Kerala

കന്യാസ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും കൊടുക്കേണ്ട നമ്മുടെ സർക്കാരും നിയമവ്യവസ്ഥയും...പക്ഷേ നീതിക്ക് വേണ്ടി അവരിരിക്കുന്നത് തെരുവിലാണ് അത് മാത്രം ഓർക്കുക!

തൊഴിൽ മേഖലയിൽ എന്ത് ജോലി ചെയ്താലും അവർ അവരുടെ വിശ്വാസത്തേയും വിശ്വാസമെന്ന സ്ഥാപനത്തേയും വിശ്വസിച്ച് കഴിയുന്നവരാണ്. ഒരു സമരത്തിലും അവരെ കാണുവാൻ കഴിയില്ല. അത് ഒരു മേന്മയായി പറയുകയല്ല. ഒരു പക്ഷേ ഭയമാവാം. അല്ലെങ്കിൽ നിസ്സഹായരായിപ്പോകുന്നത് കൊണ്ടാവാം… എനിക്കറിയില്ല. ഇതിപ്പോ ഒന്നല്ല. പരാതിക്കാരിയോടൊടപ്പം വേറേയുമുണ്ട് അനേകർ, ഐക്യദാര്‍ഢ്യത്തോടെ.

കന്യാസ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും കൊടുക്കേണ്ട നമ്മുടെ സർക്കാരും നിയമവ്യവസ്ഥയും...പക്ഷേ നീതിക്ക് വേണ്ടി അവരിരിക്കുന്നത് തെരുവിലാണ് അത് മാത്രം ഓർക്കുക!

ആറ് വയസ്സാവുന്നതിന് മുമ്പ് തന്നെ സ്വന്തം അമ്മയിൽ നിന്നും മാറി ബോർഡിങ്ങിലായ എനിക്ക് അമ്മമാരായത് കന്യാസ്ത്രീയമ്മമാരാണ്. പക്ഷേ ഈയമ്മാമാരേ പറ്റിയുള്ള കഥകളൊക്കെ അതിനുമൊക്കെ വളരെ മുമ്പുള്ള കാലത്തുമുതലുള്ളതാണ്.

ഓർമ്മയിലുള്ള കഥകളിലും കഥാപാത്രങ്ങളിൽ വെച്ചേറ്റവും പഴക്കമേറിയത് തുടങ്ങുന്നത് നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം സ്കൂളിലെ സിസ്റ്റർമാരിൽനിന്നുമാണ്. എന്റെ അമ്മുമ്മ യുടെ ഒക്കെ കണ്ടംപ്രറിയായ ശാരദയമ്മൂമ്മയുടെ ഹെഡ് മിസ്ട്രസ്സായിരുന്ന മദർ ധന്ഹ (ഇങ്ങനെ തന്നെയാണോ ശരിയായ ഉച്ചാരണം എന്നറിയില്ല) അമ്മ പറഞ്ഞു തന്നതാണ്.

എന്റെ അമ്മക്ക് ഇപ്പൊ 77 വയസ്സായി. അമ്മയ്ക്ക് ആറോ ഏഴോ വയസ്സുള്ളപ്പോ അപ്പൂപ്പന്റെ അനന്തരവളായ നളിനി അക്കച്ചിയേ കാണാൻ ബഥനി സ്കൂളിലെ ബോർഡിങ്ങിൽ ഒരു സന്ധ്യക്ക് അപ്പൂപ്പന്റെ വിരലിൽ തൂങ്ങിയെത്തിയ അമ്മ കണ്ട കാഴ്ച്ച അമ്മ നടന്ന് അഭിനയിച്ച് കാണിച്ചതാണ്.

ബോർഡിങ്ങിന്റെ ഭിത്തിയിലെ കോളിങ്ങ് ബെല്ലടിച്ചപ്പോളുണ്ടായ ശബ്ദം. അത് കേട്ടിട്ട് അടുത്തുള്ള മഠത്തിലേക്ക് നടന്ന ഒരു സിസ്റ്റർ അവരുടെ തല തിരിച്ചു ശബ്ദം കേട്ടിടത്തേക്ക് നോക്കുന്നു . ഒരു പുരുഷന്റെ രൂപം മങ്ങിയ സന്ധ്യാവെട്ടത്തിൽ കണ്ട് മനസ്സിലാക്കിയത് കൊണ്ടാവണം, അവർ പെട്ടെന്ന് തല തിരിച്ച് മഠത്തിലെക്ക് ധൃതിയിൽ നടന്ന് കയറിപ്പോകുന്നു. 

