Kerala

ഒരു ദളിത് ബാലനെ ക്രൂരമായി പീഡിപ്പിച്ച് അവനെ ആത്മഹത്യയിലേക്കു നയിച്ച കേസിൽ എന്ത് നീതിബോധമാണ് പോലീസ് വകുപ്പോ ആഭ്യന്തരമന്ത്രിയോ കാട്ടിയത്? ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കോ സി പി എമ്മിനോ ഇക്കാര്യങ്ങളിൽ ഒന്നും പറയാനില്ലേ? കെ ജെ ജേക്കബ്‌

വിനായകനെ പോലീസ് ഭീകരമായി മർദ്ദിച്ചിരുന്നു എന്നതിന് സാക്ഷി മൊഴിയുണ്ട്, പോസ്റ്റ് മോർട്ടം റിപ്പോർട്ടുണ്ട്. പക്ഷെ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവരുടെമേൽ നടത്തുന്ന അതിക്രമം തടയാനുള്ള വകുപ്പോ ആത്മഹത്യ പ്രേരണകുറ്റമോ ഉത്തരവാദികളായ പോലീസുകാരുടെമേൽ ചുമത്തിയിട്ടില്ല. വെറും അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. എങ്ങനെയുണ്ട്? എന്താണ് അതിന്റെ ഫലം? സസ്‌പെൻഷൻ കഴിഞ്ഞു ആ രണ്ടു പോലീസുകാർ ഇപ്പോൾ സർവ്വീസിൽ കയറി....

 ഒരു ദളിത് ബാലനെ ക്രൂരമായി പീഡിപ്പിച്ച് അവനെ ആത്മഹത്യയിലേക്കു നയിച്ച കേസിൽ എന്ത് നീതിബോധമാണ് പോലീസ് വകുപ്പോ ആഭ്യന്തരമന്ത്രിയോ കാട്ടിയത്? ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കോ സി പി എമ്മിനോ ഇക്കാര്യങ്ങളിൽ ഒന്നും പറയാനില്ലേ? കെ ജെ ജേക്കബ്‌

ശ്രീജിത്തിനെ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കു വിളിപ്പിച്ചതും കാര്യങ്ങൾ ചർച്ച ചെയ്തതും ആശ്വാസമാണ്. മുഖ്യഭരണാധികാരി പരാതിക്കാരെ കാണുക എന്നതുതന്നെ ഭരണകൂടത്തിനു കിട്ടുന്ന സന്ദേശമാണ്. ആഭ്യന്തരവകുപ്പ് ബാക്കി കാര്യങ്ങൾനീതിയുക്തമായി നടത്തും എന്നും ആഗ്രഹിക്കുന്നു.

ആഭ്യന്തരവകുപ്പിന്റെയോ വകുപ്പുമന്ത്രിയുടെയോ നീതിബോധത്തിൽ വിശ്വാസമില്ല എന്ന് ഞാൻ പറഞ്ഞതിനോട് കുറച്ചു സുഹൃത്തുക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അവരുടെ ശ്രദ്ധയിലേക്ക് വിനായകന്റെ പ്രശ്നം ഞാൻ കൊണ്ടുവരികയാണ്.

ഒന്ന്: വിനായകനെ പോലീസ് ഭീകരമായി മർദ്ദിച്ചിരുന്നു എന്നതിന് സാക്ഷി മൊഴിയുണ്ട്, പോസ്റ്റ് മോർട്ടം റിപ്പോർട്ടുണ്ട്. പക്ഷെ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവരുടെമേൽ നടത്തുന്ന അതിക്രമം തടയാനുള്ള വകുപ്പോ ആത്മഹത്യ പ്രേരണകുറ്റമോ ഉത്തരവാദികളായ പോലീസുകാരുടെമേൽ ചുമത്തിയിട്ടില്ല. വെറും അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. എങ്ങനെയുണ്ട്? എന്താണ് അതിന്റെ ഫലം? സസ്‌പെൻഷൻ കഴിഞ്ഞു ആ രണ്ടു പോലീസുകാർ ഇപ്പോൾ സർവ്വീസിൽ കയറി.

