Automobile

കെടിഎം ബൈക്കുകൾ അപകടത്തിൽപ്പെടുന്നതിന്റെ കാരണമെന്താണ്‌..?

ഒരു ബൈക്ക് വേഗത കുറയ്ക്കുമ്പോൾ എന്തൊക്കെ ചെയ്യണമെന്ന് മനസ്സിൽ പ്രോഗ്രാം ചെയ്തിട്ടുള്ളവർക്കേ ഉയർന്ന വേഗതകളിൽ വാഹനത്തെ നിയന്ത്രണവിധേയമാക്കാൻ സാധിക്കൂ. ത്രോട്ട്‌ൽ കട്ട് ചെയ്ത്, ഗിയർ ഡൗൺ ചെയ്തുകൊണ്ട് ഫ്രണ്ട്, പിന്നെ റിയർ ബ്രേക്കുകൾ പ്രവർത്തിപ്പിക്കണം എന്ന് ഒരു നല്ല റൈഡർക്കറിയാം. പക്ഷേ തലയിൽ ഒന്നുമില്ലാതെ വേഗതയുടെ ഹരം മാത്രം കൊണ്ടുനടക്കുന്നവർ മർക്കടന്മാരെപ്പോലെ ത്രോട്ട്‌ലിലെ വിരലുകൾ അൽപം വിടർത്തി ഫ്രണ്ട് ബ്രേക്ക് ലിവറിനെ വലിച്ചടുപ്പിക്കുമ്പോൾ ആ ലിവറിലൂടെ മരണവും അവരിലേക്ക് അരിച്ചുകയറുന്നു.....

കെടിഎം ബൈക്കുകൾ അപകടത്തിൽപ്പെടുന്നതിന്റെ കാരണമെന്താണ്‌..?

ഇപ്പോളും facebookലും മറ്റും കണ്ടുവരുന്ന പോസ്റ്റുകള്‍ കണ്ടുമടുത്തിട്ടാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത്.കെ.ടി.എം ബൈക്ക് വാങ്ങിയവരിൽ ഭൂരിഭാഗവും ഇന്ന് ജീവനോടെയില്ല എന്ന തരത്തിലാണ്‌ ആ പോസ്റ്റ് കറങ്ങുന്നത്.

കെടിഎമ്മിന്റെ ആർസി, ഡ്യൂക്ക് മോഡലുകൾ ആളെക്കൊല്ലികളാണെന്നും ആ പോസ്റ്റിട്ടയാൾ സമർത്ഥിക്കുന്നു. എന്തു കണ്ടാലും ഉടൻ തന്നെ സ്വന്തം പ്രശ്നം മറന്ന് യുവജനങ്ങളെ ഉദ്ധരിക്കാൻ പണിയായുധവുമായി തയ്യാറായിരിക്കുന്ന പല പൗരപ്രമുഖരും ഇതു കണ്ട് യുവജനക്ഷേമതൽപരരായി കെടിഎം എന്ന ബ്രാൻഡിനെതിരേ യുദ്ധം പോലും പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. കെടിഎം ബൈക്കുകൾ അപകടത്തിൽപ്പെടുന്നതിന്റെ കാരണമെന്താണ്‌..? അത് ബൈക്കിന്റെ പ്രശ്നമാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോ..? ഒന്നു നോക്കാം.

ഇന്ത്യൻ വിപണിയിലിറങ്ങുന്ന ഇരുചക്രവാഹനങ്ങൾ പലതും സൈക്കിളിന്‌ എൻജിൻ ഘടിപ്പിച്ചതുപോലെയുള്ള വികൃതവാഹനങ്ങൾ മാത്രമാണ്‌. ഒരു ലിറ്റർ പെട്രോളിന്‌ നൂറുകിലോമീറ്റർ മൈലേജും, നൂറ്റിരുപതു കിലോമീറ്റർ വേഗതയും അമ്പതിനായിരം രൂപ വിലയുമുള്ള ബൈക്കാണ്‌ ശരാശരി ഇന്ത്യാക്കാരന്റെ ആഗ്രഹവും അത്യാഗ്രഹവും. അതുകൊണ്ടാണല്ലോ കാലിച്ചന്തയിൽ നിൽക്കുന്ന പശുവിന്‌ ചെനയുണ്ടോ എന്ന് ചോദിക്കുന്ന പരുങ്ങലിൽ പലരും വന്ന് വിദേശനിർമിത ബൈക്കുടമകളോട് മൈലേജ് എത്രയാ എന്ന് ചോദിക്കുന്നത്.