ഓർക്കണം, എഴുപത് വർഷം മുൻപാണ്. അവിചാരിതമായിട്ടാണേൽപ്പോലും ഒരു പുരുഷന്റെ മേൽ ദൃഷ്ടി പോലും പതിയുന്നത് ഇഷ്ടമില്ലാത്തവർ.

അമ്മയുടെ ഫസ്റ്റ്ഫോമിൽ (പണ്ടത്തെ 5-ം ക്ലാസ്) എത്തിയപ്പോഴുള്ള ആദ്യത്തെ ക്ലാസ് ടീച്ചറായിരുന്ന സിസ്റ്റർ സോഫിയ, സ്കൂളിലെ പത്താം ക്ലാസ്സിലെ കുട്ടികളുടെ മാത്രം പ്രിവിലേജായിരുന്ന കിണറ്റിൽ നിന്നും സ്വന്തമായി വെള്ളം കോരി കുടിക്കാനുള്ള സ്വാതന്ത്ര്യം (? സേഫ്റ്റി പ്രിക്കോഷൻ) അമ്മ ലംഘിച്ചപ്പോൾ ഒരു കൊച്ചടി അമ്മയ്ക്ക് വച്ച് കൊടുത്ത് അച്ചടക്കവും സുരക്ഷാബോധവും പഠിപ്പിച്ചു കൊടുത്ത സിസ്റ്റർ ഹബീബയുമൊക്കെ അമ്മക്കഥകളിൽ വന്നിട്ടുള്ള ഓർമ്മയിലുള്ള മായാത്ത പേരുകളാണ്.

എനിക്ക് ഇതേ ബെഥനി സ്കൂളിൽ LKGയിൽവെച്ച് ഒരു പാടു സ്നേഹവും വാത്സല്യവും വാരിക്കോരിത്തന്ന സിസ്റ്റർ ലൊറാന. പിന്നെയൊരു സിസ്റ്റർ ഡൊറോത്തിയും എവിടെയോയുണ്ട്.

കന്യാസ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും കൊടുക്കേണ്ട നമ്മുടെ സർക്കാരും നിയമവ്യവസ്ഥയും...പക്ഷേ നീതിക്ക് വേണ്ടി അവരിരിക്കുന്നത് തെരുവിലാണ് അത് മാത്രം ഓർക്കുക!

കൊല്ലത്ത് ദേവമാതാ സ്കൂളിൽ ബോർഡിങ്ങിലാക്കിയിട്ട് തിരിച്ച് വീട്ടിലേക്ക് പോരുമ്പോ വീടുവരേയും കരഞ്ഞിരുന്നൂന്ന് അമ്മ പറയും. ബോർഡിങ്ങിൽ വിട്ടിരുന്ന ഞാൻ ആദ്യമായി കരയുന്നത് ഒരു വെയ്ഗ് മെമറിയായുണ്ടിപ്പോഴും മനസ്സിൽ. കൊണ്ട് വിട്ട് ഒരു ആഴ്ച്ചയോ മറ്റോ ആയി എന്നാണോർമ്മ. ബോർഡിങ്ങിന്റെ ഗേറ്റിൽ അച്ഛന്റെ കാറിന്റെ ഹോൺശബ്ദം കേട്ടിട്ട് നോക്കിയ ഞാൻ കണ്ടത് നീല നിറമുള്ള വലിയ ഇരുമ്പ് ഗേറ്റിലെ ഇൻബിൽറ്റായ ഒരു ചെറിയ വാതിലിലൂടെ അമ്മ കടന്ന് വരുന്നതാണ്.

അമ്മ അടുത്ത് വന്നപ്പോൾ ഞാൻ ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് അകത്ത് പോയി അവിടെയുണ്ടായിരുന്ന ഏതോ കന്യാസ്ത്രിയമ്മയുടെ കുപ്പായത്തിൽ പിടിച്ചോണ്ട് അവരോട് ചോദിച്ചു “പുറത്ത് നിന്ന് വരുന്നവരോട് സംസാരിക്കാമോ “എന്ന്. അമ്മയ്ക്ക്, എന്റെ അമ്മയ്ക്ക്, അത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അമ്മ പൊട്ടിക്കരഞ്ഞു. അത് കണ്ട് ഞാനും. 

