എന്താണ് കിഫ്ബി ?

കേരളത്തിന്റെ വികസനത്തിന് വന്‍കിട പദ്ധതികള്‍ക്കായി ബജറ്റിലൂടെ പണം കണ്ടെത്തി ബജറ്റിലൂടെ തന്നെ ചെലവിട്ടുള്ള കീഴ് വഴക്കം ഒഴിവാക്കി ധനമന്ത്രി തോമസ് ഐസകിന്റെ പുതിയ ആശയമാണ് കിഫ്ബി (Kerala Infrastructure Investment Fund Board). ഇനിയുള്ള അഞ്ചുവര്‍ഷം കേരളത്തിന്റെ വികസനം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് കിഫ്ബിയായിരിക്കും. മുന്‍ സിഎജി വിനോദ് റായിയെ ഉപദേശക സമിതി ചെയര്‍മാനാക്കി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം 4004 കോടി രൂപ ചെലവിട്ടുള്ള 48 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്....

എന്താണ് കിഫ്ബി ?

കേരള രാഷ്ട്രീയത്തിലെ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് ധനമന്ത്രി TM .തോമസ് ഐസക്ക്. സാധാരണ ബഡ്ജറ്റുകളിൽ നിന്നും വ്യത്യസ്ഥമായി, വാഗ്ദാന പെരുമഴ നടത്താതെ, വരവ് മുന്നിൽ കാണാത്ത പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാതെ കേരളത്തിന്റെ സാമ്പത്തിക നിലയുടെ മർമ്മം അറിഞ്ഞാണ് ഐസക്കിന്റെ ഓരോ ചുവട് വയ്പ്പും എന്ന കാര്യത്തിൽ ഏറെ പ്രതീക്ഷ നൽകുന്നു.. ഇടതുപക്ഷ ഗവൺമന്റുകളുടെ പ്രധാന നേട്ടങ്ങളായ ജനകീയ ആസൂത്രണം, കുടുംബശ്രീ സംവിധാനം എന്നീ പദ്ധതികളുടെ ബുദ്ധികേന്ദ്രവും തോമസ് ഐസക്ക് ആയിരുന്നല്ലോ.. അത് കേരളത്തിന്റെ സാമൂഹിക ഘടനയിൽ ഉണ്ടാക്കിയ വിപ്ലവം ചെറുതല്ല എന്നു തന്നെ നമുക്ക് അംഗീകരിക്കേണ്ടി വരും. ആ നിലയിൽ ആ തലച്ചോറിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ ആശയവും കേരളത്തിന്റെ സാമ്പത്തിക _ വികസന ഘടനയിൽ സാരമായ, ഗുണകരമായ മാറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം..

കേരളത്തിന്റെ വികസനത്തിന് വന്‍കിട പദ്ധതികള്‍ക്കായി ബജറ്റിലൂടെ പണം കണ്ടെത്തി ബജറ്റിലൂടെ തന്നെ ചെലവിട്ടുള്ള കീഴ് വഴക്കം ഒഴിവാക്കി ധനമന്ത്രി തോമസ് ഐസകിന്റെ പുതിയ ആശയമാണ് കിഫ്ബി (Kerala Infrastructure Investment Fund Board). ഇനിയുള്ള അഞ്ചുവര്‍ഷം കേരളത്തിന്റെ വികസനം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നത് കിഫ്ബിയായിരിക്കും. മുന്‍ സിഎജി വിനോദ് റായിയെ ഉപദേശക സമിതി ചെയര്‍മാനാക്കി കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം 4004 കോടി രൂപ ചെലവിട്ടുള്ള 48 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

എന്താണ് കിഫ്ബി ?

