Cinema

ചരിത്രമെഴുത്തിലെ 'രസ'വിദ്യയും 'രാസ'വിദ്യയും - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

ചരിത്രാഖ്യാനങ്ങളിലെ കഥാവത്കരണം എന്നത് കമ്മരാസംഭവം എന്ന സിനിമ മൂന്നോ നാലോ തലങ്ങളുളള ഒരു സിനിമാക്കഥയാക്കി മാറ്റുന്നത്, ദൃശ്യാനുഭവമാക്കി മാറ്റുന്നത് പ്രശംസനീയമായ ഒരു കാര്യം കൂടിയായി തോന്നി എന്നു പറയട്ടെ. അപ്പോഴും ചരിത്രബന്ധിതമായ ആക്ഷേപഹാസ്യം പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരു പ്രേക്ഷകസമൂഹത്തെ ഈ സിനിമ പ്രത്യേകം ലക്ഷ്യം വെക്കുന്നുണ്ട് എന്നു പറയണം

ചരിത്രമെഴുത്തിലെ 'രസ'വിദ്യയും 'രാസ'വിദ്യയും - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

'History is a set of lies agreed upon' (ചരിത്രം സമ്മതിതമായ നുണകളുടെ ഒരു സമുച്ചയമാണ് ) എന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ വിഖ്യാത നിരീക്ഷണത്തെ, ഒരു താക്കോല്‍ വാചകമാക്കി അവതരിപ്പിക്കുന്ന സിനിമയാണ്, മുരളി ഗോപി തിരക്കഥ രചിച്ച് രതീഷ് അമ്പാട്ട് എന്ന നവാഗതന്‍ സംവിധാനം ചെയ്ത (ബിഗ് ബഡ്ജറ്റ് ദിലീപ് ചിത്രമായ) 'കമ്മാരസംഭവം' എന്ന പുതിയ സിനിമ. ചരിത്രത്തിന്റെ രാസപരിശോധനാ ഫലം കൂടിയാണ് എല്ലാ അധികാരകേന്ദ്രങ്ങളുടെയും നിര്‍മ്മിതിയും അതുപോലെത്തന്നെ നിഷ്കാസനവും എന്ന പ്രമുഖ സത്യത്തെ മുരളി ഗോപി, ഗൗരവമുളള ഒരു സറ്റയര്‍ -ആക്ഷേപഹാസ്യം-ആക്കി പരിവര്‍ത്തിപ്പിക്കുന്ന കാഴ്ച, ഈ സിനിമയെ മലയാള സിനിമാ ചരിത്രത്തിലെ തികച്ചും വേറിട്ട ഒന്നാക്കി മാറ്റുന്നുണ്ടെന്നു പറയട്ടെ. അഥവാ ചരിത്രമെഴുത്തില്‍ ഒളി‍ഞ്ഞിരിക്കുന്ന ഒരു 'രസവിദ്യ' കണ്ടെടുക്കല്‍ കൂടിയായി ഈ ചിത്രത്തിന്റെ ഹാസ്യം മാറുന്നു എന്നു പറയാം.

ചരിത്രമെഴുത്തിലെ 'രസ'വിദ്യയും 'രാസ'വിദ്യയും - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

കാരണം ഇതേ 'രസ'വിദ്യയാണ് പലപ്പോഴും ഭാവിയുടെ അധികാരം നിര്‍ണ്ണയിക്കുന്ന 'രാസ'വിദ്യയാകുന്നത് എന്ന അതീവ ഭാരമുളള ചരിത്ര പാഠം, ഇതുപോലുളള ഒരു വാണിജ്യസിനിമയിലൂടെ പറയുക ഒട്ടും എളുപ്പമല്ല തന്നെ. അതുകൊണ്ടു കൂടിയാണ് കമ്മാര സംഭവം എന്ന ചിത്രത്തെ ധീരമായ ഒരു പരീക്ഷണമായിക്കൂടി എണ്ണേണ്ടി വരുന്നത്. അപ്പോഴും സിനിമയ്ക്കു ഏറ്റവും തുണയായിത്തീരുന്നത്, അതിന്റെ ഉന്നത നിലവാരമുളള സാങ്കേതിക മികവാണെന്ന കാര്യത്തില്‍ സംശയമേതുമില്ല.

തികച്ചും അസംതൃപ്തരായ ഏതാനും അബ്കാരികള്‍, തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങളുടെ പൂര്‍ത്തീകരണം, സ്വന്തം അധികാരം സ്ഥാപിച്ചെടുക്കുമ്പോള്‍ മാത്രമേ പൂര്‍ത്തിയാകൂ എന്ന് തിരിച്ചറിഞ്ഞുകൊണ്ടു നടത്തുന്ന ചലനങ്ങളാണ് സിനിമയുടെ മുഖ്യ പ്രമേയമാകുന്നത്. സ്വാതന്ത്യ്രസമരകാലത്ത് സജീവമായിരുന്ന കമ്മാരന്‍ നമ്പ്യാര്‍ (ദിലീപ്) എന്ന ജീവിച്ചിരിക്കുന്ന വയോധിക നേതാവിനെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്ന്, ഒരു ബദല്‍ മുന്നണിയുണ്ടാക്കുന്നതാണ് സിനിമയുടെ തുടര്‍ന്നുളള വികാസം. കമ്മാരന്റെ പ്രതിഛായാ നിര്‍മ്മിതിക്കുളള മികച്ച ഉപായമായി അവര്‍ കണ്ടെത്തുന്ന സിനിമാനിര്‍മ്മിതിയാണ്, സിമിമയ്ക്കുള്ളിലെ സിനിമയായി-കമ്മാരസംഭവത്തിലെ 'സംഭവം' എന്ന സിനിമയായി- നമ്മള്‍ കാണുന്നത്.