ഇന്ത്യൻ ബൈക്ക് സങ്കൽപങ്ങളെ മാറ്റിമറിച്ച് ആദ്യം വന്നെത്തിയ ബൈക്ക് യമഹ ആർഡി 350 ആയിരുന്നു. 1983ൽ ആ ബൈക്കിന്റെ യഥാർത്ഥ കരുത്തിൽ നിന്നും ഏറെ വെട്ടിക്കുറയ്ക്കലുകൾ വരുത്തിയാണ്‌ ഇന്ത്യയിൽ ഇറക്കിയത്. ആദ്യ ബാച്ചിലെ മിക്ക ബൈക്കുകളും പല സംസ്ഥാനത്തെയും പോലീസ് സേനയ്ക്കാണ്‌ കൊടുത്തത്. എൻഫീൽഡ് ബുള്ളറ്റിൽ മുപ്പതും നാൽപ്പതും കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിച്ചു ശീലിച്ചവരുടെ കയ്യിൽ റേസ് പാരമ്പര്യമുള്ള ടു സ്ട്രോക്ക് ട്വിൻ സിലിൻഡർ ബൈക്ക് കൊടുത്ത വിവരദോഷികൾ ബുള്ളറ്റിനും ആർഡിക്കുമിടയിൽ സമാനതയായി 350 സിസി എന്ന ഒരേയൊരു ഘടകമേ കണ്ടുകാണുള്ളൂ എന്ന് തീർച്ച. ഫലമോ, 95 ശതമാനം ബൈക്കുകളും അപകടത്തിൽപ്പെട്ടു. ഓടിച്ചിരുന്ന പോലീസുകാരെ പലപ്പോഴും മതിലിൽ നിന്നോ ലോറികളുടെ പിന്നിൽ നിന്നോ ഒക്കെ ചുരണ്ടിയെടുക്കേണ്ട അവസ്ഥയുണ്ടായി..!

കെടിഎം ബൈക്കുകൾ അപകടത്തിൽപ്പെടുന്നതിന്റെ കാരണമെന്താണ്‌..?

അതോടെ റേസ് ഡിറൈവ്‌ഡ് എന്ന ആർഡിയുടെ പൂർണരൂപം ‘റാപിഡ് ഡെത്ത്’ എന്നായി മാറി. ഈ സംഭവപരമ്പര മൂലം യമഹ വീണ്ടും ഡീട്യൂൺ ചെയ്താണ്‌ ആർഡി 350കൾ വിപണിയിലിറക്കിയത്. യഥാർത്ഥത്തിൽ ആരായിരുന്നു കുറ്റക്കാർ? ആർഡി 350 ഒരിക്കലും അന്താരാഷ്ട്രവിപണിയിൽ പേരുദോഷം കേൾപ്പിച്ചിട്ടുള്ള ഒരു ബൈക്കായിരുന്നില്ല. പക്ഷേ മര്യാദയ്ക്ക് ബൈക്കോടിക്കാനറിയാത്ത പോലീസുകാർക്ക് അത്രയും കരുത്തുള്ള ഒരു ബൈക്കിനെ കൈകാര്യം ചെയ്യാനായില്ല. യമഹ ആർഎക്സ് 100 ഇറങ്ങിയപ്പോഴും, ബജാജ് പൾസർ ഇറങ്ങിയപ്പോഴും ഇതുപോലെയുള്ള കരക്കമ്പികൾ ഇറങ്ങിയിരുന്നു. തീർത്തും അടിസ്ഥാനരഹിതമായ അത്തരം ദുഷ്‌പ്രചരണങ്ങളുടെ തുടർച്ച മാത്രമാണ്‌ ഇപ്പോൾ കെടിഎമ്മിനെതിരെയും അരങ്ങേറുന്നത്.

