ആര്‍ത്തവവും ഗര്‍ഭധാരണവും മുലയൂട്ടലും പോലെ ലൈംഗികതയും സ്ത്രീകള്‍ക്ക് പുണ്യമാണ്... കലാ ഷിബു

ശാരീരിക ആരോഗ്യം പൂർണമായി വറ്റിക്കഴിയുമ്പോളും ,ലൈംഗികത അവശേഷിക്കുന്നു എങ്കിൽ അവൾ സന്തുഷ്‌ടയാണ്..എണ്ണ പകർന്നു കൊടുക്കാൻ ഒരു പ്രണയം കൂടി ഉണ്ടേൽ ,അത് ആളിക്കത്തും…

ആര്‍ത്തവവും ഗര്‍ഭധാരണവും മുലയൂട്ടലും പോലെ ലൈംഗികതയും സ്ത്രീകള്‍ക്ക് പുണ്യമാണ്... കലാ ഷിബു

വിദ്യാബാലൻ , മഞ്ജുവാരിയർ എന്നിവരെ ആമിയുടെ ലൈംഗികതയുമായി താരതമ്യം ചെയ്തതിനെ പറ്റി ചർച്ചകൾ കണ്ടു..

അദ്ദേഹം എന്ത് തന്നെ ഉദ്ദേശിച്ചാലും
അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്..!
വലിയ ഒരു സംവിധായകൻ ,കലാകാരൻ , അദ്ദേഹത്തിന്റെ കലാസൃഷ്‌ടിയെ ബഹുമാനിക്കുന്നു..

ഒരു സൈക്കോളജിസ്റ് എന്നതിൽ ഉപരി ഒരു സ്ത്രീ എന്ന നിലയ്ക്ക്
തോന്നുന്ന ചിലതുണ്ട്..
ലൈംഗിതയുടെ കാര്യത്തിൽ സ്ത്രീ ,
പുറംകാഴ്ച്ചകളിൽ അവൾ പ്രകടിപ്പിക്കുന്നതിൽ നിന്നും ഒരുപാടു വേറിട്ട തലത്തിൽ ആണ്..
ലൈംഗികതയിൽ, ”’ ഇന്ന ” ഭാവമില്ല..
യുക്തിയില്ല..നാട്യമില്ല..
കഴുകന് ഒരു പ്രത്യേകത ഉണ്ടത്രേ..
സൂര്യന്റെ നേർക്ക് നോക്കിയാലും കണ്ണ് പൊട്ടാത്ത പക്ഷി..!
സ്ത്രീയുടെ കണ്ണുകളും അത് പോലെ ആണ്..
അതിലെ ഭാവങ്ങളെ ഒളിക്കാൻ ആകില്ല..
തീക്ഷ്ണമായ ഭാവം അതിൽ കത്തി നിൽക്കും..
അതവളുടെ മനസ്സാണ്..

ക്ലാസിക്കൽ കണ്ടിഷനിംഗ് സിദ്ധാന്തം പോലെ ,
സെക്സ് എന്ന വാക്ക് വരുന്നിടത്തൊക്കെ ,ജനിച്ചു വീഴുന്ന അന്ന് മുതൽ
ഒന്നുകിൽ മാറി നിൽക്കുക …
അല്ലേൽ വിധേയത്വത്തോടെ നിൽക്കാനവൾ പരിശീലിക്കപ്പെടുക ആണ്..
മറിച്ചാണ് എങ്കിൽ അപഥസഞ്ചാരിണി എന്ന പട്ടികയിൽ പേര് ചേർക്കപ്പെടും എന്ന ഭയവും…..
വ്യക്തിത്വ രൂപീകരണത്തിൽ അവൾ,ഇന്നോളം മനസ്സിലാക്കിയ ലൈംഗികതയ്ക്ക് നല്ലൊരു പങ്കുണ്ട്..
അടിസ്ഥാനമൂല്യങ്ങളെയും വേരുകളെയും മനസ്സിലാക്കി ,
മുന്നോട്ടു നീങ്ങുമ്പോഴും അവളിലെ ലൈംഗിക ഇഷ്‌ടങ്ങളും സങ്കൽപ്പങ്ങളും വ്യവസ്ഥതി പരിപാലിച്ചു പോകുന്ന ഒന്നാണ് എന്ന് കരുതരുത്.
മനസ്സ് കൊണ്ട് അവൾ , അവനോളം തന്നെ , അല്ലേൽ അതിലുപരി കുരുത്തം കെട്ടവൾ ആണ്…
ആ രഹസ്യം അജ്ഞാതമാണ്..

