Kerala

കൊച്ചി മെട്രോയ്ക്ക് ഭീഷണി ഉയര്‍ത്തി തകര്‍ന്ന കെട്ടിടം പോത്തീസിന്റേത്; പേര് മുക്കി മാധ്യമങ്ങൾ

തമിഴ്‌നാട്ടിലെ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസിന്റെ കെട്ടിടമാണ് ഇടിഞ്ഞ് വീണത്.

 കൊച്ചി മെട്രോയ്ക്ക് ഭീഷണി ഉയര്‍ത്തി തകര്‍ന്ന കെട്ടിടം പോത്തീസിന്റേത്; പേര് മുക്കി മാധ്യമങ്ങൾ

കൊച്ചി മെട്രോയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തി തകര്‍ന്ന കെട്ടിടത്തിന്റെ ഉടമസ്ഥരുടെ പേരുകള്‍ പരസ്യം നല്‍കിയപ്പോള്‍ ഒഴിവാക്കി മാധ്യമങ്ങള്‍. തമിഴ്‌നാട്ടിലെ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസിന്റെ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. കലൂര്‍ മെട്രോ സ്‌റ്റേഷന് സമീപം ഗോകുലം പാര്‍ക്കിനോട് ചേര്‍ന്ന് കെട്ടിടനിര്‍മാണത്തിനായി പൈലിങ് ജോലികള്‍ നടത്തിവരുമ്പോഴായിരുന്നു തകര്‍ന്നുവീണത്.

 കൊച്ചി മെട്രോയ്ക്ക് ഭീഷണി ഉയര്‍ത്തി തകര്‍ന്ന കെട്ടിടം പോത്തീസിന്റേത്; പേര് മുക്കി മാധ്യമങ്ങൾ

എന്നാല്‍ കെട്ടിടത്തിന്റെ പ്ലാന്‍ മാത്രമാണ് കോര്‍പറേഷന് സമര്‍പ്പിച്ചിരുന്നതെന്നും പൈലിങ്ങിന് അടക്കമുള്ള അന്തിമ അനുമതികള്‍ നല്‍കിയിരുന്നില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 30 മീറ്ററോളം ഉയരമുള്ള പില്ലറുകളിലേക്ക് സമീപത്തുനിന്ന് മണ്ണിടിഞ്ഞ് വീണതോടെ നിലം പൊത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് മെട്രോ സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിച്ച രണ്ട് ജെ.സി.ബികള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.

15 മീറ്ററോളം ആഴത്തില്‍ മണ്ണിടിഞ്ഞതോടെ റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടു. ഇതോടെ ഗതാഗതം വഴിതിരിച്ചുവിട്ടു. ഇതുവഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ആലുവയില്‍നിന്നുള്ള പമ്പിങ്ങും നിര്‍ത്തി. സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.

 കൊച്ചി മെട്രോയ്ക്ക് ഭീഷണി ഉയര്‍ത്തി തകര്‍ന്ന കെട്ടിടം പോത്തീസിന്റേത്; പേര് മുക്കി മാധ്യമങ്ങൾ

ഇതിന് അടുത്തു കൂടിയാണ് മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്നത്. കൂടുതല്‍ സുരക്ഷ പരിശോധനക്കു ശേഷമേ മെട്രോസര്‍വിസ് പൂര്‍വസ്ഥിതിയിലാവുകയുള്ളൂവെന്നും അതുവരെ ആലുവ മുതല്‍ പാലാരിവട്ടംവരെ മാത്രമേ മെട്രോ ട്രെയിന്‍ ഓടുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

 കൊച്ചി മെട്രോയ്ക്ക് ഭീഷണി ഉയര്‍ത്തി തകര്‍ന്ന കെട്ടിടം പോത്തീസിന്റേത്; പേര് മുക്കി മാധ്യമങ്ങൾ

ഇന്നു 11ന് കലക്ടറുടെ നേതൃത്വത്തില്‍ ജില്ല ഭരണകൂടം അപകടത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ യോഗം വിളിച്ചിട്ടുണ്ട്.

advertisment

News

Related News

    Super Leaderboard 970x90