മറാഠികളുടെ പ്രധാന ഉത്സവമായ ഗണേശോത്സവത്തിന്റെ ചരിത്രം എന്താണ്?

നഗരം വൃത്തിയാക്കാനുള്ള ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്റെ നീക്കം സേനാനി സമരത്തിനുള്ള ആയുധമാക്കി. ഗണേശ ഭഗവാന്‍ സമരത്തിന്റെ പ്രതീകമായി. മറാത്ത് വാഡ ഇളകിമറിഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ജനപങ്കാളിത്തം ഉറപ്പിച്ചുനിര്‍ത്താന്‍ രാഷ്ട്രീയത്തില്‍ മതത്തെ ആയുധമാക്കണമെന്ന് ഉറച്ചുവിശ്വസിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ആ ലോകമാന്യന്‍ ജനങ്ങളുടെ ടെമ്പോ നിലനിര്‍ത്താന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് ഗണേശോത്സവം.

മറാഠികളുടെ പ്രധാന ഉത്സവമായ ഗണേശോത്സവത്തിന്റെ ചരിത്രം എന്താണ്?

മറാഠികളുടെ പ്രധാന ഉത്സവങ്ങളിലൊന്നായിരുന്നു ഗണേശോത്സവം. സ്വാതന്ത്ര്യസമരകാലത്ത് 1893ലാണ് ഇത്തരമൊരാഘോഷം തുടങ്ങുന്നത്. ഇന്ത്യാചരിത്രത്തില്‍ വലിയ സ്ഥാനം കൊടുത്ത് ആദരിക്കുന്ന ഒരു സമരനായകനാണ് ഇത് തുടങ്ങിവച്ചത്. അത് തുടങ്ങാനുണ്ടായ പശ്ചാത്തലം ബഹുരസമാണ്.

ബ്രിട്ടീഷ് ഇന്ത്യയിലെ ചില പ്രധാനനഗരങ്ങളില്‍ ചവറുനീക്കം ഫലപ്രദമല്ലാത്തനിനാലും നഗരവാസികളുടെ വൃത്തിയുടെ കേമത്തത്താലും(അതിനിന്നും വലിയ വ്യത്യാസമൊന്നുമില്ല...) കെട്ടുനാറുകയായിരുന്നു. ഇത് വന്‍തോതില്‍ എലികള്‍ പെരുകാന്‍ ഇടയാക്കി. എലികളുടെ വംശവര്‍ദ്ധനവ് വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. അങ്ങനെ അവര്‍ എലിനിയന്ത്രണത്തിനുള്ള മാര്‍ഗ്ഗം തേടി. സാനിറ്റേഷന്‍ നടപടികള്‍ ധൃതഗതിയില്‍ ആരംഭിച്ചു.

ഉടന്‍ നമ്മുടെ സമരനായകന്‍ രംഗത്തുവന്നു. എലിയെ തൊടാന്‍ പാടില്ല. അത് ഗണപതിഭഗവാന്‍െറ വാഹനമാകുന്നു. എലിയെ കൊല്ലുന്നത് വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിര്. (പരമമായ അഹിംസ!) ഭാരതീയ സംസ്കാരത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന വിദേശീയര്‍ നാടുവിടുക.

അങ്ങനെ നഗരം വൃത്തിയാക്കാനുള്ള ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്റെ നീക്കം സേനാനി സമരത്തിനുള്ള ആയുധമാക്കി. ഗണേശ ഭഗവാന്‍ സമരത്തിന്റെ പ്രതീകമായി. മറാത്ത് വാഡ ഇളകിമറിഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ജനപങ്കാളിത്തം ഉറപ്പിച്ചുനിര്‍ത്താന്‍ രാഷ്ട്രീയത്തില്‍ മതത്തെ ആയുധമാക്കണമെന്ന് ഉറച്ചുവിശ്വസിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ആ ലോകമാന്യന്‍ ജനങ്ങളുടെ ടെമ്പോ നിലനിര്‍ത്താന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് ഗണേശോത്സവം.

മറാഠികളുടെ പ്രധാന ഉത്സവമായ ഗണേശോത്സവത്തിന്റെ ചരിത്രം എന്താണ്?