അത്രയും കാലം (? ദിവസം [ങ്ങൾ] , ആഴ്ച്ച) അമ്മയേ പിരിഞ്ഞ് ഇരുന്ന വിഷമമത്രയും കൂടി പുറത്തേക്ക്. അമ്മയ്ക്കും. അങ്ങനെ ഞങ്ങൾ രണ്ടു പേരുടേയും കരച്ചിൽ കണ്ടു കൊണ്ട് അടുത്തുവന്ന സിസ്റ്റർ ബേർട്ടില പറഞ്ഞതും ഓർമ്മയിലുണ്ട്…

“ഇപ്പോഴാണ് സമാധാനമായത്. ഇവനൊഴിച്ച് ബോർഡിങ്ങിലുള്ള എല്ലാ കുഞ്ഞുങ്ങളും കരയുന്നുണ്ടായിരുന്നു അത്രയും ദിവസം… ഇവനൊഴികെ…. ഞങ്ങൾ പലതും പറഞ്ഞ് നോക്കിയതാ ഇവനൊന്ന് കരഞ്ഞു കിട്ടാൻ…. കരയാതെ മനസ്സിലുള്ള വിഷമമെല്ലാം അടക്കിപ്പിടിച്ച് കുഞ്ഞിന് മനസ്സിന് വല്ല അസുഖവും വരുമെന്ന് എല്ലാവരും ഭയന്നിരുന്നു. അമ്മയേ കാണാത്തതിൽ വിഷമമില്ലേ… അച്ഛനേ കാണേണ്ടേ… ചേച്ചിയുടെ അടുക്കൽ പോകേണ്ടേ എന്നൊക്കെ കിണ്ടിക്കിണ്ടി ചോദിച്ചു ഒന്ന് കരയിപ്പിക്കാൻ നൊക്കിയ ശ്രമങ്ങളെല്ലാം പാഴായി….”

അവസാനം അമ്മ വന്ന് മുന്നിൽ നി്ന്നപ്പോൾ തിരിഞ്ഞോടി കന്യാസ്ത്രിയമ്മയോട് എന്റെ സ്വന്തം അമ്മയോട് സംസാരിക്കാൻ അനുവാദം ചോദിച്ച ഞാൻ എല്ലാരേയും കരയിപ്പിച്ചു. ഞാനും കരഞ്ഞു നന്നായിട്ട് . തൊണ്ട കീറി അലറി കരഞ്ഞത് എനിക്കിന്നും നല്ല ഓർമ്മയുണ്ട്. സിസ്റ്റർ ബേർട്ടിലയുടേയും കണ്ണ് അന്ന് നിറഞ്ഞൊഴുകി. എന്റെ കരച്ചിലിന് ആക്കം കൂട്ടിയത് ഈ അമ്മമാരുടെ കരച്ചിലും കണ്ണുനീരുമായിരുന്നു.

എന്റെ അമ്മയുടേയും…. പിന്നെ എന്റെ വളർത്തമ്മമാരുടേയും. 
വളർത്തമ്മമാരിൽ പ്രത്യേകിച്ചും സിസ്റ്റർ ബേർട്ടിലയുടേത്.

കന്യാസ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും കൊടുക്കേണ്ട നമ്മുടെ സർക്കാരും നിയമവ്യവസ്ഥയും...പക്ഷേ നീതിക്ക് വേണ്ടി അവരിരിക്കുന്നത് തെരുവിലാണ് അത് മാത്രം ഓർക്കുക!

വിവിഡ് മെമ്മറീസിൽ ഏറ്റവും സുന്ദരവും സ്റ്റണ്ണിങ്ങുമായത് ഒരു കാസ്കേടാണ്. വലിയ മൈക്കിളെന്നും ചെറിയ മൈക്കിളെന്നും വിളിച്ചിരുന്ന രണ്ട് മൈക്കിളുമാരുണ്ടായിരുന്നു ബോർഡിങ്ങിൽ. അതിൽ കൊച്ചു മൈക്കിൾ മഹാ വികൃതിയും വല്യ പുളുവടി വീരനുമായിരുന്നു. അവന് സൂപ്പർമാനേപ്പോലെ പറക്കാൻ പറ്റുമെന്നും പറഞ്ഞോണ്ട് ഒരു മേശപ്പുറത്ത് കേറി നിന്നിട്ട് ഒരു പറക്കൽ അറ്റംറ്റ്. Icarus നേ പോലെ ചിറകൊന്നുമില്ലാതിരുന്നത് കൊണ്ട് ഫ്ലൈറ്റ് അബോർട്ടഡായി. താഴേക്ക് വീണോണ്ടിരുന്ന കൊച്ചുമൈക്കിൾ ഒരു സപ്പോർട്ടിന് പിടിച്ചത് സിസ്റ്റർ ബേർക്ക്മാൻസിന്റെ ശിരോവസ്ത്രത്തിൽ.

