Travel

മീൻ പൊരിച്ചത് കൂട്ടി ചോറ് കഴിക്കാൻ കടലുണ്ടി ''മീൻ കട ''യിലെക്കൊരു യാത്ര....

ഒരു വീടിനടുത്തുള്ള ചെറിയ ഷെഡിലാണ് ഈ ചെറിയ ഹോട്ടൽ പ്രവർത്തിക്കുന്നത് ആദ്യം ഇത് കാണുമ്പോൾ ഭക്ഷണ രുചിയെപ്പറ്റി സംശയം ഉണ്ടാകാം പക്ഷെ ഇവിടുന്ന് ഭക്ഷണം കഴിച്ചാൽ ആ സംശയം മാറുമെന്നുറപ്പാണ്.

മീൻ പൊരിച്ചത് കൂട്ടി ചോറ് കഴിക്കാൻ കടലുണ്ടി ''മീൻ കട ''യിലെക്കൊരു യാത്ര....

 ഉച്ച സമയം... നല്ല വിശപ്പ് പൊരിച്ച മീനും കൂട്ടി നല്ലൊരു ഭക്ഷണം കഴിക്കാൻ താല്പ്പര്യമുണ്ടോ? എങ്കിൽ കടലുണ്ടി കടവ് പാലത്തിനടുത്തുള്ള ബാലകൃഷ്ണേട്ടന്റെ ഹോട്ടലിലേക്ക് പോകാം. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണിവരെയാണ് ഹോട്ടൽ തുറക്കുന്നത്. കോഴിക്കോട് നിന്ന് വരുമ്പോൾ ചാലിയത്ത് നിന്ന് ഫറോക്ക് റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് തിരിഞ്ഞ് 10 മീറ്റർ മുന്നോട്ട് പോയാൽ ഇവിടെയെത്താം.

ഒരു വീടിനടുത്തുള്ള ചെറിയ ഷെഡിലാണ് ഈ ചെറിയ ഹോട്ടൽ പ്രവർത്തിക്കുന്നത് ആദ്യം ഇത് കാണുമ്പോൾ ഭക്ഷണ രുചിയെപ്പറ്റി സംശയം ഉണ്ടാകാം പക്ഷെ ഇവിടുന്ന് ഭക്ഷണം കഴിച്ചാൽ ആ സംശയം മാറുമെന്നുറപ്പാണ്.

ഫിഷ് ഫ്രൈയാണ് ഇവിടുത്തെ പ്രധാന ഇനം വിവിധ തരത്തിലുള്ള ഫിഷ് ഫ്രൈകൾ ഇവിടെ ലഭിക്കുന്നു. വലിയ മത്സ്യങ്ങളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. ഫൈ യ്ക്ക് ഓർഡർ ചെയ്യുന്നതിന് മുമ്പ് വില ചോദിക്കുന്നത് നന്നായിരിക്കും കാരണം വില അൽപ്പം കൂടുതലാണ്. പലതും ഓർഡർ ചെയ്തതിനു ശേഷമാണ് പാചകം ചെയ്യുന്നത് അതിനാൽ അൽപ്പസമയം കാത്തിരിക്കേണ്ടി വന്നേക്കാം.

നിങ്ങൾക്ക് നല്ലൊരു ഭക്ഷണം കഴിക്കണമെന്ന് തോന്നിയാൽ തിരഞ്ഞെടുക്കാവുന്ന നല്ലൊരു ഓപ്ഷൻ തന്നെയാണ് ബാലകൃഷ്ണേട്ടന്റെ ഹോട്ടൽ. എന്നാൽ ഫിഷ് ഫ്രൈയും കൂട്ടി ചോറ് തിന്നാൻ പോവുവല്ലേ...

advertisment

Related News

    Super Leaderboard 970x90