യഥാര്‍ത്ഥത്തില്‍ എന്താണ് കിഫ്ബിയെന്നും എങ്ങനെയാണ് സംസ്ഥാന വികസനത്തിന് അതിലൂടെ പണം കണ്ടെത്തുന്നതെന്നും പരിശോധിക്കുബോഴേ അതിലെ ആശകളും ആശങ്കകളും പുറത്തുവരൂ. ഓരോ പദ്ധതിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുമ്പോള്‍ അതിന് ഇതുവരെയുള്ള രീതിവച്ച്‌ പണം കണ്ടെത്തുന്നത് വായ്പകളിലൂടെയാണ്. ഇതില്‍ 70-80 ശതനവും ബോണ്ടുകള്‍ വഴിയാണെത്തുന്നത്. എല്ലാ ബാങ്കുകളും അവരുടെ ഡെപ്പോസിറ്റുകളുടെ നിശ്ചിത ശതമാനം സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കണമെന്നാണ് നിയമം. ഇതുപ്രകാരം സര്‍ക്കാര്‍ ഇറക്കുന്ന ബോണ്ടുകള്‍ ബാങ്കുകള്‍ വാങ്ങുന്നു. പക്ഷേ ഇത്തരത്തില്‍ വായ്പയെടുക്കുന്നതിന് കര്‍ശന പരിധിയുണ്ട് സംസ്ഥാനങ്ങള്‍ക്ക്. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനത്തിലേറെ വായ്പയെടുത്തുകൂടാ... ഇത് വന്‍കിട പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ തടസ്സമാകുബോഴാണ് ഇത് മറികടക്കാന്‍ പ്രത്യേക കമ്പനികള്‍ രൂപീകരിച്ച്‌ സംസ്ഥാന സര്‍ക്കാരുകള്‍ വായ്പയെടുക്കുന്നത്. ഇങ്ങനെ അധിക വായ്പയെടുക്കുന്ന പണം സര്‍ക്കാര്‍ ഖജനാവിലേക്ക് വരുന്നില്ല എന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ല. കൊച്ചി മെട്രോ, വിഴിഞ്ഞം തുടങ്ങിയ വന്‍കിട പദ്ധതികളെല്ലാം ഇത്തരത്തില്‍ കമ്പനികള്‍ രൂപീകരിച്ചാണ് നടപ്പിലാക്കുന്നത്. നൂലാമാലകളില്ലാതെ ആര്‍ക്കും പണമിറക്കാവുന്ന ബോണ്ടുകള്‍ പക്ഷേ ഇങ്ങനെ ഓരോ പദ്ധതിക്കും കമ്പനികള്‍ രൂപീകരിക്കുകയും പ്രത്യേകം വായ്പയെടുക്കുകയും അതിനായി പ്രത്യേകം ഡയറക്ടര്‍ബോര്‍ഡും മറ്റും രൂപീകരിക്കുകയും ചെയ്യുകയെന്ന വലിയൊരു നുലാമാലയുണ്ട്. വന്‍ ലാഭമുണ്ടാകാത്തിടത്ത് വായ്പലഭിക്കാനും പ്രയാസമാകും.

ഈ സാഹചര്യത്തിലാണ് കിഫ്ബി സംസ്ഥാന വികസനത്തില്‍ ഹീറോ ആകാന്‍ പോകുന്നത്. കാരണം കിഫ്ബി പണം സമാഹരിക്കുന്നത് വായ്പയിലൂടെയല്ല, മറിച്ച്‌ ബോണ്ടുകളിലൂടെയാണ്. ബാങ്കുകള്‍ക്കുമാത്രമല്ല, ആര്‍ക്കും ബോണ്ടുകളില്‍ നിക്ഷേപം നടത്താം എന്നിരിക്കെ കിഫ്ബിയിലേക്ക് വന്‍തോതില്‍ നിക്ഷേപം സ്വീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ ഐസക് നെയ്തെടുക്കുന്നത്.

ഇപ്പോഴത്തെ മുതലാളിത്ത വ്യവസ്ഥിതിയില്‍ വായ്പയായി എടുക്കാവലുന്ന പണത്തിന്റെ വലിയൊരു ഭാഗം എത്തുന്നത് ബോണ്ട് മാര്‍ക്കറ്റിലാണ്. കോടീശ്വരന്മാര്‍ മുതല്‍ ചെറുകിട ബാങ്കുകള്‍ വരെ പണം നിക്ഷേപിക്കാന്‍ ബോണ്ടുകളെ ആശ്രയിക്കുമ്പോള്‍ ഏതുസമയത്തും നിക്ഷേപിക്കാമെന്നും എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാമെന്നുമുള്ള വ്യവസ്ഥകളുമായി എത്തുന്ന കിഫ്ബിയുടെ ബോണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ പലരും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്താണ് കിഫ്ബി ?