ശാരീരിക ആരോഗ്യം പൂർണമായി വറ്റിക്കഴിയുമ്പോളും ,
ലൈംഗികത അവശേഷിക്കുന്നു എങ്കിൽ അവൾ സന്തുഷ്‌ടയാണ്..
എണ്ണ പകർന്നു കൊടുക്കാൻ ഒരു പ്രണയം കൂടി ഉണ്ടേൽ ,
അത് ആളിക്കത്തും…
പ്രായമോ .
ബാഹ്യമോടികളോ ആകാരഭംഗിയോ ഒന്നും പ്രസക്തമല്ല..
കണ്ണീരു നിഷിദ്ധമാക്കി പുരുഷനെ വാർത്തെടുക്കുന്ന പോലെ..
ലൈംഗികതയിൽ നിന്നും സ്ത്രീയേയും തലമുറകളായി അകറ്റുക ആണ്..
സങ്കടവും പിരിമുറുക്കവും പ്രകടിപ്പിക്കാനാവാതെ , ഹൃദയഭാരത്താൽ ആണിന്റെ ആയുർരേഖ കുറയും പോലെ..,
അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ ലൈംഗികതയും ആയുസ്സു എത്താതെ മരണപ്പെടുന്നു..

ശെരിയായ ആസ്വാദനത്തിന് ശാരീരിക മാറ്റങ്ങൾ തടസ്സമല്ല..
പക്ഷെ അത് വന്നു ചേരണം..
അല്ലാതെ നിർമ്മിക്കപ്പെടരുത്….
ഏറെ കുറെ വൈകാരികമാണ് ലൈംഗികത…

ബഹുമാന്യതയുടെ നൃപാസനത്തിൽ ഉയർത്തപ്പെടുമ്പോൾ അവളിലെ സ്ത്രീയെ അറിയുക തന്നെ ചെയ്യും..
വിതയ്ക്കുന്നവനെ കൊയ്യാനുള്ള അധികാരം ഉള്ളു..
അതൊരു കണ്ടെത്തൽ ആണ്..
വികാരശൂന്യമായ അക്ഷരങ്ങൾ നിരത്തി എഴുതിയാൽ അവളെ അറിയണം എന്നില്ല..
കവിഭവനയ്ക്കും അപ്പുറമാണ്..,അത് !

ലൈംഗിക അരക്ഷിതാവസ്ഥയിൽ നിന്നും ഉടലെടുക്കുന്ന പിരിമുറുക്കവും തലവേദനയും ആണ് പലപ്പോഴും സ്ത്രീയെ അലട്ടുന്നത് എന്ന് ഫാമിലി കൗൺസിലിങ് കേസിന്റെ കഥയ്ക്ക് പിന്നിലെ കഥകൾ വ്യക്തമാക്കാറുണ്ട്..
ജീവിതമാണ് , കഥയല്ല..അവിടെ!!

ആർത്തവവും ഗർഭധാരണവും മുലയൂട്ടലും പോലെ ,
ലൈംഗികതയും അവൾക്കു പുണ്യമാണ്…!
എന്തിനു അതിനെ ഭയക്കണം..?
സ്ത്രീ എന്താണ് എന്നറിയാത്ത അജ്ഞത മാത്രമാണ് അതിനു കാരണം..

advertisment

News

Super Leaderboard 970x90