National

സത്യത്തിന് ഒരുനാള്‍ പുറത്തുവരാതെ സാധിക്കില്ലല്ലോ…? കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും....നമ്പി നാരായണൻ

അന്ന് എന്നെ ചോദ്യംചെയ്യുമ്പോള്‍ പോലീസും ഐ.ബി ക്കാരും വിചാരിച്ചില്ല ഞാന്‍ പുറത്തുവരുമെന്ന്. അവര്‍ നല്‍കുന്ന കള്ള തെളിവുകള്‍ സ്വീകരിച്ച് കോടതി എന്നെ ശിക്ഷിക്കും. ആ ശിക്ഷയോടെ ഞാനും എന്റെ ലോകവും അവസാനിക്കും എന്നവര്‍ തെറ്റിദ്ധരിച്ചിരുന്നിരിക്കണം.

സത്യത്തിന് ഒരുനാള്‍ പുറത്തുവരാതെ സാധിക്കില്ലല്ലോ…? കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും....നമ്പി നാരായണൻ

"പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ഞാൻ ആലോചിച്ചു. ഇതിനുവേണ്ടിയാണോ ജീവിതം ഞാൻ മാറ്റിവച്ചത്.ഉന്നതജോലികളും പദവികളും വലിച്ചെറിഞ്ഞ് ഐഎസ്ആർഒയുടെ ഉള്ളിലെ തൊഴുത്തിൽക്കുത്തുകൾ അനുഭവിച്ച് ഞാൻ നിന്നത് ഇതിനുവേണ്ടിയാണോ.പക്ഷേ, പെട്ടെന്ന് എന്റെ മനസ്സിൽ ഉത്തരം വന്നു.ത്രിവർണപതാക നെറ്റിയിൽ ഒട്ടിച്ചുവച്ച് ആകാശസീമകൾക്കപ്പുറത്തേക്കു പറന്ന് ഇന്ത്യൻ സ്വപ്നങ്ങൾക്കു കരുത്തു പകർന്ന പിഎസ്എൽവി എന്ന എക്കാലത്തെയും പടക്കുതിരയെ പോരിനു സജ്ജമാക്കൽ മാത്രമായിരുന്നു എന്റെ ദൗത്യം."

ചാരക്കേസിന്റെ അന്വേഷണത്തിനായി കേരള പോലീസ് നിയോഗിച്ച സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസുമായി കുറച്ചുനാള്‍ മുന്‍പൊരു കൂടിക്കാഴ്ച നടന്നു. എന്റെയൊരു സുഹൃത്ത് നിര്‍ബന്ധിച്ചിട്ട് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വീട്ടില്‍ വെച്ചാണ് കണ്ടത്. നിരന്തരം നിര്‍ബന്ധിച്ചതിനാലാണ് ഞാന്‍ സൂഹൃത്തിന്റെ വീട്ടിലെ കൂടിക്കാഴ്ചക്ക് സമ്മതിച്ചത്. അവിടെ സിബി മാത്യൂസും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ കാണാന്‍ വന്ന് നില്‍പ്പുണ്ടായിരുന്നു. എനിക്ക് ആ കൂടിക്കാഴ്ചയില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. കാരണം എന്നെ അറസ്റ്റ് ചെയ്ത സമയത്തും ചോദ്യം ചെയ്യല്‍ വേളയിലും ഞാനദ്ദേഹത്തെ കാണാനും സംസാരിക്കാനും എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷേ അന്ന് അദ്ദേഹം കേവലം രണ്ടര മിനിറ്റ് മാത്രമാണ് എന്നെ ചോദ്യംചെയ്യാന്‍ ചെലവിട്ടത്. എങ്കിലും സുഹൃത്തിന്റെ ആ വീട്ടില്‍ ഞാനെന്റെ മാന്യത പുലര്‍ത്തി സിബി മാത്യൂസിനെ കാണാന്‍ തയാറായി.