ഏതെങ്കിലും പദ്ധതിയില്‍ സ്ഥിരമായി നിക്ഷേപിക്കുന്നതിന് പകരം കൃത്യമായി പലിശ ലഭിക്കുന്ന, എപ്പോള്‍ വേണമെങ്കിലും വിറ്റ് പണമാക്കി മാറ്റാവുന്ന ബോണ്ടുകളിലേക്ക് ഏറെപ്പേര്‍ ആകൃഷ്ടരാകുമെന്ന പ്രതീക്ഷയാണ് കിഫ്ബിയുടെ ആസൂത്രകര്‍ക്കുള്ളത്. ഊഹക്കച്ചവട മേഖലയില്‍ നിക്ഷേപമിറക്കിയും പിന്‍വലിച്ചും ‘മണി ബിസിനസ്’ ലാഭകരമായി നടത്തുന്ന കുറേപ്പേരെങ്കിലും കിഫ്ബിയിലേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ ആ പണം കേരളത്തിന്റെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് പ്രയോജനകരമാകും. കിഫ്ബിയുടെ പ്രവര്‍ത്തനം ഇങ്ങനെ കിഫ്ബിയിലേക്ക് എങ്ങനെ നിക്ഷേപം സ്വീകരിക്കുമെന്നും പണം ചെലവഴിക്കുമെന്നും തോമസ് ഐസക് തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ എല്ലാവര്‍ക്കും വീടു നല്‍കാന്‍ 10,000 കോടി വേണമെങ്കില്‍ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കണം. ഇതാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ 2500 കോടി രൂപ ഇപ്രകാരം സമാഹരിച്ചു. പക്ഷേ ഉറപ്പു പ്രകാരം യു.ഡി.എഫ് സര്‍ക്കാര്‍ പലിശ വര്‍ഷംതോറും ബാങ്കുകള്‍ക്ക് നല്‍കിയില്ല. മുതലിന്റെ ഗഡുക്കള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു പിടിച്ചു നല്‍കുന്നതിനും വീഴ്ചയുണ്ടായി. അതുകൊണ്ട് പിന്നീട് സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് പാര്‍പ്പിട പദ്ധതിക്ക് വായ്പയെടുക്കാന്‍ അനുവാദം നല്‍കിയപ്പോള്‍ മിക്ക ബാങ്കുകളും വായ്പ നല്‍കിയില്ല. പക്ഷേ, കിഫ്ബിയുടെ കാര്യത്തില്‍ ഇങ്ങനയൊരു പ്രശ്നം ഉണ്ടാകുന്നില്ല. കിഫ്ബി പ്രത്യേക പാര്‍പ്പിട ബോണ്ടുകള്‍ ഇറക്കും. അവ സഹകരണ ബാങ്കുകള്‍ക്കു വാങ്ങാം. എപ്പോള്‍ പണം തിരികെ വേണമോ അവര്‍ക്ക് ബോണ്ടുകള്‍ വില്‍ക്കാം. ഡിസ്കൗണ്ട് ചെയ്തു വാങ്ങുവാന്‍ ബാങ്കുകളുമായി കിഫ്ബി ധാരണയുണ്ടാക്കും. കിഫ്ബിയില്‍ നിന്നു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പാര്‍പ്പിട പദ്ധതിക്ക് വായ്പ ലഭ്യമാക്കും. ഈ മാതൃകയില്‍ ബോണ്ടിറക്കി ഇ.എം.എസ് പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നതിന് യാതൊരു പ്രയാസവുമുണ്ടാവില്ല.

ഇതുപോലെ മറ്റു നിക്ഷേപ പദ്ധതികള്‍ക്കും ബോണ്ടുകള്‍ ഇറക്കി പണം സമാഹരിക്കാനാവും. ഇങ്ങനെ 5 വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ വരെ നിക്ഷേപം കേരളത്തില്‍ സൃഷ്ടിക്കാനാകുമെന്ന് ഐസക് പറയുന്നു. ഇത്രയും തുക എങ്ങനെ തിരിച്ചടയ്ക്കുമെന്നത് ന്യായമായ സംശയം. ഓരോ തരം ബോണ്ടിനും തനതായ തിരിച്ചടവ് മാര്‍ഗ്ഗം ഉറപ്പുവരുത്തും. ഉദാഹരണത്തിന് പാര്‍പ്പിട പദ്ധതിയില്‍ 20 വര്‍ഷംകൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും മുതല്‍ തിരിച്ചുപിടിക്കും. പലിശ സര്‍ക്കാരും നല്‍കും. ജനങ്ങള്‍ 20 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്ന വീടുകള്‍ ഒറ്റയടിക്ക് ഇപ്പോള്‍ തന്നെ നിര്‍മ്മിക്കാനാകും. പക്ഷേ, വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയുന്നതിനുള്ള ബോണ്ടുകളിലൂടെ നല്‍കുന്ന വായ്പയുടെ മുതലും, പലിശയും പദ്ധതിയില്‍ നിന്നുതന്നെ തിരിച്ചടയ്ക്കണം.

എന്താണ് കിഫ്ബി ?

