Technology

"ഇത്തിരികുഞ്ഞൻ ഇമോജിയുടെ ജീവിതത്തിലൂടെ ഒരു യാത്ര"

ഇമോജി ഇല്ലാത്ത ഒരു സാമൂഹ്യ മാധ്യമം ഉണ്ടോ എന്ന് ചോദിച്ചാൽ നിസ്സംശയം ഇല്ല എന്ന് തന്നെ പറയാം.. കാരണം ചില സന്ദർഭങ്ങളിൽ വാക്കുകളേക്കാൾ ശക്തി ഉണ്ട് ഈ കുഞ്ഞു ഗ്രാഫിക് ഐകൺന്.

 "ഇത്തിരികുഞ്ഞൻ ഇമോജിയുടെ ജീവിതത്തിലൂടെ ഒരു യാത്ര"

സാമൂഹ്യ മാധ്യമങ്ങൾ നാൾക്കുനാൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കൊണ്ടിരിക്കുകയാണ്.. ഫേസ്ബുക്ക്, വാട്ട്സാപ്പ് , ട്വിറ്റർ ഏതും ആയി കൊള്ളട്ടെ, ഇതിൽ എല്ലാം ഒഴിച് കൂടാൻ പറ്റാത്ത ഒന്നാണ് ഇമോജീസ് എന്ന് എല്ലാവർക്കും അറിയാം..ഇമോജി ഇല്ലാത്ത ഒരു സാമൂഹ്യ മാധ്യമം ഉണ്ടോ എന്ന് ചോദിച്ചാൽ നിസ്സംശയം ഇല്ല എന്ന് തന്നെ പറയാം.. കാരണം ചില സന്ദർഭങ്ങളിൽ വാക്കുകളേക്കാൾ ശക്തി ഉണ്ട് ഈ കുഞ്ഞു ഗ്രാഫിക് ഐകൺന്.

നമ്മുടെ ഭാവങ്ങൾ , വികാരങ്ങൾ ഏതും ആയിക്കൊള്ളട്ടെ.. അത് എഴുത്തിലൂടെ പ്രകടിപ്പിക്കുന്ന സമയത്തിൻറെ ഒരു നിമിഷം കൊണ്ട് ഒരു ഇമോജിയിലൂടെ അത് നമുക്ക് ശക്തമായ പ്രകടിപ്പിക്കാൻ സാധിക്കുന്നു..ഈ ഒരു മേൻമ കൊണ്ട് തന്നെയാണ് ഇമോജീസ് സാമൂഹ്യ മാധ്യമത്തിൽ അനിവാര്യമായികൊണ്ടിരിക്കുന്നത്....മുൻ ആപ്പിൾ സി ഇ ഒ സ്റ്റീവ് ജോബ്സ് പറഞ്ഞ് " ചില സന്ദർഭങ്ങളിൽ ആയിരം വാക്കുകളേക്കാൾ ശക്തി ഉണ്ട് ഇമോജിക്ക " എന്നാണ്....

 "ഇത്തിരികുഞ്ഞൻ ഇമോജിയുടെ ജീവിതത്തിലൂടെ ഒരു യാത്ര"

ഇതിന്റെ ചരിത്രത്തിലേക്ക് കടക്കുന്നതിന് മുൻപേ ഇതിനോട് ബന്ധപ്പെട്ട ഇമോട്ടിക്കോൺ നെ പറ്റി ഒരു ചെറിയ വിവരണം ആവശ്യമാണ് എന്ന് തോന്നുന്നു....

ഇമോജി കണ്ടുപിടിക്കുന്നതിന് മുൻപ് ഇമോട്ടിക്കോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത് കീബോർഡിലെ ചിഹ്നങ്ങൾ ഉപയോഗിച്ച് രൂപപ്പെടുത്തി എടുക്കുന്ന ഭാവങ്ങൾ ആണ് ഇമോട്ടിക്കോൺ... ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ഈ ടൈപ്പോഗ്രിഫിക്കൽ ആർട്ടിന് നൂറിലധികം വർഷത്തെ പഴക്കം ഉണ്ടെങ്കിലും ഇത് വ്യാപകമായിരുന്നില്ല... പിന്നീട് കംപ്യൂട്ടറും മൊബൈൽ ഫോണുകളും സാങ്കേതിക വിനമയ ലോകത്ത രംഗ പ്രവേശം ചെയ്തതതോട് കൂടി ആണ് ഉപഭോക്താക്കൾ ഇത് ഉപയോഗിച്ച് തുടങ്ങിയത്....

