സഖാവ് എന്ന വിളിയാണ് ലോകത്തിൽ ഒരു മനുഷ്യസ്നേഹിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം...കെ.ടി. നിശാന്ത് എഴുതിയ കുറിപ്പ്

സഖാവു് എന്ന വിളിയാണു് ലോകത്തിൽ ഒരു മനുഷ്യസ്നേഹിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.. വെറുമൊരു പദപ്രയോഗമായി മാത്രം ആ വിളിക്ക് യോഗ്യരായവരുമുണ്ട്.. ഒരു പക്ഷേ അത്തരക്കാരാണാണു് കൂടുതലും.. ഇപ്പോ കാണുന്ന പുതിയ പ്രവണത എന്താണന്നു വച്ചാൽ..,ചില സഖാക്കൾ ചില അക്കാദമിക്കൽ ബിരുദങ്ങൾ സ്വന്തം പേരിനൊപ്പം ചേർക്കാനുള്ള നെട്ടോട്ടമാണു്...

സഖാവ് എന്ന വിളിയാണ് ലോകത്തിൽ ഒരു മനുഷ്യസ്നേഹിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം...കെ.ടി. നിശാന്ത് എഴുതിയ കുറിപ്പ്

സഖാവിനു് പിന്നിലെ വാലു്...

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

സഖാവു് എന്ന വിളിയാണു് ലോകത്തിൽ ഒരു മനുഷ്യസ്നേഹിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.. വെറുമൊരു പദപ്രയോഗമായി മാത്രം ആ വിളിക്ക് യോഗ്യരായവരുമുണ്ട്.. ഒരു പക്ഷേ അത്തരക്കാരാണാണു് കൂടുതലും.. ഇപ്പോ കാണുന്ന പുതിയ പ്രവണത എന്താണന്നു വച്ചാൽ..,ചില സഖാക്കൾ [ അതു് മിക്കവരും രണ്ടാമതു് പറഞ്ഞ ഗണത്തിൽപ്പെട്ടവർ ] ചില അക്കാദമിക്കൽ ബിരുദങ്ങൾ സ്വന്തം പേരിനൊപ്പം ചേർക്കാനുള്ള നെട്ടോട്ടമാണു്.. അത്തരം ചില നെട്ടോട്ടങ്ങൾ കാണുമ്പോൾ ചിലതു് പറയാതിരിക്കാൻ വയ്യ..

ഒരു പേര് ഒരു വ്യക്തിയുടെ മൊത്തം അന്തസിനെ കുറിക്കുന്നു എന്നതാണു് സാമാന്യ പൊതുബോധം..പണ്ടും ഇപ്പോഴും തന്റെ പേരിനൊപ്പം തന്റെ ഉന്നത സമുദായത്തിന്റെ ആഢ്യത അവകാശപ്പെടാൻ ജാതിപ്പേരുകൾ ചേർക്കാറുണ്ടു്.. ചില പുരോഗമന വാദികളും രാഷ്ട്രീയക്കാരും ഇക്കാര്യത്തിൽ വ്യത്യസ്ഥരല്ല.. മേനോൻ, നായർ, നമ്പ്യാർ, നമ്പൂതിരി, അങ്ങനെ പേരിനു് മുന്നിൽ ജാതി വാലുള്ള പുരോഗമനക്കാരേയും, രാഷ്ട്രിയക്കാരേയും നമുക്ക് അറിയുകയും ചെയ്യാം.. പുരോഗമന രാഷ്ട്രീയ പ്രസംഗത്തിന്റെ ഇടയിലും ഇത്തരം ജാതി പേരിൽ അറിയപ്പെടുന്ന കാര്യത്തിൽ കോൾ മയിരു് കൊള്ളുന്നവരാണു് അധികവും..

സഖാവ് എന്ന വിളിയാണ് ലോകത്തിൽ ഒരു മനുഷ്യസ്നേഹിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം...കെ.ടി. നിശാന്ത് എഴുതിയ കുറിപ്പ്

ഇപ്പോ ചില സഖാക്കളുടെ ഫാഷൻ വേറൊന്നാണു്.. സ്വന്തം പേരിനു് മുന്നിൽ അക്കാദമിക്കൽ ബിരുദങ്ങൾ തൂക്കാനുള്ള നെട്ടോട്ടിലാണു് അവർ.. അക്കാദമിക്കൽ ബിരുദം പലതരത്തിലുമുണ്ടല്ലോ.. എന്നാൽ പല സഖാക്കൾക്കും [ഞാൻ രണ്ടാമതു് പറഞ്ഞ കൂട്ടരാണു് അതിലധികവും] ഡോക്ടർ, അഡ്വൊക്കേറ്റ് എന്ന ബിരുദങ്ങളോടാണു് പ്രതിബന്ധത കൂടുതൽ.. വിളിക്കപ്പെടുമ്പോ വല്ലാത്ത താളത്മകത തോന്നുമത്രേ.. അതിൽ തന്നെ ചിലർ കുത്തിയിരുന്നു് പഠിച്ച്, അധ്വാനിച്ച് ബിരുദം സംബാദിച്ച് പേരിനൊപ്പം അഭിമാനപൂർവ്വം കൊണ്ടു് നടക്കുന്നവരുമുണ്ടു്.. അങ്ങനെ ബിരുദമുണ്ടായതിനു ശേഷവും അതു് പേരിന്റെ വാലിനൊപ്പം ചേർത്ത് ആഢ്യത കാണിക്കാൻ മിനക്കെടാത്തവരുമുണ്ടു്..

