടനുള്ള അവാർഡ് ചിലർക്ക് ലഭിക്കുമ്പോൾ അഭിനയത്തിന് കിട്ടിയ അംഗീകരമാണതെന്ന് സമ്മതിക്കാനാകാത്ത വരേണ്യ ഉള്ളം നമുക്കുണ്ട് എന്നതാണ് സത്യം, അവരാണീ മൂല്യവാദത്തിന് പിന്നിൽ. മറ്റെന്തിനൊക്കെയോ കിട്ടിയ അംഗീകാരമാണിതെന്ന വാദങ്ങൾ അവർ നിരത്തുന്നത് അതുകൊണ്ടാണ്. അവാർഡ് ജേതാവ് ഒരു താരമാണെങ്കിൽ പരാമർശിക്കപ്പെടുന്ന പടത്തിലെ കഥാപാത്രത്തെ മാത്രം വാഴ്ത്തുന്നവരാണവർ. ഇതര ന്യായീകരണങ്ങൾ തേടിപ്പരക്കംപായാൻ അപ്പോഴവർ മുതിരാറില്ല. എന്നിട്ടോ, മാടമ്പള്ളിയിലെ അന്ധനായ താരാരാധകൻ താനാണെന്ന് തിരിച്ചറിയാതെ സ്വന്തം രോഗം മറ്റുള്ളവരിൽ ആരോപിക്കുന്ന കളികളിൽ ഏർപ്പെട്ടുകയും ചെയ്യും.

സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്നലെ പ്രഖ്യാപിച്ചത് മുതലിങ്ങോട്ട് കാണുന്ന കമന്റുകൾ മുഴുവനും താരരാജക്കന്മാരിൽ നിന്ന് പാവം മനുഷ്യർക്ക് / നല്ല മനുഷ്യർക്ക് അവാർഡ് കിട്ടിത്തുടങ്ങി - അവാർഡിന്റെ മൂല്യം കൂടി എന്നൊക്കെയാണ്. ഇന്ദ്രൻസ് എന്ന അഭിനേതാവിന് ഇതിൽപ്പരം അപമാനമെന്തുണ്ട്. സലിംകുമാറിനെയും വിനായകനെയും സുരഭിയെയും നാമിങ്ങനെ അപമാനിച്ചിട്ടുണ്ട്. മനുഷ്യത്വത്തിനുള്ള പുരസ്കാരം വാങ്ങാൻ അവർ ഇപ്പണിയെടുക്കേണ്ടതില്ല. ഇത് നല്ല മനുഷ്യർക്കോ രാഷ്ട്രീയ ബോധ്യമുള്ളവർക്കോ ഒന്നുമുള്ള അവാർഡല്ല. നമുക്കും നമ്മളെ ഭരിക്കുന്ന ജൂറിക്കും ആ ബോധ്യം ഉണ്ടാവേണ്ടതുണ്ട്.

പറവയിലെ ഇപ്പാച്ചിയും ഹസീബും ഞെട്ടിച്ച പോലെ രക്ഷാധികാരി ബൈജുവിലെ കുഞ്ഞുങ്ങൾ എന്നെ ഞെട്ടിച്ചിട്ടില്ല. ടീസറോ ട്രെയിലറോ ഒരു പാട്ട്പോലുമോ കാണിച്ച് മോഹിപ്പിക്കാതെ പറവകളെയും രണ്ട് പിള്ളാരെയും കൊണ്ട് സൗബിൻ വന്ന വരവ് എന്തൊരു വരവായിരുന്നു. ആ കുട്ടികൾ ക്ലാസിൽ തോറ്റപ്പോൾ, ആർട്ടിസ്റ്റ് ബേബി പറഞ്ഞ ഡയലോഗാണ് പ്രേക്ഷകർ വീണ്ടും സൗബിനോട് പറഞ്ഞത്, "എന്റെ പൊന്നു നായിന്റെ മോനേ കരയിക്കാതെടാ" എന്ന്. ഒറ്റ സീനിൽ ക്ലാസ് റൂമിൽ വന്ന് പോയ ടീച്ചർ പോലും എന്തൊരു ടീച്ചറായിരുന്നു. നമ്മുടെ ഹൃദയമിടിപ്പ് പോലും നിയന്ത്രിച്ചിട്ടുണ്ട് ഇപ്പാച്ചിയും ഹസീബും. അവരുടെ രക്ഷാധികാരികൾ അവരെ ആദരിക്കാൻ ജാഗ്രത കാട്ടാഞ്ഞതെന്താവും ! ഉദാഹരിക്കാൻ സുജാതയുടെ മകളെപ്പോലെ ഇനിയും കുഞ്ഞുങ്ങളില്ലാഞ്ഞിട്ടല്ല, അത് വിടാം കുഞ്ഞുങ്ങളല്ലെ, മുതിർന്നവരിലേക്ക് തല മൂത്തവരിലേക്ക് തിരിച്ചുവന്നവസാനിപ്പിക്കാം.

'നെഞ്ചില്‍ ഈ നെഞ്ചില്‍' എന്ന് തുടങ്ങുന്ന വിനായക് ശശികുമാര്‍ എഴുതിയ പറവയിലെ പാട്ടോർമ്മയില്ലേ, റെക്സ് വിജയൻ പാടിയ പാട്ട്? എനിക്കിപ്പഴുമറിയില്ല ആരാണ് അങ്കമാലിയിലെ 'തിയ്യാമേ' എഴുതിയതെന്ന്. എന്തൊരു പാട്ടാണത് ! ഹരിനാരായണന്‍ എഴുതിയ എസ്രയിലെ 'പാടുന്നു പ്രിയരാഗങ്ങൾ', ആദം ജോണിലെ 'ഈ കാറ്റ് വന്ന് കാതിൽ പറഞ്ഞു' എന്നിവ 2017 ലെ പാട്ടുകളാണ്. ജിമിക്കി കമ്മലിലൂടെ ആഘോഷിക്കപ്പെട്ട 2017 ൽ തന്നെയാണ് ഷാൻ റഹ്മാൻ ഗോദയിൽ മനു മഞ്ജിത്ത് എഴുതിയ 'ആരോ നെഞ്ചിൽ മഞ്ഞായി പെയ്യുന്നു' എന്ന പാട്ടൊരുക്കുന്നതും. ClA യിലേയും തൊണ്ടിമുതലിലേയും ജോമോന്റെ സുവിശേഷങ്ങളിലെയും റഫീക്ക് അഹമ്മദിന്റെ പാട്ടുകളും 2017 പാടി നടന്നവയാണ്. ചിപ്പിയിലെ രമേഷ് കാവിലിന്റെ 'കടൽ ശംഖിനുളളിൽ ഞാൻ ജലമൗനമായ്' എന്ന പാട്ടിലെ വരികൾക്ക് എന്തൊരു ഭംഗിയായിരുന്നു. ഞണ്ടുകളിലേയും സോളോയിലേയും വല്ലാതെ വാഴ്ത്തുന്നുവെന്ന പഴി ഭയന്ന് ഞാനെടുത്ത് പറയാതെ വിട്ടുകളയുന്ന മായാനദിയിലേയും വരികളെ പ്രഭാവർമ്മ തോൽപ്പിച്ചതെങ്ങനെയെന്ന ചോദ്യത്തിന്റെ ഉത്തരം ക്ലിന്റിലെ അദ്ദേഹത്തിന്റെ മികച്ച

advertisment

News

Related News

    Super Leaderboard 970x90