​അശാന്തനോട് ചെയ്തതോർത്ത് നമ്മൾ ലജ്ജിച്ചു തലതാഴ്ത്തണം - ലാൽ സദാശിവൻ

ജാതിയും മതവും ഉള്ളിൽ വച്ച് വർത്തമാനങ്ങൾ പറഞ്ഞ് നമ്മളും ഈ വിഷയത്തിൽ തമ്മിലടിക്കരുത്. അശാന്തൻറെ സ്ഥാനത്ത് 'ഉയർന്ന' ജാതിക്കാരനാകണ്ട, 'താഴ്ന്ന' ജാതിയിലെ ഒരു മന്ത്രിയായിരുന്നു എങ്കിൽ ആർക്കെങ്കിലും ശവശരീരത്തെ ആക്ഷേപിക്കാൻ ധൈര്യമുണ്ടാകുമായിരുന്നോ? പോലീസ് പ്രതികരണം തണുത്തതാകുമായിരുന്നോ?

​അശാന്തനോട് ചെയ്തതോർത്ത് നമ്മൾ ലജ്ജിച്ചു തലതാഴ്ത്തണം - ലാൽ സദാശിവൻ

മനുഷ്യരെന്ന നിലയിൽ നമ്മൾ ലജ്ജിച്ചു തലതാഴ്ത്തേണ്ട സംഭവമാണിത്. സർക്കാരിൻറെ കടുത്ത നടപടികൾ കൊണ്ടേ ചില മണ്ടന്മാരെ കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയൂ. തലയ്ക്കുള്ളിൽ ഇനിയും നേരം വെളുത്തിട്ടില്ലാത്തവരാണവർ. നൂറ്റാണ്ടുകൾക്ക് പിറകിൽ ജീവിക്കുന്നവർ. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരെ ഒറ്റപ്പെടുത്തണം. ഇതിൽ രാഷ്ട്രീയ വ്യതാസം പാടില്ല. ഈ കോപ്രായത്തിനു കൂട്ടുനിന്ന ഒരാൾ കോൺഗ്രസുകാരൻ പഞ്ചായത്ത് മെമ്പറാണെന്ന് എവിടെയോ കണ്ടു. ഇയ്യാൾക്കെങ്ങനെ കോൺഗ്രസ്സാകാനാകും? അയാളെ പാർട്ടിയിൽ നിന്നും പഞ്ചായത്തിൽ നിന്നും കളയണം.

ജാതിയും മതവും ഉള്ളിൽ വച്ച് വർത്തമാനങ്ങൾ പറഞ്ഞ് നമ്മളും ഈ വിഷയത്തിൽ തമ്മിലടിക്കരുത്. അശാന്തൻറെ സ്ഥാനത്ത് 'ഉയർന്ന' ജാതിക്കാരനാകണ്ട, 'താഴ്ന്ന' ജാതിയിലെ ഒരു മന്ത്രിയായിരുന്നു എങ്കിൽ ആർക്കെങ്കിലും ശവശരീരത്തെ ആക്ഷേപിക്കാൻ ധൈര്യമുണ്ടാകുമായിരുന്നോ? പോലീസ് പ്രതികരണം തണുത്തതാകുമായിരുന്നോ? അപ്പോൾ ജാതിയും മാത്രമല്ല വിഷയം. അധികാരമുള്ളവനെ, തന്നെക്കാൾ ഉയർന്നവനാണെന്ന് തോന്നുന്നവനെ, ഭാവിയിൽ ആവശ്യമുണ്ടാകുമെന്ന്/പാരയാകുമെന്ന് പ്രതീക്ഷിക്കുന്നവനെ, മാത്രം കൈകൂപ്പുന്ന സോപ്പിടൽ വീരൻമാരാണ് നമ്മൾ. അത് തന്നെയാണ് അമ്പലത്തിനു മുന്നിലും ചെയ്യുന്നത്. എന്നിട്ടു പറയുന്നത് ഭക്തിയെന്ന്.

advertisment

News

Super Leaderboard 970x90