Veil ഉം പിടിച്ചോണ്ട് അവൻ താഴേക്ക് വീണ കാഴ്ച്ചയേ വെല്ലുന്ന ആ കാഴ്ച്ച കാണുമ്പോ ഞാനന്ന് മൂന്നിലോ നാലിലോ ആണ്.

നമ്മൾ ഈ ഷാംപൂവിന്റെയൊക്കെ പരസ്യത്തിൽ കാണുന്ന മാതിരി…. ഒരു കാസ്കേഡിംഗ് വാട്ടർഫോൾ പോലെ…റപ്പൂൺസലിന്റെ സ്വർണ്ണ മുടിച്ചുരുകളുടെ അത്രയുമോ അതിലധികമോ ഭംഗിയോടെ താഴേക്ക്… സിസ്റ്ററുടെ കാൽ മുട്ടുവരെയെങ്കിലും കാണും മുടി, കറങ്ങി കറങ്ങി താഴേക്ക് പതിച്ച മുടിയുടെ ഇൻഡിസ്ക്രൈബബിൾ ഭംഗി എന്റെ കണ്ണിൽ നിന്നും ഇന്നും മായ്ഞ്ഞിട്ടില്ല. കുഞ്ഞ് കുട്ടികളാണെങ്കിലും ഞങ്ങളൊക്കെ കണ്ട, പുറം ലോകം അത് വരെ കാണാതിരുന്ന അത്രയും മുടിയും (ബിലീവ് മീ, ഇറ്റ് സ്റ്റിൽ ഇസ് അൺബിലീവബിൾ) താങ്ങിവാരിപ്പിടിച്ചെടുത്ത് സിസ്റ്റർ ബേർക്ക്മാൻ്സ് ധിറുതിയിൽ നടന്ന് നീങ്ങുന്നത്…

സിസ്റ്റർ ബേർക്ക്മാൻ്സ് എനിക്ക് അമ്മയായിരുന്നു. മറ്റ് ഒരു പാട് കന്യാസ്ത്രീ അമ്മമാരെ പോലെയും, ഇച്ചിരി അധികവും. ഒന്നിലൊ രണ്ടിലൊ ആയിരുന്ന കാലം എന്നെ ഒരു ദിവസം അടങ്കം പിടിച്ചിരുന്ന സിസ്റ്ററിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് ഓർക്കുന്നുണ്ട്. സിസ്റ്റർ കരയുന്നത് കണ്ടിട്ട് ഞാനുമന്ന് കരഞ്ഞു. കാരണമൊന്നുമറിയില്ല.പിന്നേ സിസ്റ്റർ ആനന്ദലതയും, സിസ്റ്റർ ആൻസിയും, സിസ്റ്റർ ജോണിലയും.. പിന്നേയും ഒരുപാട് പേരുണ്ട് പോറ്റമ്മമാരായിട്ട്.

പിന്നീട് തിരുവനന്തപുരത്ത് സർവോദയ വിദ്യാലയ യിൽ ബോർഡിങ്ങിൽ സിസ്റ്റേഴ്സല്ലായിരുന്നു. അവർ നാല് വരെയുള്ളവരേയാണ് വളർത്തിയിരുന്നത്. Wells Mathew (കിണറ് മത്തായിയെന്ന് ഞങ്ങൾ വിളിക്കും) എന്നൊരുത്തൻ എനിക്ക് തൊട്ട് ജുനീയറായിട്ട് സ്കൂളിലുണ്ടായിരുന്നു. സ്കൂളിൽ ചേർക്കാൻ പോലും പ്രായമാവാതിരുന്ന അവനെ കൈ പിടിച്ച് നടക്കാൻ പഠിപ്പിച്ചത് കന്യാസ്ത്രീയമ്മമാരായിരുന്നു.

കന്യാസ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും കൊടുക്കേണ്ട നമ്മുടെ സർക്കാരും നിയമവ്യവസ്ഥയും...പക്ഷേ നീതിക്ക് വേണ്ടി അവരിരിക്കുന്നത് തെരുവിലാണ് അത് മാത്രം ഓർക്കുക!