ഭൂമി ഏറ്റെടുക്കുന്നതിനുള്ള ലാന്റ് ബോണ്ടു വഴി സമാഹരിക്കുന്ന വായ്പയാകട്ടെ സോഫ്ട് ലോണായിട്ടായിരിക്കും വ്യവസായ പാര്‍ക്കുകളുടെയും മറ്റും ഏജന്‍സികള്‍ക്ക് നല്‍കുക. ഭൂമി വികസിപ്പിച്ച്‌ വ്യവസായ സംരംഭകര്‍ക്ക് വില്‍ക്കുബോള്‍ മുതലും പലിശയും കിഫ്ബിക്ക് തിരിച്ചടയ്ക്കണം. ഇങ്ങനെ ഓരോതരം ബോണ്ടിനും കൃത്യമായ റവന്യൂ മോഡല്‍ ഉണ്ടാക്കിയാകും കിഫ്ബി പ്രവര്‍ത്തിക്കുക. പാതകളും പാലങ്ങളും പോലുള്ളവ നിര്‍മ്മിക്കുന്നതിനു കിഫ്ബി മുടക്കുന്ന തുകയുടെ തിരിച്ചടവ് പെട്രോള്‍ സെസില്‍ നിന്നുള്ള വരുമാനവും മോട്ടോര്‍ വാഹനനികുതിയുടെ പകുതി വരുമാനവും വഴി ലഭ്യമാക്കും. അതായത് ഇതുവരെ വാഹനരജിസ്ട്രേഷനും നികുതിയും ഇന്ധനസെസ്സുമായി പിരിച്ചുകൊണ്ടിരുന്ന പണം മറ്റു പദ്ധതികളിലേക്ക് ഓരോ കാലത്തും സര്‍ക്കാരുകള്‍ വകമാറ്റി ചെലവഴിച്ചിരുന്നെങ്കില്‍ ഇനിയങ്ങോട്ട് റോഡിലൂടെ വണ്ടിയോടിക്കുന്നവര്‍ക്ക് അവരുടെ പണം നല്ല റോഡിലൂടെയും പാലത്തിലൂടെയും തിരിച്ചുകിട്ടുമെന്ന് ചുരുക്കം.

കിഫ്ബിക്ക് വരുമാനം ഉറപ്പാക്കാന്‍ ഓരോ വര്‍ഷവും ആഗസ്റ്റ് അവസാനം മോട്ടോര്‍ വാഹന വകുപ്പ് നികുതിയുടെ 10 ശതമാനം നല്‍കും.അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 10 ശതമാനം വെച്ച് നല്‍കി 50 ശതമാനം തുകയാക്കും. പെട്രോളിലെ സെസും കിഫ്ബിക്ക് ലഭിക്കും. ഇതിനായി കൂടി നിയമ നിര്‍മ്മാണത്തിന് സർക്കാർ ആലോചിക്കുന്നു..ഇത്തരത്തില്‍ ഭാവി വരുമാനത്തെ ഉറപ്പ് കാട്ടി വലിയ വായ്പ എടുക്കാനും ആവും. ഇങ്ങിനെ സമാഹരിക്കുന്ന പണത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കും

ഒരു പദ്ധതിയുടെ പേരില്‍ വായ്പയെടുത്ത് മറ്റൊന്നിന് വിനിയോഗിച്ച്‌, പിന്നെ ബജറ്റ് കമ്മി നികത്താന്‍ ഉപയോഗിച്ച്‌, ഒടുവില്‍ പദ്ധതി പാതിവഴിയില്‍ കിടന്ന് ഇഴയുന്ന സ്ഥിതി ഇനിയുണ്ടാവില്ലെന്നതു തന്നെയാണ് കിഫ്ബി വരുന്നതുകൊണ്ടുള്ള പ്രധാന നേട്ടമെന്ന് പറയാം. ഇപ്പോള്‍ വായ്പയെടുക്കുന്ന പണത്തിന്റെ ഭൂരിഭാഗവും ദൈനംദിന ചെലവുകളുടെ കമ്മി നികത്താനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അടുത്ത 5 വര്‍ഷം നികുതി വരുമാനം 20-25 ശതമാനം പ്രതിവര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ശ്രമം വിജയിച്ചാല്‍ അഞ്ചാം വര്‍ഷം ആകുമബോഴേയ്ക്കും റവന്യൂ കമ്മി ഇല്ലാതാക്കാനാവുമെന്നാണ് ഐസക്കിന്റെ പ്രതീക്ഷ. അപ്പോള്‍ വായ്പയെടുക്കുന്ന തുക മുഴുവന്‍ മൂലധന ചെലവിനായി മാറ്റിവയ്ക്കാനാവും. ഇതിലൊരു ഭാഗവും ബോണ്ടുകളുടെ ബാധ്യത തീര്‍ക്കാനായി ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് കിഫ്ബിയുടെ നിലനില്‍പ്. ഈ സാഹചര്യത്തിലാണ് റവന്യൂകമ്മി നിയന്ത്രിക്കാനായില്ലെങ്കില്‍ എല്ലാം തകിടം മറിയുമെന്നും ,ഇത് മുന്‍കൂട്ടിക്കണ്ടുകൊണ്ടുതന്നെയാണ് ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ കിഫ്ബി രൂപീകരിച്ച്‌ കേരളത്തിന്റെ സമഗ്രവികസനം സ്വപ്നംകാണുന്നതെന്നും ഐസക് വ്യക്തമാക്കുന്നത്.

advertisment

News

Related News

    Super Leaderboard 970x90