Travel

ചൈത്ര പൗര്‍ണമിയുടെ സൗന്ദര്യത്തില്‍ കൂവാകം ...

​സമൂഹം അകറ്റി നിർത്തുന്ന ഒരു വിഭാഗത്തിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായാണ് ആ വിശേഷത്തെ എനിക്ക് അനുഭവപ്പെട്ടത്.എന്നാൽ തന്നെയും സാമൂഹ്യ വിരുദ്ധരായ ചെറുപ്പക്കാരുടെ ലൈഗികാതിക്രമത്തിൻ്റെ വേദികൂടിയായി കൂവാകം മാറുന്നു എന്നത് ഖേദകരമാണ്.

ചൈത്ര പൗര്‍ണമിയുടെ സൗന്ദര്യത്തില്‍ കൂവാകം ...

കൂവാകം ഒരു തമിഴ്ഗ്രാമമാണ്.ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ജെൻ്റർ ഫെസ്റ്റിവലിൻ്റെ വേദിയാണീ ഗ്രാമം.തമിഴ്പ്രവാസത്തിൻ്റെ ഇടയിലെത്തിയിട്ട് നാല് വർഷം തികയുകയാണ്.കൂവാകത്തെപ്പറ്റി ഏറെ കേട്ടിരുന്നെങ്കിലും പങ്കെടുക്കാനായിരുന്നില്ല.ഈ വർഷം ഞങ്ങൾ രണ്ടുപേർ ഒപ്പം ജോലി ചെയ്യുന്ന സ്വന്തം നാട്ടുകാരൻ ലിജു ഏട്ടനും ഞാനും വൈകുന്നേരത്തോടുകൂടി കൂവാകത്തിലേക്ക് തിരിച്ചു.

വിഴുപ്പുറം ജില്ലയിൽ ഉലുന്തൂർപേട്ടൈ താലൂക്കിലാണ് കൂവാകം സ്ഥിതിചെയ്യുന്നത്.ഞങ്ങൾ വിഴുപ്പുറം ബസ്റ്റാൻ്റിലെത്തി. ഉത്സവം പ്രമാണിച്ച് സ്പെഷ്യൽ ബസ്സർവ്വീസ് തമിഴ്നാട് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

ഏകദേശം ഒരുമണിക്കൂറോളം ബസ് ഓടി. ഞങ്ങൾ കൂവാകത്തോടടുത്തു.വൈദ്യുത വിളക്കുകൾകൊണ്ട് കമനീയമായി ഒരുങ്ങിയ കൂവാകം ചൈത്രപൗർണ്ണമിയുടെ നിലാശോഭയിൽ നവവധുവിനെപ്പോലെ നമ്രമുഖിയായി ദൂരെ കാണായി.റോഡിലെ തിരക്കുകാരണം കടുത്ത ട്രാഫിക് ജാം ഉണ്ടായി. ഞങ്ങൾ ബസിറങ്ങി നടത്തമാരംഭിച്ചു.നൂറ്കണക്കിന് മനുഷ്യർ കൂവാകത്തേക്ക്ഒഴുകി.ട്രാൻസ് സഹോദരങ്ങൾ കമനീയമായ വേഷങ്ങളിൽ സർവ്വാഭരണവിഭൂഷിതകളായി നവവധുക്കളായ് തങ്ങളുടെ ദേവനിലേക്ക് ചുവടുവച്ചു.

ചൈത്ര പൗര്‍ണമിയുടെ സൗന്ദര്യത്തില്‍ കൂവാകം ...

അൽപ്പം ഐതീഹ്യം പറയാം.മഹാഭാരതയുദ്ധം കുരുക്ഷേത്രഭൂവിനെ കിടിലംകൊള്ളിച്ച സമയം.പാണ്ഡവർ വിജയത്തിനായി സർവ്വസന്നാഹവുമൊരുക്കി.എന്നാൽ സർവ്വം തികഞ്ഞ ഒരാളെ ബലി നൽകിയാൽ മാത്രമേ വിജയമുണ്ടാകൂ എന്ന ഉപദേശത്തിൽ അവർകുഴഞ്ഞു.സർവ്വം തികഞ്ഞ ഒരു പുരുഷൻ ശ്രീകൃഷ്ണനും മറ്റൊരാൾ അർജുന പുത്രനായ അറവണും ആയിരുന്നു.ഒടുവിൽ അറവണെ ബലിനൽകാൻ തീരുമാനമായി.പക്ഷെ അറവൺ ഒരു ഉടമ്പടി മുന്നോട്ടു വച്ചു. മരണത്തിന് മുൻപ് വിവാഹിതനാകണം.സ്ത്രീകളാരുതന്നെ അതിന് തയ്യാറായില്ല.

ചൈത്ര പൗര്‍ണമിയുടെ സൗന്ദര്യത്തില്‍ കൂവാകം ...