അടുത്തകാലത്തിറങ്ങിയതിൽ ഏറ്റവും മികച്ച പവർടു വെയ്റ്റ് റേഷ്യോ ഉള്ള ബൈക്കുകളാണ്‌ കെടിഎം നിർമ്മിക്കുന്നത്. ഒരു സിംഗിൾ സിലിൻഡർ ഫോർ സ്ട്രോക്ക് ബൈക്കിന്‌ സങ്കൽപിക്കാൻ പോലും കഴിയാത്ത വിധമുള്ള ആക്സിലറേഷനാണ്‌ കെടിഎമ്മിന്റെ എൻജിനീയറിങ്ങ് മികവിലൂടെ ലഭ്യമാകുന്നത്. വളരെ മികച്ച ഹാൻഡ്ലിങ്ങും ബ്രേക്കിങ്ങുമുള്ള ഈ ബൈക്കുകൾ അപകടത്തിൽ പെടുന്നതിന്റെ പ്രധാന കാരണം മറ്റൊന്നുമല്ല, അതോടിക്കുന്നവരുടെ പരിചയക്കുറവു തന്നെ. ബൈക്കിന്റെ ത്രോട്ട്‌ൽ ആരു തിരിച്ചാലും വേഗം കൂടും; അത് മനുഷ്യനായാലും കുരങ്ങനായാലും ശരി. എന്നാൽ അത് സ്വന്തം നിയന്ത്രണത്തിൽ നിർത്താൻ മനുഷ്യന്റെ തലച്ചോറുള്ള ഒരു റൈഡർക്കേ കഴിയൂ, കുരങ്ങന്റെ കൈ മാത്രം പോരെന്നു സാരം.

ഒരു ബൈക്ക് വേഗത കുറയ്ക്കുമ്പോൾ എന്തൊക്കെ ചെയ്യണമെന്ന് മനസ്സിൽ പ്രോഗ്രാം ചെയ്തിട്ടുള്ളവർക്കേ ഉയർന്ന വേഗതകളിൽ വാഹനത്തെ നിയന്ത്രണവിധേയമാക്കാൻ സാധിക്കൂ. ത്രോട്ട്‌ൽ കട്ട് ചെയ്ത്, ഗിയർ ഡൗൺ ചെയ്തുകൊണ്ട് ഫ്രണ്ട്, പിന്നെ റിയർ ബ്രേക്കുകൾ പ്രവർത്തിപ്പിക്കണം എന്ന് ഒരു നല്ല റൈഡർക്കറിയാം. പക്ഷേ തലയിൽ ഒന്നുമില്ലാതെ വേഗതയുടെ ഹരം മാത്രം കൊണ്ടുനടക്കുന്നവർ മർക്കടന്മാരെപ്പോലെ ത്രോട്ട്‌ലിലെ വിരലുകൾ അൽപം വിടർത്തി ഫ്രണ്ട് ബ്രേക്ക് ലിവറിനെ വലിച്ചടുപ്പിക്കുമ്പോൾ ആ ലിവറിലൂടെ മരണവും അവരിലേക്ക് അരിച്ചുകയറുന്നു. പിന്നിലെ വീലിന്റെ ട്രാക്ഷൻ നിയന്ത്രിച്ചാൽ മാത്രമേ വാഹനം നിങ്ങളുടെ വരുതിക്കു നിൽക്കൂ. അല്ലാതെ മുൻ ബ്രേക്ക് മാത്രം പ്രവർത്തിപ്പിച്ചാൽ മുന്നിലെ വീൽ തെന്നി വാഹനം മറിഞ്ഞ് എവിടേക്കെങ്കിലും നിരങ്ങിച്ചെന്ന് നിങ്ങളെ കൊന്നുകളയും തീർച്ച. ആർഡി 350യുടെ കാര്യത്തിലെന്നതു പോലെ അപ്രതീക്ഷിതമായ കരുത്ത് കൈകാര്യം ചെയ്യുന്നതിൽ വരുന്ന വീഴ്ചയാണ്‌ കെടിഎം അപകടങ്ങൾക്കും പിന്നിൽ. തീരെ കരുത്തില്ലാത്ത ബൈക്കുകളിൽ ആക്സിലറേറ്റർ പിരിച്ചുപിടിച്ച് പ്രമാവധി വേഗതയായ എൺപതോ തൊണ്ണൂറോ കിലോമീറ്റർ വേഗതയിൽ പാഞ്ഞിരുന്ന പിള്ളേർ അത്തരം ബൈക്കുകൾ ഓടിക്കുന്ന ലാഗവത്തോടെ
KTM പോലുള്ള more power ഫുൾ ബൈക്കുകൾ കൈകാര്യം ചെയ്ത് മരണം ഇരന്നു വാങ്ങുന്നു.

advertisment

Related News

    Super Leaderboard 970x90