Cinema

ബാഹുബലിയിലെ കട്ടപ്പ വാക്സ് മ്യൂസിയത്തിലേക്ക്...

ഇതാദ്യമായാണ് ഒരു തമിഴ് നടന്റെ മെഴുകു പ്രതിമ മദാം തുസാജ്സില്‍ ഇടംനേടുന്നത്.ചിത്രത്തിലെ നായകൻ പ്രഭാസിന്റെ മെഴുകുപ്രതിമയും മ്യൂസിയത്തിൽ ഇടംപിടിച്ചിരുന്നു.പ്രഭാസാണ് ഇത്തരത്തിൽ ആദരിക്കപ്പെട്ട ആദ്യ ദക്ഷിണേന്ത്യൻ താരം.

ബാഹുബലിയിലെ കട്ടപ്പ വാക്സ് മ്യൂസിയത്തിലേക്ക്...

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ബാഹുബലിയിലെ കട്ടപ്പയെ ആരും മറക്കാനിടയില്ല.ബാഹുബലിയിൽ പ്രഭാസ് അവതരിപ്പിച്ച നായകവേഷത്തിനുതുല്യമായ വേഷമായിരുന്നു കട്ടപ്പയ്ക്കും.മഹിഷ്മതി സാമ്രാജ്യത്തിന്റെ പടത്തലവനായ കട്ടപ്പ ഇനി മദാം തുസാഡ്സില്‍ മെഴുകു പ്രതിമ. ഇതാദ്യമായാണ് ഒരു തമിഴ് നടന്റെ മെഴുകു പ്രതിമ മദാം തുസാജ്സില്‍ ഇടംനേടുന്നത്.ചിത്രത്തിലെ നായകൻ പ്രഭാസിന്റെ മെഴുകുപ്രതിമയും മ്യൂസിയത്തിൽ ഇടംപിടിച്ചിരുന്നു.പ്രഭാസാണ് ഇത്തരത്തിൽ ആദരിക്കപ്പെട്ട ആദ്യ ദക്ഷിണേന്ത്യൻ താരം.

മഹാത്മാഗാന്ധി, നരേന്ദ്ര മോദി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഐശ്വര്യ റായ്, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെ നിരവധി പേരുടെ പ്രതിമ മദാം തുസാഡ്‌സിലുണ്ട്. ഇനി സത്യരാജിന്റെ പ്രതിമയും ഇവര്‍ക്കൊപ്പമുണ്ടാകും.

advertisment

News

Related News

    Super Leaderboard 970x90