ഒടുവിൽ സാക്ഷാൽ ശ്രീകൃഷ്ണൻ മോഹിനീരൂപം പൂണ്ട് അറവണെ വിവാഹം ചെയ്തു. പിറ്റേന്ന് ബലി നടപ്പാക്കപ്പെട്ടു.പതീവിയോഗത്തിൽ മോഹിനി താലി അറുത്ത് വിധവയായ് മാറി.കൂവാകത്തെ കൂതാണ്ഡവർ ക്ഷേത്രത്തിലെ പ്രതിഷ്ഠ അർജ്ജുനപുത്രനായ അറവൺൻ്റേതാണ്.ചൈത്രപൗർണ്ണമീ നാളിൽ ട്രാൻസ് കമ്മ്യൂണിറ്റിയിൽപ്പെട്ടവർ ഇഷ്ടദേവനെ വിവാഹം ചെയ്യുന്നു അതാണ് ചടങ്ങ്.ഞങ്ങൾ ക്ഷേത്രത്തിലെത്തി. തിരക്ക് ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ..നിരവധി കച്ചവടങ്ങൾ പൊടിപൊടിക്കുന്നുണ്ട്.മഞ്ഞച്ചരടിൽ മഞ്ഞൾക്കമ്പ് താലികൊരുത്ത മംഗല്യസൂത്രമാണ് മുഖ്യ വസ്തു. അതാണ് താലിയായ് ചാർത്തുന്നത്.കുറച്ച് ഫോട്ടോസ് എടുക്കാൻ തുനിഞ്ഞ ഞങ്ങളെ ചാന്തിനി അക്ക ചേർത്ത് നിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഞങ്ങൾ അവരോട് കുശലം പറഞ്ഞു.

ചൈത്ര പൗര്‍ണമിയുടെ സൗന്ദര്യത്തില്‍ കൂവാകം ...

സമൂഹം അകറ്റി നിർത്തുന്ന ഒരു വിഭാഗത്തിൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായാണ് ആ വിശേഷത്തെ എനിക്ക് അനുഭവപ്പെട്ടത്.എന്നാൽ തന്നെയും സാമൂഹ്യ വിരുദ്ധരായ ചെറുപ്പക്കാരുടെ ലൈഗികാതിക്രമത്തിൻ്റെ വേദികൂടിയായി കൂവാകം മാറുന്നു എന്നത് ഖേദകരമാണ്.

ചൈത്ര പൗര്‍ണമിയുടെ സൗന്ദര്യത്തില്‍ കൂവാകം ...

മന്ത്രോച്ചാരണങ്ങളാലും കർപ്പൂരഗന്ധത്താലും ഭക്തിമുഖരിതമായ അന്തരീക്ഷത്തിൽ അവർ അറവൺ ന് താലി ചാർത്തി.അവർ അൽപ്പനേരത്തേക്ക് ഇഷ്ടദേവൻ്റെ പതിവ്രതകളായ ഭാര്യമാരായി. മംഗല്യബന്ധത്തിൻ്റെ നൈമിഷികമായ ആത്മചോദനയുടെ രാവു പകലുകൾ പിറന്നു.തിരക്ക് ആരാലും നിയന്ത്രിക്കാനാവാത്ത വിധം ഏറിവന്നു.കൈനിറയെ കുപ്പിവളകളണിഞ്ഞ അറവാണിച്ചികൾ( അറവൺ ൻ്റെ ഭാര്യമാർ) കൂവാകത്തെ ചേതോഹരമാക്കി.തഴയപ്പെട്ട ഒരു മനുഷ്യകുലം ദേവതകളായി പരിഗണിക്കപ്പെട്ട് തിരുനങ്കൈകളായി ആ ദേവഭൂവിൽ സമത്വത്തിനപ്പുറം മേൽക്കോയ്മയുടെ നറുദീപങ്ങളായി.

ചൈത്ര പൗര്‍ണമിയുടെ സൗന്ദര്യത്തില്‍ കൂവാകം ...

ആണത്തും പെൺമയ്ക്കും മേലെ അവർ അണിഞ്ഞൊരുങ്ങി വന്നു.നേരം പുലർച്ചയോടടുത്തു.വൈധവ്യത്തിൻ്റെ കണ്ണീർ പ്രവാഹത്തിൻ്റെ നേരമായി.ബലി നടപ്പാക്കപ്പെട്ടു.മോഹിനാമാർ താലി അറുത്ത് തീയിൽ ഹോമിച്ചു. കുപ്പിവളകൾ തല്ലിയുടച്ചു.കഴിഞ്ഞു ഒരു രാത്രി മാത്രം താലിവിധിക്കപ്പെട്ട അവർ വീണ്ടും കാപട്യക്കാരായ മുഖ്യധാരയെന്ന് മേനി നടിക്കുന്നവർ അടിച്ചേൽപ്പിച്ച ഇരുട്ടകങ്ങളിലേക്ക് മടക്കമാരംഭിച്ചു.

ചൈത്ര പൗര്‍ണമിയുടെ സൗന്ദര്യത്തില്‍ കൂവാകം ...

മനുഷ്യരെ മനുഷ്യരായി കാണാത്ത ഓരോ ആണിനും പെണ്ണിനും ഈ മോഹിനിമാരുടെ ആൽമസൗന്ദര്യം ദർശ്ശിക്കാനാകില്ല. ഭോഗവസ്തുവായ് മാത്രം അവരെ കാണുന്ന ഓരോരാളോടും നിറഞ്ഞപുച്ഛംമാത്രം മനസിൽ തിങ്ങി.ഞങ്ങൾ മടങ്ങി. കരിമ്പനക്കായ്പോലെ ചുകന്ന സൂര്യൻ കിഴക്കുദിച്ചു.വെളിച്ചം ആർക്കും ആരും തീറെഴുതി തന്നിട്ടില്ല എന്ന ഓർമ്മപ്പെടുത്തലോടെ നിർത്തുന്നു.

#TAGS : koovagam  

advertisment

Related News

    Super Leaderboard 970x90