Books

"കയ്പ്പുള്ള കഥകളുടെ കലാപം"- വെറോനിക്ക@15 എന്ന പുസ്തകത്തെക്കുറിച്ച് കെ എസ് രതീഷ് എഴുതിയ നിരൂപണം വായിക്കാം

പുസ്തകത്തിന് പേരിടാൻ കഥാകൃത്ത് ഒരൊറ്റ നിമിഷവും ചിന്തിച്ചിട്ടുണ്ടാകില്ല... വെറോനിക്കയെന്ന ഒറ്റക്കഥയിൽ ഈ പുസ്തകം ലാഭകരമായ വായനയായി മാറുന്നു.. രണ്ട് ദൃശ്യങ്ങളെ ചേർത്തുവച്ചുള്ള മൊണ്ടാഷ് ശൈലി രൂപപ്പെടുത്തുന്ന അർഥതലങ്ങൾ വായിക്കുന്തോറും വലുതായിവരുന്നുണ്ട്...‌

"കയ്പ്പുള്ള കഥകളുടെ കലാപം"- വെറോനിക്ക@15 എന്ന പുസ്തകത്തെക്കുറിച്ച് കെ എസ് രതീഷ് എഴുതിയ നിരൂപണം വായിക്കാം

ഭ്രാന്തൻ കഥകളെ ജീവിതത്തിന്റെ കയ്പ്പൻ കാഴ്ച്ചകൾക്കെതിരേ കയറഴിച്ചുവിടുന്നത് സോക്രട്ടീസിന്റെ മിക്ക കഥകളുടെയും സ്വഭാവാമാണ്... 
വളരെ ചിന്തിച്ചാൽ കഥയുടെ മൂർച്ചയുള്ള ഭാഗം ആർക്കുനേരെയാണെന്ന് വ്യക്തം...
പരിഹാസത്തിന്റെ രസകരമായ വിഷം അതിൽ ചേർത്തു വയ്ക്കുന്ന രചനാശൈലിയാണ് അദ്ദേഹത്തിന് നീട്ടിപ്പരത്തി മടുപ്പിക്കുന്ന വലിപ്പവും കഥകൾക്കില്ല.. വലിപ്പം തോന്നിക്കുന്നവയിൽ പോലും വായനക്കാരൻ വഴിയിലിറങ്ങിപ്പോകുന്നുമില്ല... ക്ലൈമാക്സിലെത്തുമ്പോൾ ചിന്തകളെ ഒരു ഭ്രാന്തൻ തലത്തിലേക്ക് ഉയർത്താനും ഒരുപാട് ചിന്തകളുടെ വാതിലുകൾ മലർക്കെത്തുറനിടാനും വല്ലാത്ത സിദ്ധിവിശേഷം കാണിക്കുന്നു‌‌‌...കഥാപാത്രങ്ങളെക്കെ വിചിത്രമായൊരു അനുഭൂതിവിശേഷം വായനക്കാരനിൽ ഉണർത്താൻ പ്രാപ്തവുമാണ്...

ആനന്ദനഗറിലെ കാറ്റിലെ ആനന്ദൻ മാഷും...8 നവംബറിലെ രത്നാബായിയും‌ നമ്മളിതുവരെ കണ്ടെത്തായിടത്തേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നു.. ഇവർക്കൊക്കെ പോരാടേണ്ടിവരുന്നത് വലിയൊരു കൂട്ടത്തോടാണ് ഒടുവിലവർക്ക് മുന്നിൽ ആ കൂട്ടം തോൽക്കുക തന്നെ ചെയ്യുന്നുണ്ട്..‌

"കയ്പ്പുള്ള കഥകളുടെ കലാപം"- വെറോനിക്ക@15 എന്ന പുസ്തകത്തെക്കുറിച്ച് കെ എസ് രതീഷ് എഴുതിയ നിരൂപണം വായിക്കാം

'ഏതാണൊരു പെണ്ണിന്റെ' വീട് വായിച്ചു നോക്കൂ. സ്ത്രിയുടെ സുരക്ഷിതയിടം തിരയുന്നവർക്ക് മുന്നിൽ തന്റെ ശവം എടുക്കും മുന്നേ അവൾ തിരിഞ്ഞ് നടക്കുകയാണ്..

