Life Style

ചായ വിറ്റ് ഈ സംരംഭക നേടിയത് 227 കോടി രൂപ!

2002ല്‍ ഇന്ത്യയിലേക്ക് നടത്തിയ ഒരു യാത്രയാണ് എഡ്ഡിയുടെ ജീവിതം മാറ്റിമറിച്ചത്. അന്നവര്‍ യാത്രയ്ക്കിടയില്‍ ഒരു ചായ കുടിച്ചു. അത്രയും രുചിയുള്ള ചായ അവരെ അമ്പരപ്പിച്ചു.

ചായ വിറ്റ് ഈ സംരംഭക നേടിയത് 227 കോടി രൂപ!

ചായ വിറ്റ് ഒരു അമേരിക്കന്‍ വനിത കോടിപതിയായ കഥയാണിത്. അല്‍പ്പം ആശ്ചര്യം തോന്നുമെങ്കിലും അതാണ് സംരംഭകത്വത്തിന്റെ മായാജാലം. ബ്രൂക്ക് എഡ്ഡി എന്ന അമേരിക്കന്‍ വനിതയാണ് കഥയിലെ നായിക. 2007ല്‍ ബ്രൂക്ക് തുടങ്ങിയ ഭക്തി ചായ് എന്ന കമ്പനി ഇതിനോടകം ചായ വിറ്റ് നേടിയത് 227 കോടി രൂപയാണ്.

2002ല്‍ ഇന്ത്യയിലേക്ക് നടത്തിയ ഒരു യാത്രയാണ് എഡ്ഡിയുടെ ജീവിതം മാറ്റിമറിച്ചത്. അന്നവര്‍ യാത്രയ്ക്കിടയില്‍ ഒരു ചായ കുടിച്ചു. അത്രയും രുചിയുള്ള ചായ അവരെ അമ്പരപ്പിച്ചു. പിന്നീട് അമേരിക്കയില്‍ തിരിച്ചെത്തിയ ബ്രൂക്കിന് അത്തരമൊരു ചായ എവിടെ നിന്നും കെട്ടിയില്ല. ഒടുവില്‍ സ്വന്തം റെസിപ്പിയില്‍ ചായ ഉണ്ടാക്കി.

സുഹൃത്തുക്കള്‍ക്കെല്ലാം ചായ ഒരു ജാറിലാക്കി അവര്‍ കൊടുത്തു. കുടിച്ചവര്‍ക്കെല്ലാം ചായ പെരുത്തിഷ്ടമായി. അങ്ങനെയാണ് ചായ ബിസിനസ് ആരംഭിക്കുന്നത്. കൊളറാഡോയാണ് ബ്രൂക്കിന്റെ നാട്. അവിടുത്തെ കടകളിലും പയ്യെ ചായ കൊടുക്കാന്‍ തുടങ്ങി. അതോടെ ബിസിനസ് പച്ച പിടിച്ചു. ചായയോടുള്ള ഭക്തി മൂത്താണല്ലോ ഇങ്ങനൊരു സാഹസത്തിനിറങ്ങിയത്, അപ്പോള്‍ സംരംഭത്തിന് പേരും അങ്ങനാകട്ടെ, ഭക്തി ചായ്.

2007ല്‍ തന്നെ ഭക്തി ചായ വില്‍ക്കുന്നതിന് ഒരു വെബ്സൈറ്റും ആരംഭിച്ചു ബ്രൂക്ക്. അതോടെ ചായ കൂടുതല്‍ ജനകീയമായി. മുഴുവന്‍സമയ ജോലി ഉണ്ടായിരുന്നത് വിട്ട് പൂര്‍ണമായും ഒരു സംരംഭകയായി മാറി ബ്രൂക്ക്. 2014ല്‍ എന്‍ട്രപ്രണര്‍ മാസികയുടെ എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വരെ ഇരട്ടക്കുട്ടികളുടെ അമ്മയായ ഈ സംരംഭകയെ തേടിയെത്തി. ഈ വര്‍ഷം മാത്രം കമ്പനി നേടുമെന്ന് കരുതുന്ന വരുമാനം 45 കോടി രൂപയാണ്.

advertisment

News

Related News

    Super Leaderboard 970x90