ആ സെൽഫി എടുത്തത് ഫേസ് ബുക്കിൽ ഇടാനായിരുന്നു... വാട്ട്സാപ്പ് ഗ്രുപ്പുകളിൽ ഫോർവേഡ് ചെയ്യാനായിരുന്നു... നാട്ടിൽ ഞെളിഞ്ഞു നടക്കാനായിരുന്നു....!

ഉറപ്പായും നമ്മെ ഹരം കൊള്ളിക്കാൻ മാത്രമായിരുന്നാ സെൽഫി. അതൊരു കൊലയിൽ എത്തിയില്ലെങ്കിൽ വാട്ട്സപ് ഫോർവേഡുകൾ കൊണ്ട് നാമൊരു കളി കളിച്ചേനേ. നമ്മളെല്ലാം ഉറപ്പായും അത് ഷെയർ ചെയ്തേനേ.‌കയ്യടിച്ചേനേ. ട്രോൾ ഇറക്കിയേനേ.

 ആ സെൽഫി എടുത്തത് ഫേസ് ബുക്കിൽ ഇടാനായിരുന്നു... വാട്ട്സാപ്പ് ഗ്രുപ്പുകളിൽ ഫോർവേഡ് ചെയ്യാനായിരുന്നു... നാട്ടിൽ ഞെളിഞ്ഞു നടക്കാനായിരുന്നു....!

ആ മനുഷ്യൻ മരിച്ചില്ലെങ്കിൽ കഥ മറ്റൊന്നായേനേ. അയാളൊരു മണ്ടൻ കള്ളനായേനെ. പിടിയിലായ കള്ളനോട് തോന്നുന്ന ചിരി ആയേനെ. തുടർച്ചയായി അട്ടപ്പാടിയിലെ കുഞ്ഞു മക്കൾ പട്ടിണി കാരണം മരിച്ചിട്ടും, അതിന്റെ വാർത്തകൾ വന്നിട്ടും, ഒരിക്കൽ പോലും ഉള്ളിനുള്ളിൽ അതൊന്നും സ്പർശിക്കാത്ത ഒരു ജനതയ്ക്കോ ഭരണകൂടത്തിനോ ഒരു കള്ളൻ ആദിവാസിക്ക് രണ്ടെണ്ണം കൊടുത്താൽ ഹരം കേറുമെന്ന അറിവാണ് ആ മൊബൈൽ ക്യാമറ സെൽഫി മോഡിൽ അവർക്ക് നേരെ തിരിഞ്ഞത്.

ഉറപ്പായും നമ്മെ ഹരം കൊള്ളിക്കാൻ മാത്രമായിരുന്നാ സെൽഫി. അതൊരു കൊലയിൽ എത്തിയില്ലെങ്കിൽ വാട്ട്സപ് ഫോർവേഡുകൾ കൊണ്ട് നാമൊരു കളി കളിച്ചേനേ. നമ്മളെല്ലാം  ഉറപ്പായും അത് ഷെയർ ചെയ്തേനേ.‌കയ്യടിച്ചേനേ. ട്രോൾ ഇറക്കിയേനേ.

മരിച്ചില്ലായിരുന്നെങ്കിൽ, മധു നമ്മുടെ കോമാളിക്കള്ളൻ തന്നെ ആയേനെ. ആ സെൽഫിക്കാരനും കൂട്ടരും നമ്മൾ തന്നെയുമായേനേ

advertisment

News

Super Leaderboard 970x90