Kerala

പ്രകൃതിയെ ശാസ്ത്രീയമായി ചൂഷണം ചെയ്യുന്നതിനു് മനുഷ്യനുള്ള കഴിവും ബുദ്ധിയുമാണ് മനുഷ്യനെ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നത്... കെ.ടി. നിശാന്ത് എഴുതിയ കുറിപ്പ്

അണക്കെട്ട് വെറും 50 സെന്റീമീറ്റർ മാത്രമാണു് തുറന്നിരിക്കുന്നത്.മനുഷ്യൻ അണക്കെട്ട് കെട്ടിയില്ലായിരുന്നുവെങ്കിൽ കേരളം എന്നേ വെള്ളത്തിനടിയിലായേനേ.. ഏതു് വെല്ലുവിളിയും നേരിടാൻ മനുഷ്യനും ശാസ്ത്രവും ഏതാണ്ട് സഞ്ജമായി കഴിഞ്ഞു.. അതിനിടയിലുള്ള കേവല പരിസ്ഥിതിവാദം ദൈവ വിശ്വാസം പോലെ തന്നെ മറ്റൊരു അന്ധവിശ്വാസം മാത്രമാണ്..

പ്രകൃതിയെ ശാസ്ത്രീയമായി ചൂഷണം ചെയ്യുന്നതിനു് മനുഷ്യനുള്ള കഴിവും ബുദ്ധിയുമാണ് മനുഷ്യനെ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നത്... കെ.ടി. നിശാന്ത് എഴുതിയ കുറിപ്പ്

പ്രകൃതിക്ഷോഭം, ഇനി അതു് മഴയായാലും, പ്രളയമായാലും, വെയിലായാലും, വരൾച്ചയായാലും അന്ധവിശ്വാസം ഒരു പോലെ പ്രചരിപ്പിക്കുന്ന രണ്ടു് കൂട്ടരാണു് ദൈവ വിശ്വാസികളും, കപട പരിസ്ഥിതിവാദികളും. ഇതിന്റെയൊക്കെ കാരണം ദൈവകോപം ആണന്നു് ദൈവ വിശ്വാസികൾ വച്ച് കാച്ചും.. ദൈവ വിശ്വാസത്തിൻ വന്ന കുറവാണ് ദൈവകോപത്തിന് കാരണമെന്നും അതാണ് പ്രകൃതിക്ഷോഭത്തിനു കാരണമെന്നുമാകും അവരുടെ സിന്ദാന്തം.. ഏതാണ്ട് അതിനോടൊപ്പം നിൽക്കുന്ന അന്ധവിശ്വാസം തന്നെയാണു് കേവല പരിസ്ഥിതിവാദികളും മുന്നോട്ട് വയ്ക്കുന്നത്.. വരൾച്ച സമയത്ത് മഴ പെയ്യാത്തതിനാൽ മരം മുറിച്ചേ.. മലയിടിച്ചേ... പ്രകൃതി കോപിച്ചേ.. എന്നു വിലപിക്കുന്ന അവർ മഴക്കാലത്തും അതു് പോലെ തന്നെ തിരിച്ച് വിലപിക്കും..

പ്രകൃതിയെ ശാസ്ത്രീയമായി ചൂഷണം ചെയ്യുന്നതിനു് മനുഷ്യനുള്ള കഴിവും ബുദ്ധിയുമാണ് മനുഷ്യനെ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നത്... കെ.ടി. നിശാന്ത് എഴുതിയ കുറിപ്പ്

പ്രകൃതിയെ ചൂഷണം ചെയ്തു തന്നെയാണ് മനുഷ്യൻ ഇത്രയും പുരോഗതി കൈവരിച്ചത്.. അങ്ങനെ ചൂഷണം ചെയ്തു ഉണ്ടാക്കിയ സാങ്കേതിക വിദ്യയും, ഉപകരണങ്ങളും കൊണ്ടു തന്നെയാണ് മനുഷ്യൻ ഇവയെയെക്കെ നേരിടുന്നതും.. അത്തരം സാങ്കേതിക വിദ്യ കൈമുതലില്ലാതിരുന്ന സമയത്തും പ്രളയമുണ്ടായിട്ടുണ്ട്.. മനുഷ്യൻ ഒലിച്ച് പോയിട്ടുണ്ട്.. പ്രകൃതിയെ ശാസ്ത്രീയമായി ചൂഷണം ചെയ്യുന്നതിനു് മനുഷ്യനുള്ള കഴിവും ബുദ്ദിയുമാണ് മനുഷ്യനെ പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് നയിക്കുന്നതും.

ഏതു് പ്രതിസന്ധികളേയും മറികടക്കാൻ മനുഷ്യനെ പ്രാപ്തമാക്കുന്നതും ഈ ചൂഷണ ശാസ്ത്രം മനുഷ്യന് കൈമുതലായതു കൊണ്ടു കൂടെയാണ്.. അണക്കെട്ട് വെറും 50 സെന്റീമീറ്റർ മാത്രമാണു്തു റന്നിരിക്കുന്നത്.മനുഷ്യൻ അണക്കെട്ട് കെട്ടിയില്ലായിരുന്നുവെങ്കിൽ കേരളം എന്നേ വെള്ളത്തിനടിയിലായേനേ.. ഏതു് വെല്ലുവിളിയും നേരിടാൻ മനുഷ്യനും ശാസ്ത്രവും ഏതാണ്ട് സഞ്ജമായി കഴിഞ്ഞു.. അതിനിടയിലുള്ള കേവല പരിസ്ഥിതിവാദം ദൈവ വിശ്വാസം പോലെ തന്നെ മറ്റൊരു അന്ധവിശ്വാസം മാത്രമാണ്..

advertisment

News

Super Leaderboard 970x90