Kerala

‘നികൃഷ്ടമായ മാധ്യമപ്രവര്‍ത്തനത്തെ പിതൃശൂന്യനടപടി എന്ന വാക്കു കൊണ്ടു വിശേഷിപ്പിച്ചാല്‍ പോര’ - കുമ്മനത്തെ ട്രോളിയ മനോരമ ചാനലിനെതിരെ കെ സുരേന്ദ്രന്‍

ഈ രാത്രി മനോരമ ചാനൽ ചെയ്തത് അങ്ങേയറ്റം തരം താണ മാധ്യമപ്രവർത്തനമാണെന്ന് പറയാതെ വയ്യ. ഇതു മാനേജ്‌മെന്റിൻറെ അറിവോടെയാണോ അതോ സി. ഐ. ടി. യു മാധ്യമതൊഴിലാളികളുടെ മാത്രം അജണ്ടയാണോ എന്നതു മാത്രമാണ് ചോദ്യം.

‘നികൃഷ്ടമായ മാധ്യമപ്രവര്‍ത്തനത്തെ പിതൃശൂന്യനടപടി എന്ന വാക്കു കൊണ്ടു വിശേഷിപ്പിച്ചാല്‍ പോര’ - കുമ്മനത്തെ ട്രോളിയ മനോരമ ചാനലിനെതിരെ കെ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത നല്‍കിയ മനോരമ ചാനലിന്റെ രീതിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.


ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

ഈ രാത്രി മനോരമ ചാനൽ ചെയ്തത് അങ്ങേയറ്റം തരം താണ മാധ്യമപ്രവർത്തനമാണെന്ന് പറയാതെ വയ്യ. ഇതു മാനേജ്‌മെന്റിൻറെ അറിവോടെയാണോ അതോ സി. ഐ. ടി. യു മാധ്യമതൊഴിലാളികളുടെ മാത്രം അജണ്ടയാണോ എന്നതു മാത്രമാണ് ചോദ്യം. ഇത്രയും നികൃഷ്ടമായ ഒരു മാധ്യമപ്രവർത്തനത്തെ പിതൃശൂന്യനടപടി എന്ന വാക്കുകൊണ്ടു വിശേഷിപ്പിച്ചാൽ പോലും മതിയാവില്ല. സംസ്കാരം അങ്ങാടിയിൽ വാങ്ങാൻ കഴിയുന്നതല്ലെന്ന് വിനയത്തോടെ ഓർമ്മിപ്പിക്കുന്നു

advertisment

News

Super Leaderboard 970 X 90