Kerala

ദുരന്തവും ദുരന്തനിവാരണവും ചർച്ച ചെയ്യുവാൻ കൂടിയ പ്രത്യേക നിയമസഭ സമ്മേളനം സത്യത്തിൽ എന്തിന് വേണ്ടിയായിരുന്നു..? കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

ഏതാണ്ട് 6 മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്ക്ക് മുഖ്യമന്ത്രി തൃപ്തികരമായി തന്നെ മറുപടി നൽകി. മുഖ്യമന്ത്രിയുടെ ഉത്തരം പറയുന്ന ശൈലിയിൽ തന്നെ അദ്ധേഹം ഈ വിഷയത്തിൽ എത്ര കണ്ട് ഇടപെട്ടിട്ടുണ്ട് എന്നതിന് തെളിവാണ്.. തിയതിയും, സമയവും വരെ കിറുകൃത്യമായി പ്രതിപാദിച്ചുകൊണ്ട്..സർക്കാരിനെ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രതിപക്ഷ ചോദ്യങ്ങളിൽ.. യാതൊരു അലോസരവുമില്ലാതെ മുഖ്യമന്ത്രി മറുപടി പറഞ്ഞു..

ദുരന്തവും ദുരന്തനിവാരണവും ചർച്ച ചെയ്യുവാൻ കൂടിയ പ്രത്യേക നിയമസഭ സമ്മേളനം സത്യത്തിൽ എന്തിന് വേണ്ടിയായിരുന്നു..? കെ ടി നിശാന്ത് എഴുതിയ കുറിപ്പ്

ദുരന്തവും ദുരന്തനിവാരണവും ചർച്ച ചെയ്യുവാൻ കൂടിയ പ്രത്യേക നിയമസഭ സമ്മേളനം സത്യത്തിൽ എന്തിന് വേണ്ടിയായിരുന്നു..? പ്രളയ പ്രതിരോധത്തിനു് പരാജയപ്പെട്ട ഒരു സർക്കാർ ഒരിക്കലും ഇത്തരം ഒരു സമ്മേളനം വിളിക്കാൻ തയ്യാറാവില്ല.. പക്ഷേ.. ഒരു ജേതാവിന്റെ ആത്മവിശ്വാസത്തോടെ തന്നെ സർക്കാർ ഈ സമ്മേളനം വിളിച്ച് പ്രശ്നം ചർച്ച ചെയ്യാൻ തയ്യാറായി.. ചെറിയ വീഴ്ച്ചകൾ ഉണ്ടായി എന്ന അഭിപ്രായങ്ങൾ അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ തന്നെ..

ഏതാണ്ട് 6 മണിക്കൂർ നീണ്ടുനിന്ന ചർച്ചയ്ക്ക് മുഖ്യമന്ത്രി തൃപ്തികരമായി തന്നെ മറുപടി നൽകി. മുഖ്യമന്ത്രിയുടെ ഉത്തരം പറയുന്ന ശൈലിയിൽ തന്നെ അദ്ധേഹം ഈ വിഷയത്തിൽ എത്ര കണ്ട് ഇടപെട്ടിട്ടുണ്ട് എന്നതിന് തെളിവാണ്.. തിയതിയും, സമയവും വരെ കിറുകൃത്യമായി പ്രതിപാദിച്ചുകൊണ്ട്..സർക്കാരിനെ ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രതിപക്ഷ ചോദ്യങ്ങളിൽ.. യാതൊരു അലോസരവുമില്ലാതെ മുഖ്യമന്ത്രി മറുപടി പറഞ്ഞു.. ഒരുതരത്തിലും രാഷ്ട്രിയമില്ലാതെ.. വസ്തുതകൾ പറഞ്ഞു.

പ്രതിപക്ഷം പതിവ് ആരോപണങ്ങളിൽ ശ്രദ്ദ കേന്ദ്രീകരിക്കരുതായിരുന്നു.. കാരണം അതുകൊണ്ട് ഒരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല.. നിങ്ങൾ നേരിടുന്നത് പിണറായിയെയാണ്.. തൽക്കാലം മുഖ്യമന്ത്രിയുടെ കൂടെ നിൽക്കുകയാണ് ആകെ നിങ്ങൾക്ക് ഈ കാര്യത്തിൽ ചെയ്യാനുള്ളത്.. മുഖ്യമന്ത്രി മനുഷ്യസാദ്യമായതൊക്കെ ഈ വിഷയത്തിൽ ചെയ്തിട്ടുണ്ട്.. ഭാവി കേരളം കരുപിടിപ്പിക്കാനുള്ള ചർച്ചയായിരുന്നു ഇന്ന് ഉണ്ടാവേണ്ടിയിരുന്നത്.. ഒരു പക്ഷേ മുഖ്യമന്ത്രി ഉദ്ധേശിച്ചതും അതാവാം. പക്ഷേ അത് യഥാവിധം നടന്നതുമില്ല.

advertisment

News

Super Leaderboard 970x90