Kerala

മധ്യവേനലവധി സുരക്ഷിതമാക്കുന്നതിനുള്ള മുന്‍കരുതലുകള്‍

മധ്യവേനലവധി സുരക്ഷിതമാക്കുന്നതിനുള്ള മുന്‍കരുതലുകള്‍

ഇനിയുള്ള രണ്ട് മാസം മധ്യവേനലവധിക്കാലമാണ്. കുടുംബസമേതമുള്ള വിനോദയാത്രകള്‍, നാട്ടിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കല്‍ തുടങ്ങിയവ ഒക്കെ കുടുതലായി നടക്കുന്നത് ഈ കാലത്താണ്. അടച്ചുപൂട്ടി പോകുന്ന വീടുകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അധിക സുരക്ഷ ഒരുക്കേണ്ടതുണ്ട്. ഇതു മുന്നില്‍ക്കണ്ട് കൃത്യമായ ഒരു പദ്ധതിക്ക് തിരുവനന്തപുരം സിറ്റി പോലീസ് രൂപം നല്‍കിയിട്ടുണ്ട്. അത് മാതൃകാപരമാണ്. മറ്റു ജില്ലകളിലും ഇത്തരത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മധ്യവേനലവധി സുരക്ഷിതമാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ചുവടെ നല്‍കുന്നു.

1 വീട് പൂട്ടി പോകുന്നവര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ എല്‍പ്പിക്കണം.

2. വീട് പൂട്ടി പോകുന്നവര്‍ തൊട്ടടുത്ത വീട്ടുകാരേയും പാത്രം, പാല്‍ വിതരണക്കാരെയും അറിയിക്കണം.

3.ജോലിക്കാരേയും മറ്റും വീട് ഏല്‍പിച്ചു പോകുന്നവര്‍ അവരുടെ പൂര്‍ണമായ വിലാസം അറിഞ്ഞിരിക്കണം.

4. സി സി ടി വി ക്യാമറ ഘടിപ്പിച്ചിട്ടുള്ള വീടുകളില്‍ ക്യാമറ ഓഫ് ചെയ്യരുത്.

5. പകലും രാത്രിയിലും ബൈക്ക് ബൂസ്റ്റര്‍ പട്രേളിങും അശ്വാരൂഡസേനയും പരിശോധന നടത്തും.

6 ടുറിസ്റ്റ് സ്ഥലങ്ങളായ കോവളം, വേളി, ശംഖുമുഖം, മ്യൂസിയം എന്നിവിടങ്ങളില്‍ വനിതകള്‍ ഉള്‍പ്പെടെ മഫ്തിയില്‍ പോലീസുകാരുണ്ടാകും
.
7.സ്ത്രീസുരക്ഷയ്ക്കായി പിങ്ക് പട്രോള്‍, പിങ്ക് ബീറ്റ് എന്നിവ രംഗത്തുണ്ടാകും.

8. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി എടുക്കും.

പോലീസിന്റെ നടപടികളോട് സഹകരിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

advertisment

News

Related News

    Super Leaderboard 970x90