Kerala

പ്രളയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതി 'സ്വാന്തന സംഘം'

പത്ത് ദിവസം കൊണ്ട് 52,602 പേരെയാണ് സംഘത്തിലെ വിദഗ്ധര്‍ സന്ദര്‍ശിച്ച് കൗണ്‍സലിംഗും സാമൂഹ്യ മന:ശാസ്ത്ര ഇടപെടലും സാധ്യമാക്കിയത്. മന:ശാസ്ത്രവും സാമൂഹ്യ പ്രവര്‍ത്തനവും പഠിച്ച സന്നദ്ധ പ്രവര്‍ത്തകരാണ് വനിതാ ശിശുവികസന വകുപ്പിന്റെയും നിംഹാന്‍സ് (NIMHANS) ബംഗലൂരുവിന്റെയും നേതൃത്വത്തില്‍ ക്യാമ്പുകളിലും വീടുകളിലും ആയി കഴിയുന്ന ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നത്.

പ്രളയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതി 'സ്വാന്തന സംഘം'

പ്രളയ ദുരന്തത്തില്‍പ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വനം നല്‍കുന്നതിനായി രൂപീകരിച്ച സാന്ത്വന സംഘത്തിന്റെ പ്രവര്‍ത്തനം ഫലവത്തായതായി നടന്നുവരുന്നു. എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് ഏകോപിപ്പിച്ച് വിപുലമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്. പത്ത് ദിവസം കൊണ്ട് 52,602 പേരെയാണ് സംഘത്തിലെ വിദഗ്ധര്‍ സന്ദര്‍ശിച്ച് കൗണ്‍സലിംഗും സാമൂഹ്യ മന:ശാസ്ത്ര ഇടപെടലും സാധ്യമാക്കിയത്. മന:ശാസ്ത്രവും സാമൂഹ്യ പ്രവര്‍ത്തനവും പഠിച്ച സന്നദ്ധ പ്രവര്‍ത്തകരാണ് വനിതാ ശിശുവികസന വകുപ്പിന്റെയും നിംഹാന്‍സ് (NIMHANS) ബംഗലൂരുവിന്റെയും നേതൃത്വത്തില്‍ ക്യാമ്പുകളിലും വീടുകളിലും ആയി കഴിയുന്ന ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നത്.

പ്രളയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നതിനായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതി 'സ്വാന്തന സംഘം'

ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സാധനങ്ങളും പണവും എത്തിക്കുന്നതിനോടൊപ്പം തന്നെ സാമൂഹ്യ മന:ശാസ്ത്ര പരിരക്ഷയും അത്യാവശ്യമാണെന്നുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് സാന്ത്വന സംഘം രൂപീകരിക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാൻ കാരണം. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ അത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും ദുരന്തം മുന്നില്‍ കണ്ടവര്‍ക്കുള്ള സാന്ത്വനം, ആത്മഹത്യ പ്രതിരോധം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാമൂഹ്യമന:ശാസ്ത്ര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീര്‍ത്തും ദുര്‍ബലരായവര്‍ക്കിടയില്‍ നടക്കാന്‍ സാധ്യതയുള്ള മനുഷ്യക്കടത്ത് തടയല്‍ തുടങ്ങിയ കാര്യങ്ങളാണ് ഈ സാന്ത്വന സംഘം വഴി ഏകോപിപ്പിച്ചത്. നഷ്ടപ്പെട്ട രേഖകള്‍ പുന:സംഘടിപ്പിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സംഘം നല്‍കിയിട്ടുണ്ട്.

advertisment

News

Related News

Super Leaderboard 970x90