Health

പകര്‍ച്ചവ്യാധി പ്രതിരോധത്തിനെതിരെ സംസ്ഥാന വ്യാപകമായുള്ള വാഹന പ്രചാരണ ക്യാംപയിന് തിരുവന്തപുരത്ത് തുടക്കമായി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം. മാലിന്യ നിര്‍മാര്‍ജനം സമൂഹത്തിന്റെ ഓരോ പൗരന്റേയും കടമയാണ്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനെതിരെ സംസ്ഥാന വ്യാപകമായുള്ള വാഹന പ്രചാരണ ക്യാംപയിന് തിരുവന്തപുരത്ത് തുടക്കമായി.

പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യവുമായി പകര്‍ച്ചവ്യാധി പ്രതിരോധത്തിനെതിരെ സംസ്ഥാന വ്യാപകമായുള്ള വാഹന പ്രചാരണ ക്യാംപയിന് തിരുവന്തപുരത്ത് തുടക്കമായി. ദേശീയ ആരോഗ്യ ദൗത്യവുമായി സഹകരിച്ച് ഗ്രാഡിയാസോ ഇവന്റ് മാനേജ്‌മെന്റാണ് മഴക്കാല രോഗ ബോധവല്‍ക്കരണ പ്രതിരോധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം. മാലിന്യ നിര്‍മാര്‍ജനം സമൂഹത്തിന്റെ ഓരോ പൗരന്റേയും കടമയാണ്. വീട്ടിനകത്തും പുറത്തുമുള്ള കൊതുകിന്റെ നിര്‍മാര്‍ജനത്തിലൂടെയെ പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂ..

മഴക്കാലം മാത്രം ലക്ഷ്യം വെയ്ക്കാതെ, എല്ലായ്‌പോഴും നമ്മുടെ ആരോഗ്യത്തെപ്പറ്റിയും ഒപ്പം നമ്മുടെ പരിസര ശുചീകരണത്തെപ്പറ്റിയും ജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ബോധവാന്മാരാക്കുക എന്നതും ആരോഗ്യകരമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുക എന്നത് ക്യാംപയിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന്.

advertisment

Super Leaderboard 970x90