സൂക്ഷ്മമായി നിരീക്ഷിക്കുക (careful observation), ശ്രദ്ധയോടെ സവിസ്‌തരം പ്രതിപാദിക്കുക (attention to detail) ശാസ്ത്രീയമായി വ്യാഖ്യാനിക്കുക (scientific interpretation) ഒക്കെയാണ് കാര്യക്ഷമമായ ഫോറെൻസിക്ക് പ്രാക്ടീസിന് വേണ്ടത്. നിഷ്പക്ഷത ഒഴിച്ചുകൂടാനാവാത്ത ഒരു വെർച്ച്യുവാണ്. നോൺ നിഗോഷ്യബിൾ. തെളിവുകളാണ് പ്രധാനം. അവ എത്രത്തോളം വിശ്വാസയോഗ്യമെന്ന് ശാസ്ത്രീയമായി തന്നെ നിർണ്ണയിച്ചെടുക്കണം. വാദങ്ങളിൽ ന്യായ വൈകല്യങ്ങൾ വരാതെ നോക്കണം. യുക്തിക്ക് നിരക്കുന്നതായിരിക്കണം നിർവചനങ്ങൾ. 

നീതിയുക്തമല്ലാത്തതും, 

പക്ഷപാതപൂര്‍ണ്ണമായതും, 

അടിസ്ഥാനമായി യുക്തിഭദ്രമല്ലാത്തതുമായ അഭിപ്രായങ്ങൾ വളരെ ഡാമേജിങ്ങാണ്. 
ഇതൊക്കെ ഏത് തൊഴിലും പ്രോഫഷണലിസത്തോടെ കൈകാര്യം ചെയ്യാൻ ആവശ്യമുള്ള തുരിശ്ശ്.

“If the law has made you a witness, remain a man of science; you have no victim to avenge or guilty or innocent person to ruin or save. You must bear testimony within the limits of science”
Brouardel

ഇതാണ് കാതലായ തത്വം. 

എല്ലാ കേസുകളിലും ഒരു സയന്റിഫിക് എക്സ്പേട്ടിന്റെ നിലപാട്. 

നിഷ്പക്ഷത

കന്യാസ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും കൊടുക്കേണ്ട നമ്മുടെ സർക്കാരും നിയമവ്യവസ്ഥയും...പക്ഷേ നീതിക്ക് വേണ്ടി അവരിരിക്കുന്നത് തെരുവിലാണ് അത് മാത്രം ഓർക്കുക!

ബിഷപ്പ് Vs കന്യാസ്ത്രീ എന്നാണെങ്കിൽ, എവിടെ നിൽക്കും എന്നൊരു കൺഫ്യുഷനൊന്നും എനിക്കില്ല. അമ്മ 70 വർഷം മുൻപ് കണ്ട കന്യാസ്ത്രിയൊന്നുമല്ല ഇന്നത്തെ കന്യാസ്ത്രീ. അവർ പൊതു സ്ഥലങ്ങളിൽ കാണപ്പെടുന്നു. പല ജോലികൾ ചെയ്യുന്നു. അറിയാം.

പക്ഷേ അവർ ഏത് തൊഴിൽ മേഖലയിൽ എന്ത് ജോലി ചെയ്താലും അവർ അവരുടെ വിശ്വാസത്തേയും വിശ്വാസമെന്ന സ്ഥാപനത്തേയും വിശ്വസിച്ച് കഴിയുന്നവരാണ്. ഒരു സമരത്തിലും അവരെ കാണുവാൻ കഴിയില്ല. അത് ഒരു മേന്മയായി പറയുകയല്ല. ഒരു പക്ഷേ ഭയമാവാം. അല്ലെങ്കിൽ നിസ്സഹായരായിപ്പോകുന്നത് കൊണ്ടാവാം… എനിക്കറിയില്ല.

ഇതിപ്പോ ഒന്നല്ല. പരാതിക്കാരിയോടൊടപ്പം വേറേയുമുണ്ട് അനേകർ, ഐക്യദാര്‍ഢ്യത്തോടെ.

ഈ കേസ് എങ്ങനെ ആയിത്തീയുമെന്ന് അറിയില്ല. സത്യം പറഞ്ഞാൽ എനിക്ക് ഒരു പ്രതീക്ഷയുമില്ല. സത്യം തെളിയാൻ ഞാനൊരു സാധ്യതയും കാണുന്നില്ല.