സത്യത്തിന് ഒരുനാള്‍ പുറത്തുവരാതെ സാധിക്കില്ലല്ലോ…? കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും....നമ്പി നാരായണൻ

താന്‍ ഈ കേസില്‍ അറിയാതെ പെട്ടതാണെന്നും അന്നത്തെ ഡി.ജി.പി മധുസൂദനന്‍ ബോധപൂര്‍വ്വം കേസ് അന്വേഷണചുമതല തന്റെ തലയില്‍ കെട്ടിവെച്ചതാണെന്നും സിബി മാത്യൂസ് എന്നോട് പറഞ്ഞു. അദ്ദേഹം എന്നെ ദ്രോഹിക്കാന്‍ ബോധപൂര്‍വ്വം ഒന്നും ചെയ്തിട്ടില്ലാ എന്നും പറഞ്ഞു.

ഞാന്‍ അതിന് പ്രതികരിച്ചില്ല. ഏറെ നേരത്തെ മൗനത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ എന്നോട് സംസാരിച്ചു.

എന്റെ ഭാര്യ മീന പതിവായി അമ്പലങ്ങളില്‍ പോകുന്ന കാര്യം അവര്‍ക്കറിവുണ്ട്. മീന അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കുന്നതിനാല്‍ സിബി മാത്യൂസിനും കുടുംബത്തിനും ദോഷങ്ങള്‍ ഉണ്ടാകും എന്നവര്‍ ഭയക്കുന്നു. അവര്‍ കടുത്ത ദൈവ ഭയത്തിലാണെന്നും അവരോട് ഞാന്‍ ക്ഷമിക്കണമെന്നും അവര്‍ പറഞ്ഞു.

”ക്ഷമിക്കണോ എന്ന് തീരുമാനിക്കാന്‍ എനിക്കിപ്പോള്‍ ആകില്ല. മാപ്പ് തരാന്‍ ഞാന്‍ ദൈവവുമല്ല. അവള്‍ എന്നും അമ്പലത്തില്‍ പോകാറുണ്ട് പ്രാര്‍ഥിക്കാറുണ്ട്, പക്ഷേ ആരും നശിച്ചുപോകണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കാറില്ല”

അവര്‍ മറുപടി ഒന്നും പറഞ്ഞില്ല.

സത്യത്തിന് ഒരുനാള്‍ പുറത്തുവരാതെ സാധിക്കില്ലല്ലോ…? കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും....നമ്പി നാരായണൻ

പിന്നെയും കുറേ സംസാരിച്ചു. പക്ഷേ ഞാന്‍ അധികം സംസാരങ്ങള്‍ക്ക് നില്‍ക്കാതെ കൂടികാഴ്ചക്ക് വേദിയൊരുക്കിയ സുഹൃത്തിന് നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി നടന്നു. പൂജപ്പുര യിലെ ലാക്റ്റസ് ഗസ്റ്റ് ഹൗസില്‍ നിന്നും എന്നെ രണ്ടര മിനിറ്റ് മാത്രം ചോദ്യം ചെയ്തു പുറത്തുപോയ ഉദ്യോഗസ്ഥനെപ്പോലെയല്ല, രണ്ടര മണിക്കൂര്‍ അദ്ദേഹത്തിന് പറയാനുള്ളത് കേട്ടശേഷമാണ് ഞാന്‍ മടങ്ങിയത്.

അന്ന് എന്നെ ചോദ്യംചെയ്യുമ്പോള്‍ പോലീസും ഐ.ബി ക്കാരും വിചാരിച്ചില്ല ഞാന്‍ പുറത്തുവരുമെന്ന്. അവര്‍ നല്‍കുന്ന കള്ള തെളിവുകള്‍ സ്വീകരിച്ച് കോടതി എന്നെ ശിക്ഷിക്കും. ആ ശിക്ഷയോടെ ഞാനും എന്റെ ലോകവും അവസാനിക്കും എന്നവര്‍ തെറ്റിദ്ധരിച്ചിരുന്നിരിക്കണം. പക്ഷേ സത്യത്തിന് ഒരുനാള്‍ പുറത്തുവരാതെ സാധിക്കില്ലല്ലോ…? കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും....

advertisment

News

Super Leaderboard 970x90