അതായത്, ഒരു ദളിത് ചെറുപ്പകാരാനെ പോലീസ് സ്റേഷനിൽവച്ച് ഭീകരമായി മർദ്ദിച്ച രണ്ടു പോലീസുകാർ ഇപ്പോഴും സർവ്വീസിൽ ഉണ്ട്. ആ ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തു, ആ പോലീസുകാർ അടുത്ത ഇരയെ കാത്തു ഇതേ ആഭ്യന്തര മന്ത്രിയുടെ കീഴിൽ ജോലി ചെയ്യുന്നു.

രണ്ട്: പോലീസ് കേസന്വേഷിക്കുന്നില്ല എന്ന് കാട്ടി വിനായകന്റെ അച്ഛൻ ലോകായുക്തയിൽ പരാതി കൊടുത്തിരുന്നു. അതിൽ രണ്ടു പോലീസുകാരും സ്റ്റെയ്റ്റുമായിരുന്നു എതിർകക്ഷികൾ. കേസന്വേഷണത്തിന്റെ വിവരം അറിയാൻ കേസ് ഡയറി ഹാജാരാക്കാൻ ഇട്ട ഉത്തരവ് അനുസരിക്കാതിരുന്നതിനാൽ ഒരു എസ ഐ ഐ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ ലോകായുക്തയ്ക്ക് ഉട്ടാഹ്ര്താവ് ഇടേണ്ടി വന്നു. ആരുടെ പിൻബലത്തിലാണ് ഒരു എസ് ഐ ഇങ്ങിനെ ചെയ്തത്?

മൂന്ന്: കേസന്വേഷണത്തിൽ വന്ന അതിഗുരുതരമായ വീഴ്ചകൾ കണ്ടു ഞെട്ടിയ ലോകായുക്ത അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഡി വൈ എസ് പി ഫിറോസ് എം ഷെഫീക്കിനെ എതിർകക്ഷിയാക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. അത് തീർത്തും അസാധാരണമായ നടപടിയാണ് എന്നാണു അറിയുന്നത്.

ഒരു ദളിത് ബാലനെ ക്രൂരമായി പീഡിപ്പിച്ച് അവനെ ആത്മഹത്യയിലേക്കു നയിച്ച കേസിൽ എന്ത് നീതിബോധമാണ് പോലീസ് വകുപ്പോ ആഭ്യന്തരമന്ത്രിയോ കാട്ടിയത്? ഉത്തരവാദികളായ പോലീസുകാർ ഇപ്പോഴും സസുഖം വകുപ്പിൽ വാഴുന്നു എന്നത് ഏതു കാലത്തെയാണ് ഓർമ്മിപ്പിക്കുന്നത്? ആരുടെ ഭരണമാണ് പോലീസ് വകുപ്പിൽ, പോലീസുകാരുടെ മന്ത്രിയുടെയോ? ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്കോ സി പി എമ്മിനോ ഇക്കാര്യങ്ങളിൽ ഒന്നും പറയാനില്ലേ?

ശ്രീജിവിന്റെ കേസിൽ പോലീസ് കംപ്ലെയിന്റ് അതോറിട്ടി, വിനായകന്റെ കേസിൽ ലോകായുക്ത എന്നിവരുടെ ഇടപെടൽകൊണ്ടു ആ കേസൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നു, അല്ലെങ്കിൽ പോലീസുകാർ അതൊക്കെ പൊടിപോലും അവശേഷിക്കാതെ ഇല്ലാതാക്കിയേനെ, ഇതേ ആഭ്യന്തര വകുപ്പിന്റെ കിഴിൽ, ഇതേ മന്ത്രിയുടെ കീഴിൽ.

ഇപ്പോൾ വിനായകൻറെ അച്ഛൻ പറയുന്നത് നീതികിട്ടാൻ ശ്രീജിത്ത് മോഡൽ സമരം തുടങ്ങുമെന്നാണ്.ഇതൊക്കെയാണ് ഇടതുപക്ഷ സർക്കാരിന്റെ നീതിബോധമെങ്കിൽ ആ ഇടതുപക്ഷത്തിലോ ആ നീതിബോധത്തിലോ എനിക്ക് വിശ്വാസമില്ല. അത് വീണ്ടും വീണ്ടും പറയേണ്ടി വരുന്നു എന്നത് ഖേദകരമാണ്.

പക്ഷെ പറയാതെ നിവൃത്തിയില്ല.

advertisment

News

Super Leaderboard 970x90