Scientific medical evidence, വൈദ്യശാസ്ത്രപരമായ തെളിവുകൾ - ഒന്നും ഇനി പ്രതീക്ഷിക്കേണ്ട. ആകെയുള്ളത് മനുഷ്യർ സത്യം പറയുമോ എന്ന ചോദ്യമാണ്. 

യാതോരു തരത്തിലുമുള്ള witness protection schemesഉം ഇല്ലാത്ത ഒരു രാജ്യം, അതിന്റെ വില മനസ്സിലാക്കാത്ത ഒരു സമൂഹം. ഇൻഹറന്റ്ലി കറപ്ടായ, അല്ലെങ്കിൽ ബ്രൂട്ടലി ഇൻസെൻസിറ്റീവായ ഒരു പാട്രിയാർക്കൽ ചിന്താരീതി വച്ചു പുലർത്തുന്ന ജനത, സ്ത്രീ-പുരുഷ, ജാതി-മത-ലിംഗ ഭേദമന്യേ.

ഇവിടെ ഞാൻ നിഷ്പക്ഷനല്ല. 
കന്യാസ്ത്രീയമ്മമാരുടെ ഒപ്പമാണ്. 
ഞാൻ ബയസ്ഡാണ്.

കന്യാസ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും കൊടുക്കേണ്ട നമ്മുടെ സർക്കാരും നിയമവ്യവസ്ഥയും...പക്ഷേ നീതിക്ക് വേണ്ടി അവരിരിക്കുന്നത് തെരുവിലാണ് അത് മാത്രം ഓർക്കുക!

അതിന്റെ കാരണം അവർ എന്റെ അമ്മമാരായത് കൊണ്ടല്ല. അത്രയും അമ്മമാരൊന്നുമല്ല എന്നെ അങ്ങനെ ചിന്തിക്കുവാനും പ്രേരിപ്പിക്കുന്നത്. മറ്റേത് രംഗത്തുമുള്ളത് പോലെ ചിലപ്പോൾ അവർക്കിടയിലും കാണും അട്രോഷ്യസ് പീപ്പിൾ.

ഞാൻ പക്ഷേ അവരോടൊപ്പം നിൽക്കുന്നത് എനിക്ക് സ്വബോധം ഉള്ളത് കൊണ്ടാണ്.

സാമാന്യ ബുദ്ധിക്കും, യുക്തിക്കും, ന്യായത്തിനും നിരക്കുന്ന ചി്താരീതിയാണ് എന്റെ തലമണ്ടേലുള്ളത് എന്ന് ഞാൻ കരുതുന്നു. അത്രേയുള്ളൂ.

ബിക്കോസ്, 
മൈ ഹെഡ് ഈസ് വേർ മൈ ഹെഡ് ഈസ്. 
&
മൈ ആസ് ഈസ് വേർ മൈ ആസ് ഈസ്.

I've not messed it up. 
--------------------------------------------

NB. 
കന്യാസ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും കൊടുക്കേണ്ട നമ്മുടെ സർക്കാരുകളും നിയമവ്യവസ്ഥയുമൊന്നും.

പക്ഷെ നീതിയേക്കുറിച്ചും നിയമ വാഴ്ച്ചയേക്കുറിച്ചും ആവലാതി കൊണ്ട് നടക്കുന്ന, സത്യവും നീതിയും ഒരു സമൂഹത്തിൽ നിലനിന്ന് കാണുവാൻ ആഗ്രഹിക്കുന്ന, എണ്ണത്തിൽ കുറവെങ്കിലും തലയിരിക്കേണ്ടിടത്ത് തലയും ആസ് ഇരിക്കേണ്ടിടത്ത് ആസും ഉള്ള സാമാന്യ ബുദ്ധിയുള്ള കുറച്ച് പേരെങ്കിലും ഈ നാട്ടിലൊക്കെയുണ്ട്. 
അവരിതൊക്കെ കാണുന്നുണ്ട്.

കന്യാസ്ത്രീയമ്മമാരുടെ കണ്ണുനീരിന് തീഷ്ണതയേറും.

നീതിക്ക് വേണ്ടി അവരിരിക്കുന്നത് തെരുവിലാണ്. 
തെരുവിൽ.

അവരെ അവിടെ എത്തിച്ചത് നമ്മളോരോരുത്തരുമാണ്.

അത് മറക്കേണ്ട. 
ആരും.

advertisment

News

Super Leaderboard 970x90