Kerala

'ശബരിമലയിലെ സ്ത്രീ പ്രവേശനം' പോവണോ.....വേണ്ടയോ..... എന്നത് വ്യക്തി പരമായ തീരുമാനമാണ്... കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

ശബരിമലയില് യുവതികള്ക്ക് വിലക്കേര്പ്പെടുത്തുന്നത് കേരള ഹൈക്കോടതയിലെ ഒരു ഉത്തരവു പ്രകാരമാണ്. 1991ല് ജസ്റ്റിസ് പരിപൂര്ണനും ജസ്റ്റിസ് കെ.ബി. മാരാരും അടങ്ങിയ ബഞ്ചിന്റെ വിധിയിലാണ് ശബരിമലയില് പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്ക്ക് പ്രവേശനം വിലക്കിയത്. അവരെ പോലീസിനെ ഉപയോഗിച്ച് തടയാന് തുടങ്ങിയത്.

'ശബരിമലയിലെ സ്ത്രീ പ്രവേശനം' പോവണോ.....വേണ്ടയോ..... എന്നത് വ്യക്തി പരമായ തീരുമാനമാണ്... കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

*ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ താൽപ്പര്യം ഉള്ളവർ കയറിക്കോട്ടെ എന്ന പക്ഷക്കാരനാണ് ഞാൻ.*

പോവണോ.....വേണ്ടയോ..... എന്നത് വ്യക്തി പരമായ തീരുമാനമാണ്.

പക്ഷെ, ഇതുവരെ കയറിയിട്ടില്ല അത് എന്തോ തന്ത്ര-ശാസ്ത്രമാണ്, പണ്ടേ ഉള്ള ആചാരമാണ്, നൈഷ്ടിക ബ്രഹ്മചാരി പ്രതിഷ്ഠ ആണ്, ആർത്തവത്തിന്റെ വിഷയമാണ്, 41ദിവസത്തെ അഘോര വ്രതമാണ് എന്നൊക്കെ പറയുന്നത്കൊണ്ട് ഒരു ചരിത്രം പറയാം....

*അറിയണം എന്ന് ഉള്ളവർ വായിച്ചാൽ മതി....*

ശബരിമലയില് യുവതികള്ക്ക് വിലക്കേര്പ്പെടുത്തുന്നത് കേരള ഹൈക്കോടതയിലെ ഒരു ഉത്തരവു പ്രകാരമാണ്. 1991ല് ജസ്റ്റിസ് പരിപൂര്ണനും ജസ്റ്റിസ് കെ.ബി. മാരാരും അടങ്ങിയ ബഞ്ചിന്റെ വിധിയിലാണ് ശബരിമലയില് പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്ക്ക് പ്രവേശനം വിലക്കിയത്. അവരെ പോലീസിനെ ഉപയോഗിച്ച് തടയാന് തുടങ്ങിയത്. 91ലെ കോടതി ഉത്തരവുണ്ടാകുന്നതുവരെ ശബരിമലയില് എല്ലാ മലയാളമാസം ഒന്നാം തീയതിയും പ്രായഭേദമെന്യേ സ്്ത്രീകള് കയറാറുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടു. അന്നൊന്നും അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം ഹനിക്കപ്പെട്ടില്ല എന്നതാണ് ജുഗുപ്സാവഹം. മുന് ദേവസ്വം കമ്മീഷണര് ചന്ദ്രികാദേവിയുടെ മകളുടെ കുഞ്ഞിനു ചോറൂണു നടത്തിയ ഒരു പൊതുതാല്പ്പര്യ ഹരജിയുമായി ബന്ധപ്പെട്ടാണ് ശബരിമലയില് കോടതി 10നും 50നും ഇടയിലുള്ള സ്ത്രീകള്ക്ക് വിലക്കേര്പ്പെടുത്തിയത്. ഈ കേസിന്റെ പരിശോധനയ്ക്കിടയില് ശബരിമലയില് നാമിന്നു കാണുന്ന മാറ്റങ്ങളും ആചാരങ്ങളും കൊണ്ടുവന്നത് 1950നുശേഷമാണെന്നു കണ്ടെത്തുകയുണ്ടായി.