1881 ഇൽ puck magazine നിൽ പ്രത്യക്ഷപ്പെട്ട നാല് ഭാവങ്ങൾ അടങ്ങിയ ഒരു ഇമോട്ടിക്കോൺ ആയിരുന്നു ആദ്യത്തെ typo graphical emoticon....

 "ഇത്തിരികുഞ്ഞൻ ഇമോജിയുടെ ജീവിതത്തിലൂടെ ഒരു യാത്ര"

ഉദയ സൂര്യന്റെ നാടായ ജപ്പാനിലാണ് ഇമോജിയുടെ ജനനം...

ജപ്പാനിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കൾ ആയ NTT Docomo യിലെ എൻജിനിയർ ആയിരുന്നു ഷിഗേറ്റക കുറീറ്റാ (shigetka kurita) ആണ് ഇതിന്റെ സൃഷ്ടാവ്....ജപ്പാനീസ് ഭാഷയിലെ picture എന്ന് അർത്ഥം വരുന്ന "e" യും character എന്ന് അർത്ഥം വരുന്ന "moji" യും ചേർത്ത് കൊണ്ടാണ് emoji എന്ന് നാമകരണം ചെയ്തത്.....

1999 ൽ NTT Docomo ഇന്റർനെറ്റ് സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയതോട് കൂടി picture Message അയക്കുന്ന ആളുകളുടെ എണ്ണം വർധിക്കുയും ഇത് കമ്പനിയുടെ ഒരു പ്രധാന വരുമാന സ്രോതസ്സ് ആയി മാറുകയും ചെയ്തു....
ഇതേ ത്തുടർന്ന് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ഉപഭോക്താക്കളെ ആകർഷിക്കാനും വേണ്ടി 'interpid 'എന്ന ഒരു ടീം രൂപീകരിക്കുകയും ഷിഗേറ്റക അതിന്റെ ഭാഗമാവുകയും ചെയ്തു....

 "ഇത്തിരികുഞ്ഞൻ ഇമോജിയുടെ ജീവിതത്തിലൂടെ ഒരു യാത്ര"

അങ്ങിനെയിരിക്കെ ഷിഗേറ്റക ഒരു നാൾ ടെലിവിഷനിൽ കാലാവസ്ഥ പ്രവചനം കാണാൻ ഇടയായി.. അതിൽ എഴുതി കാണിച്ചതിനേക്കാൾ അതിന്റെ കുടെ പ്രദർശിപ്പിച്ച ചിത്രത്തിൽ ആയിരുന്നു കൂടുതൽ ശ്രദ്ധ പതിഞ്ഞത്.... അതായത് കാലാവസ്ഥ നല്ലത് ആണെങ്കിൽ weather is fine എന്നും അതിന്റെ കൂടെ സൂര്യന്റെ ചിത്രവും ചേർത്തിരുന്നു... ഇതിൽ നിന്നും ചിത്രങ്ങളിലൂടെ കാര്യങൾ ഗ്രഹിക്കാം എന്ന മനസ്സിലാക്കിയ ഷിഗേറ്റക ചൈനീസ് ഇന്റർനാഷണൽ ബാത്ത് റൂം ഡിസൈനുകളെ(MANGA) അടിസ്ഥാനമാക്കി 176 ഇമോജികൾ ഡിസൈൻ ചെയ്തു.. ഇത് ഉപയോഗിച്ച് തുടങ്ങിയത് NTT Docomo യിലും പിന്നീട് Au , soft bank എന്നീ സേവന ദാതാക്കളും ലഭ്യമാക്കി തുടങ്ങി..അതിന് ശേഷം 2010 ഇൽ standard of Unicode(related to ISO) അംഗീകാരം ലഭിക്കുകയും തുടർന്ന് ഇന്ന് നമ്മൾ കാണുന്ന രീതിയിലേക്ക് വിപൂലീകരിക്കുകയും ചെയ്തു...

ഇന്ന നിലവിൽ 2800 ന് മുകളിൽ ഇമോജികൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്...

വാൽ കഷ്ണം-:: 2015 ഇൽ Oxford dictionary ആ വർഷത്തെ വാക്കായി തെരഞ്ഞെടുത്ത ആനന്ദാശ്രു ( joy of tears) പൊഴിക്കുന്ന ഒരു ഇമോജിയെ ആയിരുന്നു..

 "ഇത്തിരികുഞ്ഞൻ ഇമോജിയുടെ ജീവിതത്തിലൂടെ ഒരു യാത്ര"

advertisment

News

Super Leaderboard 970x90