ചരിത്രമെഴുത്തിലെ 'രസ'വിദ്യയും 'രാസ'വിദ്യയും - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

വാസ്തവത്തില്‍ ഒരു പ്രതിനായക ജീവിതമുളള -വില്ലന്‍ ജീവിതമുളള- കമ്മാരന്‍ നമ്പ്യാരുടെ നായക ജീവിതത്തിലേക്കുളള പ്രയാണം കൂടിയാകുകയാണ് അത്. സ്വാതന്ത്ര്യസമരം, ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐഎന്‍എ) തുടങ്ങിയ ചരിത്രസംഭവങ്ങള്‍ മുതല്‍ സുഭാഷ് ചന്ദ്രബോസ് നെഹ്രു, ഗാന്ധി വരെയുളള ചരിത്രപുരുഷന്‍മാര്‍വരെ ഈ 'അബ്കാരി സംഭവ' സിനിമയില്‍, തോല്‍പ്പാവക്കൂത്തിലെ കഥകളും പാവകളുമെന്നതുപോലെ ആടുന്നതു നമ്മള്‍ കാണുന്നു. ചരിത്രാഖ്യാനങ്ങളിലെ കഥാവത്കരണം എന്നത് കമ്മരാസംഭവം എന്ന സിനിമ മൂന്നോ നാലോ തലങ്ങളുളള ഒരു സിനിമാക്കഥയാക്കി മാറ്റുന്നത്, ദൃശ്യാനുഭവമാക്കി മാറ്റുന്നത് പ്രശംസനീയമായ ഒരു കാര്യം കൂടിയായി തോന്നി എന്നു പറയട്ടെ. അപ്പോഴും ചരിത്രബന്ധിതമായ ആക്ഷേപഹാസ്യം പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരു പ്രേക്ഷകസമൂഹത്തെ ഈ സിനിമ പ്രത്യേകം ലക്ഷ്യം വെക്കുന്നുണ്ട് എന്നു പറയണം. ഇതു പറയുമ്പോള്‍, ഒരു ബഹുജനസിനിമയായി ഈ ചിത്രം വിജയിക്കുമോ എന്ന സംശയം കൂടി ഒപ്പമുണ്ടെന്നര്‍ത്ഥം. സിനിമയുടെ രണ്ടാം പകുതിയില്‍, പ്രൂഫ് വിട്ട് ഒരു 'സ്പൂഫി'ലേക്ക് ചിത്രം എടുത്തുചാട്ടം നടത്തുമ്പോള്‍, വൃഥാ നീണ്ടുപോകുന്ന പല സീനുകളും ഒഴിവാക്കാമായിരുന്നു എന്നു തോന്നി. രണ്ടാം പകുതിയെ പലപ്പോഴും ദുര്‍ബലപ്പെടുത്തുന്ന ഒന്നായി അതു മാറുന്നുമുണ്ട്-വി എഫ് എക്സ് ഇഫക്ടന്റെ മേന്മ അത്രമേല്‍ നിലനില്‍ക്കുമ്പോഴും..!

ചരിത്രമെഴുത്തിലെ 'രസ'വിദ്യയും 'രാസ'വിദ്യയും - രഘുനാഥൻ പറളി എഴുതിയ റിവ്യൂ വായിക്കാം

മൂന്നു വേഷങ്ങളെയും ദിലീപ് ഭദ്രമാക്കുന്നതുപോലെത്തന്നെ, മുരളി ഗോപി, വിജയരാഘവന്‍, തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, സിദ്ദിഖ്, ഇന്ദ്രന്‍സ്, മണിക്കുട്ടന്‍, ബോബി സിംഹ, ശ്വേത മേനോന്‍ എന്നിവരുടെ സാന്നിധ്യവും ശക്തമാണ്. നമിത പ്രമോദിന്റെ നായികയും മികച്ചു നില്‍ക്കുന്നു. റസൂല്‍ പൂക്കുട്ടി, ഗോപീസുന്ദര്‍, സുനില്‍ കെ എസ് എന്നിവര്‍ ചേര്‍ന്ന് സിനിമയുടെ സാങ്കേതിക നിലവാരം കരുത്തുറ്റതാക്കുന്നത് കമ്മാരസംഭവത്തില്‍ നമുക്കു കാണാനും കേള്‍ക്കാനുമാകുന്നു. 'വന്ന വഴി മറക്കുക എന്നതാണ് അധികാരം നിലനിര്‍ത്താനുളള മികച്ച വഴി' എന്ന രാഷ്ട്രീയ വിമര്‍ശത്തിനു കൂടി മുതിരുന്ന ഈ ചിത്രം, രതീഷ് അമ്പാട്ടിന്റെ സംവിധാന മികവിലൂടെയും മുരളി ഗോപിയുടെ ധൈഷണിക പരീക്ഷണത്തിലൂടെയും, മലയാള സിനിമയെ ഒരു പടികൂടി മുന്നോട്ടു നയിച്ചിരിക്കുന്നുവെന്ന് ഇവിടെ ഒന്നുകൂടി ചുരുക്കി പറയാം.

advertisment

News

Super Leaderboard 970x90