മറ്റൊരു കൂട്ടം സഖാക്കൾക്ക് പേരിനൊപ്പം അഡ്വക്കേറ്റ് എന്ന് ചാർത്തി കിട്ടാൻ വല്ലാത്ത ആഗ്രഹമാണു്.. നോട്ടീസിൽ പേരു് വരുമ്പോ തന്നെക്കാൾ താഴ്ന്ന സഖാവിനൊപ്പം തന്നെ സഖാവ്: എന്ന് ചേർക്കുമ്പോ ഒരു വിമ്മിഷ്ടം.. അപ്പോ പിന്നെ ഒന്നു് പേരു് പരിഷ്ക്കരിച്ചാലോ..!! ഡോക്ടർ ആവണമെന്നു വച്ചാൽ ഈ ജൻമ്മത്തു നടക്കില്ല.. എന്നാൽ പിന്നെ ഡോക്ട്രേറ്റ് എടുക്കാമെന്നു് വച്ചാൽ അതിന് പുത്തകം വായിക്കണം റിസർച്ച് ചെയ്യണം.. ഹെന്റമ്മോ..വായനയോ.. അതു് മാത്രം നടക്കില്ല.. പിന്നെ ഒരു മാർഗ്ഗമാണു് അഡ്വക്കേറ്റ് ആവുക എന്നതു്.. അത്യാവശ്യം പണം വളഞ്ഞ വഴിയിൽ കൈയ്യിലുണ്ടങ്കിൽ ഏതൊരു "സഖാവിനും " അഡ്വക്കേറ്റ് ആവാമെന്ന കാലമാണല്ലോ.. പൂനയിലോ, കർണ്ണാടകയിലോ രജിസ്റ്റർ ചെയ്തു് പരിക്ഷ പോലും എഴുതാതെ സർട്ടിഫിക്കറ്റ് തരപ്പെടുത്തി പേരിനൊപ്പം ആ വാലങ്ങ് ഒപ്പിക്കാം.. പത്തു് പുത്തൻ ചില വായാലെന്തു്.. അദ്വാനിച്ച് ഉണ്ടാക്കിയതു് മറ്റോ ആണോ...

സഖാവ് എന്ന വിളിയാണ് ലോകത്തിൽ ഒരു മനുഷ്യസ്നേഹിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം...കെ.ടി. നിശാന്ത് എഴുതിയ കുറിപ്പ്

സഖാക്കളെ... സഖാവ് എന്ന വിളി നിങ്ങളെ ആരെങ്കിലും വിളിക്കുന്നുണ്ടങ്കിൽ അതിൽ അഭിമാനം കൊള്ളുക.. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലങ്കിൽ പ്രത്യേകിച്ചും.. കാരണം അതു് ഏതെങ്കിലും പാർട്ടി ഓഫീസിന്റെ അലമാരയിൽ നിന്നു് നിങ്ങൾക്ക് എടുക്കാൻ കഴിയുന്നതല്ല.. അതു് ഒരു സർവ്വകലാശാലയിൽ നിന്നും ലഭിക്കുന്ന വ്യാജ ബിരുവുമല്ല.. അതു് ഈ സമൂഹം എന്ന വലിയ സർവ്വകലാശാല നിങ്ങൾക്ക് തരുന്ന ബിരുദാനന്തര ബിരുദമാണു്.. അതു് അർഹിക്കാത്തവരാണു് വ്യാജ ബിരുദം പേരിന് മുന്നിൽ ചേർത്തു് ആഢ്യത കാട്ടുന്നതു് കാട്ടാൻ പാടുപെടുന്നതു്.. വളഞ്ഞ വഴിയിൽ ബിരുദം നേടി അതു് പേരിനൊപ്പം ചേർത്ത് അവരതു് നേടിക്കോട്ടെ.. അങ്ങനെയെങ്കിലും അവരുടെ വാലിൻ തുമ്പിൽ നിന്ന് സഖാവ് എന്ന പദത്തിനു് മോചനം ലഭിക്കുമല്ലോ..

[ആരേയും പ്രത്യേകിച്ച് ഉദ്യേശിച്ച് എഴുതിയതല്ല... ചുമ്മാ...]

advertisment

News

Related News

    Super Leaderboard 970x90