'ശബരിമലയിലെ സ്ത്രീ പ്രവേശനം' പോവണോ.....വേണ്ടയോ..... എന്നത് വ്യക്തി പരമായ തീരുമാനമാണ്... കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

അവസാനമായി ശബരി മലയിൽ തീപിടിത്തം ഉണ്ടായത് 1950ലായിരുന്നു. അതിനുശേഷമുള്ള ക്ഷേത്രനിര്മാണത്തിനുശേഷമാണ് മാറ്റങ്ങളെല്ലാം ഉണ്ടായത് . അതിനുശേഷമാണ് ശബരിമലയില് കൊടിമരം സ്ഥാപിച്ചത്. അതിനുശേഷമാണ് കൊടിയേറ്റുല്സവം തുടങ്ങിയത്. അതിനുശേഷമാണ് പടിപൂജ എന്ന ചടങ്ങു തുടങ്ങിയത്. അതിനുശേഷമാണ് പതിനെട്ടാം പടിയില് നാളികേരം ഉടയ്ക്കുന്നത് ഇല്ലായ്മ ചെയ്തത്. അതിനുശേഷമാണ് പതിനെട്ടാം പടിയില് പഞ്ചലോഹവും സ്വര്ണവും ഭക്തന്റെ കാല്ക്കീഴിലമര്ന്നത്.. 

‘ശബരിമല ക്ഷേത്രത്തില് എന്തുകൊണ്ട് യുവതികളായ സ്ത്രീകള്ക്കു പോകാന് പാടില്ല? ചിലര് പറയുന്നത് 41 ദിവസത്തെ വ്രതത്തെക്കുറിച്ചാണ്. അതു സ്ത്രീക്കു സാധ്യമല്ലല്ലോ? ഈ 41 ദിവസത്തെ വ്രതം നിശ്ചയിച്ച യോഗത്തില് ഒരൊറ്റ സ്ത്രീയും ഉണ്ടായിട്ടുണ്ടാകില്ല. ഉണ്ടായിരുന്നെങ്കില് ആ സ്ത്രീ പറഞ്ഞേനെ, ഇത് ഞങ്ങള്ക്കു സാധ്യമല്ലെന്ന്. അപ്പോള് ആ സ്ത്രീക്കു പറ്റുന്ന തരത്തില് തീരുമാനം വരുമായിരുന്നു. 41 ദിവസത്തെ വ്രതം ആരു നിശ്ചയിച്ചു? പുരുഷവിഭാഗം നിശ്ചയിച്ചു. പുരുഷന് പുരുഷനു വേണ്ടിമാത്രം നിശ്ചയിക്കുമ്പോഴേ 41 ദിവസത്തെ ചിന്തവരൂ..

'ശബരിമലയിലെ സ്ത്രീ പ്രവേശനം' പോവണോ.....വേണ്ടയോ..... എന്നത് വ്യക്തി പരമായ തീരുമാനമാണ്... കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

ശബരിമല ശ്രീകോവിലിന്റെ അടിസ്ഥാനം തകര്ത്ത് കണ്വെയര് ബെല്റ്റ് സ്ഥാപിച്ച് പണം വാരുന്നതിനെ തന്ത്രശാസ്ത്രമോ, എവിടെ പോയി ആചാര സംഹിതകൾ, പണ്ഡിതമാരോ തന്ത്രികളോ തടസ്സം പറഞ്ഞില്ല. പണത്തിനു മേലെ ഒരു തന്ത്രവും,ആചാരവും ഇല്ലെന്നാണോ?

ശബരിമലയില് വിതരണം ചെയ്യുന്ന അരവണ ദേവന്റെ പ്രസാദമാണല്ലോ. യന്ത്രങ്ങള് വെച്ച് ഫാക്റ്ററിയില് എന്ന പോലെ ഉല്പ്പാദിപ്പിക്കുന്ന അരവണ ഏതു സന്ദര്ഭത്തിലാണു പ്രസാദമായി മാറുന്നത്? അതിനെ ദേവപ്രസാദമാക്കി മാറ്റുന്ന വല്ല ചടങ്ങുകളും അവിടെയുണ്ടോ? വിശ്വാസികളെ ?

ശബരിമലയില് കാലങ്ങളായി നടന്നു വന്ന ശയനപ്രദക്ഷിണം മാറ്റിയത് ദേവപ്രശ്നം വെച്ചതുകൊണ്ടോ, ദേവനു അഹിതകരമായി തോന്നിയതു കൊണ്ടോ ആണോ? സ്ഥലസൗകര്യം ഇല്ലാത്തതു കൊണ്ടല്ലേ? അവിടെ തന്ത്രശാസ്ത്രത്തിനു, ആചാരത്തിനും പ്രശ്നമൊന്നും വന്നില്ലല്ലോ?

*ശാസ്ത്രത്തെ ഉൾകൊള്ളാൻ പഠിക്കണം, നിങ്ങൾക് തന്നെ അറിയാം പൊള്ളയായ തർക്കമാണ് നിങ്ങൾ നടത്തുന്നത് എന്ന്.*

advertisment

News

Super Leaderboard 970x90