Kerala

ദളിത് എന്ന വാക്കിന് അയിത്തം കല്‍പ്പിച്ച ആര്‍എസ്എസ്-ബിജെപി സംഘപരിവാരം അവരുടെ വോട്ടിനും അയിത്തം കല്‍പ്പിക്കുന്നുണ്ടോ? - കോടിയേരി ബാലകൃഷ്ണൻ

ഉത്തര്‍പ്രദേശിലെ ഉന്നാവും ഗുജറാത്തിലെ ഉനയും മഹാരാഷ്ട്രയിലെ ഭീം കൊറിഗാവുമൊക്കെ ദളിതരെ ഉന്‍മൂലനം ചെയ്യുക എന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കിയ പരീക്ഷണ ശാലകളാണ്.

ദളിത് എന്ന വാക്കിന് അയിത്തം കല്‍പ്പിച്ച ആര്‍എസ്എസ്-ബിജെപി സംഘപരിവാരം അവരുടെ വോട്ടിനും അയിത്തം കല്‍പ്പിക്കുന്നുണ്ടോ? - കോടിയേരി ബാലകൃഷ്ണൻ

മോഡി സര്‍ക്കാരിനും സംഘപരിവാര്‍ ഭീകരതയ്ക്കും എതിരെ രാജ്യത്തെ ദളിത് സംഘടനകളും പ്രവര്‍ത്തകരും സജീവമായി രംഗത്തുവരുമ്പോള്‍, ദളിത് എന്ന വാക്കിന് പോലും അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിക്കൊണ്ട് ആര്‍എസ്എസ് സംഘപരിവാരം ദളിത് സമൂഹത്തെ ഭീഷണിപ്പെടുത്തുകയാണ്. സംഘപരിവാരത്തെ പൂര്‍ണാര്‍ത്ഥത്തില്‍ മനസിലാക്കാതെ അവരുടെ കൂടെ നില്‍ക്കുന്ന ദളിതുകള്‍ക്ക് നേരെയുള്ള ആര്‍എസ്എസ് ഭീഷണികൂടിയാണിതെന്ന് പറയാതെ വയ്യ.

ഉത്തര്‍പ്രദേശിലെ ഉന്നാവും ഗുജറാത്തിലെ ഉനയും മഹാരാഷ്ട്രയിലെ ഭീം കൊറിഗാവുമൊക്കെ ദളിതരെ ഉന്‍മൂലനം ചെയ്യുക എന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കിയ പരീക്ഷണ ശാലകളാണ്. ഈ സംസ്ഥാനങ്ങളില്‍ ഭരണം നടത്തുന്ന ബിജെപി സര്‍ക്കാരുകള്‍, പൗരോഹിത്യ സവര്‍ണാധിപത്യത്തിന്റെ തിട്ടൂരങ്ങളാണ് നടപ്പിലാക്കുന്നത്. അതിനാലാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിത് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ വേട്ടയാടപ്പെടുന്നത്.

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ദളിത് വിഭാഗങ്ങളിലുള്ളവര്‍ അധിവസിക്കുന്നുണ്ട്. ദളിത് എന്ന വാക്കിന് അയിത്തം കല്‍പ്പിച്ച ആര്‍എസ്എസ് ബിജെപി സംഘപരിവാരം ദളിതരുടെ വോട്ടിന് അയിത്തം കല്‍പ്പിക്കുന്നുണ്ടോ?

advertisment

News

Related News

Super Leaderboard 970x90