Education

കോഴിക്കോട് ജനജീവിതം സാധാരണനിലയിലേക്ക് ....പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും 12 മുതൽ പ്രവർത്തിക്കും.

നിപ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ പൊതുപരിപാടികൾക്കും വിദ്യാലയപ്രവർത്തനത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടില്ല. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും 12 മുതൽ പ്രവർത്തിക്കും.

നിപ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതുപരിപാടികൾക്കുള്ള വിലക്കും ഒഴിവാക്കും. സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷിക്കുന്നത്‌ തുടരും. 2649 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.

കഴിഞ്ഞദിവസങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏഴുപേർക്കും വൈറസ് ബാധയില്ലെന്ന്‌ സ്ഥിരീകരിച്ചു. ഇതുവരെ വന്ന 313 പരിശോധനാഫലങ്ങളിൽ 295 പേർക്കും വൈറസ്ബാധയില്ലെന്ന് തെളിഞ്ഞു.

കോഴിക്കോട് ജനജീവിതം സാധാരണനിലയിലേക്ക് ....പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും 12 മുതൽ പ്രവർത്തിക്കും.

സുഖം പ്രാപിച്ച രണ്ട് നിപ ബാധിതരും ഇപ്പോൾ സാധാരണ നിലയിലാണ്. ഐസൊലേഷൻ വാർഡിൽ തുടരുന്ന ഇവർ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ട്. വിദഗ്ധസംഘത്തിന്റെ പരിശോധനയ്ക്കും വിലയിരുത്തലുകൾക്കും ശേഷമേ ഇവർ ആശുപത്രി വിടുന്ന കാര്യത്തിൽ തീരുമാനമാകുകയുള്ളൂ.

കേന്ദ്രസംഘങ്ങൾ രോഗബാധയുണ്ടായ സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ്. നിപയുടെ ഉറവിടം അന്വേഷിക്കുന്ന സംഘവും രോഗനിയന്ത്രണം ലക്ഷ്യമിട്ടുള്ള സംഘവും പ്രവർത്തിക്കുന്നുണ്ട്.

advertisment

News

Super Leaderboard 970x90