സോക്രട്ടീസ് രാഷ്ട്രീയം പറയുന്നത് മധുരം കലർത്തി മരുന്ന് നൽകുന്നത് പോലെയാണ്... ഇനി ഞാൻ കാര്യക്കാരനിലെ എം ഡിയെ നിങ്ങൾക്ക് കഥയുടെ പകുതിയോളം എത്തുമ്പോൾ തന്നെ കുറിച്ചെടുക്കാനാകും.. കോർപ്രേറ്റ് വത്കരണത്തിന്റെ ഭുമികയെ ഇതിലും മൂർച്ചയോടെ അവതരിപ്പിക്കാൻ കഴിയില്ല... പാഴ്മരക്കൊമ്പിലെ ആഞ്ചലയെ ചുറ്റിവരുന്ന മണങ്ങളെല്ലാം നമുക്ക് ചുറ്റുമുണ്ട് നമ്മളറിയുന്നില്ലെന്ന് മാത്രം...

പുസ്തകത്തിന് പേരിടാൻ കഥാകൃത്ത് ഒരൊറ്റ നിമിഷവും ചിന്തിച്ചിട്ടുണ്ടാകില്ല...
വെറോനിക്കയെന്ന ഒറ്റക്കഥയിൽ ഈ പുസ്തകം ലാഭകരമായ വായനയായി മാറുന്നു.. രണ്ട് ദൃശ്യങ്ങളെ ചേർത്തുവച്ചുള്ള മൊണ്ടാഷ് ശൈലി രൂപപ്പെടുത്തുന്ന അർഥതലങ്ങൾ വായിക്കുന്തോറും വലുതായിവരുന്നുണ്ട്...‌

മദനെല്ലൂർ കഥാകൃത്തിന്റെ മക്കൊണ്ടയാണ്. അവിടെ വെട്ടി വില്പനനടത്തിയ പെൺപന്നിയുടെ രുചി..
ഇന്നിന്റെ
പെൺ ഭയങ്ങളുടെ വലിയ ചർദ്ദിയായി പരിണമിക്കുന്നുണ്ട്..‌‌

ചില ഭാഷയ്ക്ക് വ്യാഖ്യാനങ്ങളൊന്നും കണ്ടെത്താനാകില്ല..
കുത്തേറ്റ് തുറന്നിരിക്കുന്ന വായിൽ ജയദാസ് പറയാനാഗ്രഹിച്ചതെന്താകും...? 'മരണഭാഷ ' കലാപങ്ങളിലേക്ക് നടന്നുപോകുന്നവരുടെ വഴികൾ കാട്ടിത്തരുന്നില്ലേ...?

'മാർഗ്രറ്റ്' വലിയൊരു പാലമാണ്..
മുറിഞ്ഞു വീഴാനായ വ്യക്തിബന്ധങ്ങൾക്ക് കുറുകേ നിർമ്മിച്ചത്.. ജീവനത്തിലെ കുടുംബം ആനന്ദൻ മാഷിന്റെ തുടർച്ചയാണ്...

ആനന്ദത്തിൽ തുടങ്ങി ആനന്ദത്തിൽ അവസാനിക്കുന്ന ഈ കഥകളിലൂടെ ആയുധമില്ലാത്ത ഒരു കലാപം കെട്ടഴിച്ചുവിടാനാണ് എഴുത്തുകാരന്റെ ശ്രമം...
കഥയിൽ ഒരിത്തിരി കയ്പ്പുണ്ട് കലാപങ്ങളെല്ലാം തത്കാലം കയ്പ്പേറിയവയാണല്ലോ...?
കാലം പിന്നീട് മധുരമായി മടക്കിത്തരുമല്ലോ..?

ഒരു പുസ്തകം വായിച്ച് മുടക്കു മുതൽ 
പലിശ സഹിതം തിരിച്ചു പിടിച്ച തൃപ്തി അറിയണോ...
ലോഗോസിന്റെ നമ്പരിലേക്ക് വിളിച്ചോളൂ.
വെറോണിക്കയുടെ കോപ്പി ഉറപ്പിച്ചോളൂ...

വെറോണിക്ക@15
കഥാസമാഹാരം 
സോക്രട്ടീസ് കെ വാലത്ത്
ലോഗോസ് ബുക്സ്
പേജുകൾ118
വില 120/-

പുസ്‌തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യൂ!

advertisment

Related News

    Super Leaderboard 970x90