ബോംബെയിലെ ഗിര്‍ഗാവ് എന്ന സ്ഥലത്തെ ഘടില്‍ക്കര്‍മാര്‍ഗ്ഗിലൂടെ പല്ലക്കിലേറിവന്ന ബാലഗംഗാധര തിലക് എന്ന നേതാവ് ഇന്നത്തെ കേശവ്ജി നായിക് ചാലിലെ അന്നത്തെ അന്തേവാസികളോട് നടത്തിയ സമരാഹ്വാനം രാഷ്ട്രീയത്തില്‍ മതത്തിന്റെ അമിതസാധ്യതകളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നതായിരുന്നു-

പില്‍ക്കാലത്ത് നമ്മുടെ പല നേതൃമ്മന്യന്മാരും പയറ്റിത്തെളിഞ്ഞ തന്ത്രം. ഇത് 1897ല്‍ പ്ലേഗ് നിയന്ത്രണം ഫലപ്രദമായി നിര്‍വ്വഹിച്ച ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഉന്മൂലനത്തില്‍ ചെന്നെത്തി.

1897ലാണ് ബോംബെയിലും സമീപ നഗരങ്ങളിലും പ്ലേഗ് പടര്‍ന്നുപിടിച്ചത്. പൂഴ്‌ത്തിവയ്പ്പും ഭക്ഷ്യക്ഷാമവും രൂക്ഷമായിരുന്നു. കരിഞ്ചന്ത എലികള്‍ക്ക് കൂടുതല്‍ അനുഗ്രഹമായി. സമ്പന്ന മേല്‍ജാതി മറാഠികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പൂണെ നഗരത്തിലെ സാനിറ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കര്‍ശനനടപടികളാരംഭിച്ചു. എലിയെ പിടിച്ച് വാലുമുറിച്ചു കൊടുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു.

ധീരമായ നീക്കത്തിലൂടെ എലിശല്യം ഒരുപരിധിവരെ തുടച്ചുനീക്കിയതാണ് അയാള്‍ക്കുവിനയായത്. മതവിശ്വാസത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് ചപേക്കര്‍ സഹോദരങ്ങള്‍ ഉദ്യോഗസ്ഥനെ വകവരുത്തി. ഈ ഒരൊറ്റ കൊലപാതകം യഥാര്‍ത്ഥ ഇന്ത്യന്‍ വിപ്ലവകാരികളുടെ പോലും ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതിന് ഇടയാക്കി

മറാഠികളുടെ പ്രധാന ഉത്സവമായ ഗണേശോത്സവത്തിന്റെ ചരിത്രം എന്താണ്?

ഇന്നിപ്പോള്‍ ടണ്‍കണക്കിന് ഗണേശവിഗ്രഹങ്ങളാണ് വര്‍ഷാവര്‍ഷം കടലില്‍ തള്ളുന്നത്. ഈ പള്‍പ്പ് നിര്‍മ്മിതികളില്‍ ഉപയോഗിക്കുന്ന കൃതൃമവര്‍ണ്ണങ്ങള്‍ മീന്‍പിടുത്തക്കാരെ ദോഷകരമായി ബാധിക്കുന്നു എന്ന് ഒരു വാദമുണ്ട്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുൻപ് മുതൽ നമ്മുടെ നാട്ടിലും തുടങ്ങിയിട്ടുണ്ട്, ഈ ഏര്‍പ്പാട്,

എന്തിനേയും രണ്ടു കൈ നീട്ടി സ്വീകരിക്കുന്ന മലയാളിയുടെ ആത്മീയ ദാരിദ്രത്തിന് മറ്റൊരു ആശ്വാസവും ലഭിക്കുന്നുണ്ടാവാം. എന്നാൽ ഇന്നു്, ശ്രീകൃഷ്ണ ജയന്തി പോലെ, രാമായണ മാസ ആചരണം പോലെ മറ്റൊരു സംഘപരിവാർ അജന്റാ തന്നെയാണ് ഇപ്പോൾ കൊണ്ടാടുന്ന ഗണേശോത്സവം.

advertisment

News

Super Leaderboard 970x90