അന്ധവിശ്വാസത്തിനെതിരെ പാലകോല്‍ ശ്മശാനത്തില്‍ നിർമ്മല രാമനായിഡു എം എൽ എ യുടെ സത്യാഗ്രഹസമരം

പ്രേത ഭയം മൂലം വർഷങ്ങളായി നിർമ്മാണം മുടങ്ങിയ ശ്മശാനത്തിൽ തന്റെ മണ്ഢലത്തിലെ ജനങ്ങളുടെ അന്ധവിശ്വാസം മാറ്റിയെടുക്കാൻ.. വെയ്ലും, മഴയും,കൊതുകും, വിശപ്പും അവഗണിച്ച് സത്യാഗ്രഹമിരിക്കുകയാണു് ഈ MLA.

അന്ധവിശ്വാസത്തിനെതിരെ പാലകോല്‍ ശ്മശാനത്തില്‍ നിർമ്മല രാമനായിഡു എം എൽ എ യുടെ സത്യാഗ്രഹസമരം

നിർമ്മല രാമനായിഡുവിന് അഭിവാദ്യങ്ങൾ...

സക്ഷരത കേരളത്തിൽ ഏതൊരു അന്ധവിശ്വാസത്തിന്റെയും പ്രചാരകരാകുകയും, സാമാന്യ ബുദ്ധിയ്ക്കു പോലും നിരക്കാത്ത ആചാരങ്ങൾ നിലവിളക്ക് കൊളുത്തിയും, കുറുബാന കൈക്കൊണ്ടും, ഇഫ്താർ നടത്തിയും ഉദ്ഘാടനം ചെയ്യുന്ന വിപ്ലവ വീര്യം ചോർന്നു പോയ വിപ്ലവ ജീവികളും,
ഹരിതപുരോഗമനക്കാരായ MLA മാരും ഒരു റൗണ്ടു് കണ്ടം വഴി ഓടിയിട്ട് തിരിച്ചു വരിക.അന്ധവിശ്വാസത്തിനെതിരെ സംസാരിക്കുന്ന പ്രവർത്തകനെ പാർട്ടിയിൽ നിന്നു് പുറത്താക്കുന്ന ഭൗതികവാദി രാഷ്ട്രീയക്കാർക്കും കൂടെ ഓടാവുന്നതാണു്..

ഇത് നിർമ്മല രാമനായിഡു MLA. തെലുങ്കുദേശത്തിന്റെ MLAയാണു്.ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിര്‍മല രാമനായിഡു ആരംഭിച്ചത്.. പ്രേത ഭയം മൂലം വർഷങ്ങളായി നിർമ്മാണം മുടങ്ങിയ ശ്മശാനത്തിൽ തന്റെ മണ്ഢലത്തിലെ ജനങ്ങളുടെ അന്ധവിശ്വാസം മാറ്റിയെടുക്കാൻ.. വെയ്ലും, മഴയും,കൊതുകും, വിശപ്പും അവഗണിച്ച് സത്യാഗ്രഹമിരിക്കുകയാണു് ഈ MLA. അന്ധവിശ്വാസത്തിനെതിരെ നിലപാടെടുത്താൽ നഷ്ടപ്പെടുന്ന വോട്ടുകൾ ഓർത്തു് പനിച്ചു വിറയ്ക്കുന്ന പഞ്ചായത്തു് മുതൽ അങ്ങ് പാർളമെന്റുവരെയുള്ള ജനപ്രതിനിധികൾക്ക് ഇതു് കണ്ടെങ്കിലും തലയിൽ സൂര്യൻ ഉദിക്കട്ടെ...

advertisment

News

Related News

    Super Leaderboard 970x90