Life Style

വീട്ടമ്മമാര്‍ക്കായി ഇതാ കുറച്ച് അടുക്കള ടിപ്പുകള്‍..

പാചകത്തിൽ ചിലർക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേൾക്കാറില്ലേ? എന്നാൽ ഈ കൈപ്പുണ്യത്തിന്റെ രഹസ്യമിരിക്കുന്നത് സമർഥമായ ചില പൊടിക്കൈകളിലാണ്. ഈ അടുക്കളവിദ്യകൾ ആരോഗ്യകരം കൂടിയാകുമ്പോൾ പാചകം പൂർണതയിലെത്തും....

വീട്ടമ്മമാര്‍ക്കായി ഇതാ കുറച്ച് അടുക്കള ടിപ്പുകള്‍..

* ചോറ് എളുപ്പത്തില്‍ വേവിക്കാന്‍ രാത്രിയില്‍ കുതിര്‍ത്ത് ഫ്രിഡ്ജില്‍ വയ്ക്കുക. ( ബസ്മതിയല്ല) * തേങ്ങ വറുത്തരക്കുന്നതിന് മുന്‍പ് മിക്‌സിയില്‍ ഒന്ന് ക്രഷ് ചെയ്യുക, ഒരേ നിറത്തിലും, വേഗത്തിലും വറുത്തെടുക്കാം! * മീന്‍ കറിയില്‍ കല്ലുപ്പ് ഉപയോഗിക്കുക, വൃത്തിയാക്കാന്‍ കല്ലുപ്പ് ഇട്ട് വയറ്റണം. * മീന്‍ കറിക്കു താളിക്കുപോള്‍ കടുകിനോടോപ്പം അല്‍പ്പം ഉലുവ കൂടി ചേര്‍ക്കുക.

* അവിയല്‍ ഉണ്ടാക്കുമ്പോള്‍ കുറച്ച് ഉണക്ക ചെമ്മീന്‍ ഇടുക! (മീനവിയല്‍) * അവിയല്‍ മഞ്ഞള്‍ ഇടാതെ വെള്ള നിറത്തിലും ചെയ്യാം! രുചി കൂട്ടാനായ് കടലയും, കശുവണ്ടിയും ചേര്‍ക്കാം!

വീട്ടമ്മമാര്‍ക്കായി ഇതാ കുറച്ച് അടുക്കള ടിപ്പുകള്‍..

* എളുപ്പത്തില്‍ ഗ്രേവി ഉണ്ടാക്കാന്‍ തക്കാളി മൈക്രോവേവ് ചെയ്തതിനു ശേഷം കറിയില്‍ ഇടുക! ( സമയക്കുറവുള്ള വീട്ടമ്മമാര്‍ക്ക് മാത്രം)

* പാല്‍ ഉപയോഗിച്ചുള്ള പായസങ്ങളില്‍ അല്‍പ്പം പഞ്ചസാര കാരമലൈസ് ചെയ്തിടുക!

* വറുക്കാനുള്ള മീനോ, ചെമ്മീനോ കഴുകിയതിനു ശേഷം ഒരു ടിഷു വെച്ചു നന്നായി ജലാംശം ഒപ്പിയതിനു ശേഷം മസാലയിടുക നല്ല ക്രിസ്പിയായ് പൊരിച്ചെടുക്കാം!

* ഗരംമസാലകള്‍ മുഴുവനായും ഉപയോഗിക്കുമ്പോള്‍ ഒരു നേര്‍ത്ത തുണിയില്‍ കെട്ടിയിട്ടു വയറ്റുക! വെന്തതിനു ശേഷം കളയുക! കഴിക്കുമ്പോള്‍ മസാല കടിച്ചു കറിയുടെ സ്വാദ് പോകാതെ ആസ്വദിക്കാം!

* വറുക്കാനും വയറ്റാനുമുള്ള പാന്‍(നോണ്‍ സ്റ്റിക്ക് അല്ലെങ്കില്‍) പാകം ചെയ്യുന്നതിനുമുന്‍പ് എണ്ണ ഒഴിച്ചു നന്നായി ചൂടാക്കി എല്ലാ വശങ്ങളിലും എണ്ണ എത്തിച്ചു മിനുസമാക്കുക! ഭക്ഷണം അടിയില്‍പിടിക്കാതെ ഉണ്ടാക്കാം.

വീട്ടമ്മമാര്‍ക്കായി ഇതാ കുറച്ച് അടുക്കള ടിപ്പുകള്‍..

* പപ്പടം വറുത്തതിന്‌ശേഷം പപ്പടത്തില്‍ ചുടോടെ കുറച്ചു ഇഡലി പൊടിയിടുക(idli chutney powder). * മീന്‍ അച്ചാര്‍ ഉണ്ടാക്കുപോള്‍ വെള്ളത്തിനുപകരം കുടമ്പുളിയിട്ട വെള്ളമൊഴിക്കുക.

* ചെമ്മീന്‍ ചമ്മന്തിക്ക് പകരം ഉണക്കമീന്‍ പൊടിയിട്ടും ഉണ്ടാക്കാം.

* ചെമ്മീന്‍ കറിയുണ്ടാക്കുപമ്പോള്‍ ചെമ്മീന്റെ തൊലിയും, തലയും എണ്ണയില്‍ വയറ്റി മഞ്ഞളും വെള്ളവുമൊഴിച്ചു തിളപ്പിച്ച് അരിച്ച സ്റ്റോക്ക് കറിയിലേക്ക് ഒഴിക്കുക!

വീട്ടമ്മമാര്‍ക്കായി ഇതാ കുറച്ച് അടുക്കള ടിപ്പുകള്‍..

* ഇഞ്ചിയും വെളുത്തുള്ളിയും അരക്കുന്നതിനോപ്പം കുറച്ച് എണ്ണ ചേര്‍ത്ത് അരക്കുക! നല്ല രുചിക്കു 40:60 എന്ന കണക്കില്‍ എടുക്കുക.

* വിശപ്പില്ലെന്നു പറയുന്ന കുട്ടികളുടെ മുന്നിലേക്കു വെളിച്ചെണ്ണയില്‍ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് അരികെ വെയ്ക്കുക! മലയാളിയാണെങ്കില്‍ കഴിച്ചിരിക്കും!

#TAGS : kitchen-tips  

advertisment

News

Related News

    Super Leaderboard 970x90