Kerala

സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചു.

ഒക്‌ടോബര്‍ 15 ന് ലോക ഭക്ഷ്യദിനത്തിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. കേരളത്തില്‍ മുലയൂട്ടല്‍, അമിത വണ്ണം തടയുക എന്നി രണ്ട് ലക്ഷ്യങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.

സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചു.

സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി നാഷണല്‍ ന്യൂട്രീഷ്യന്‍ അഥവാ പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം എന്ന പുതിയപദ്ധതി ആവിഷ്‌കരിച്ചു. ഒക്‌ടോബര്‍ 15 ന് ലോക ഭക്ഷ്യദിനത്തിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. കേരളത്തില്‍ മുലയൂട്ടല്‍, അമിത വണ്ണം തടയുക എന്നി രണ്ട് ലക്ഷ്യങ്ങള്‍ കൂടി ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.

ഇതനുസരിച്ച് കേരളത്തിലെ എല്ലാ അംഗന്‍വാടികളിലേയും അങ്കന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച എല്ലാ വിവരണങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ നല്‍കേണ്ടതുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ അങ്കണവാടിയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന 11 രജിസ്റ്ററുകളും നിര്‍ത്തലാക്കും. കേരളത്തില്‍ ഇതിനായി ആദ്യഘട്ടത്തില്‍ 8500 ഫോണുകളാണ് വാങ്ങുന്നത്. കുട്ടികളുടെ തൂക്കവും ഉയരവും എടുക്കാനുള്ള സ്റ്റെഡിയോ മീറ്റര്‍ നല്‍കുകയും ചെയ്യുന്നു. ഇതനുസരിച്ച് അതാതു ദിവസം ക്രമാനുഗതമായി കുട്ടികളുടെ ഭാരമെടുത്ത് കേന്ദ്രീകൃത സര്‍വറിലേക്ക് അപ് ലോഡ് ചെയ്യുന്നു.

സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ആഹാര രീതികളെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. കേരളത്തിലെ ജനങ്ങള്‍ കഴിക്കുന്ന ആഹാരത്തില്‍ അന്നജത്തിന്റെ അളവ് വളരെ കൂടുതലാണ്.അതിനാല്‍ പ്രമേഹവും പൊണ്ണത്തടിയും വല്ലാതെ ബാധിക്കുന്നു. ഇന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതരുള്ളത്. ഈ പദ്ധതിയില്‍ പ്രാദേശികമായി ലഭ്യമാകുന്ന പച്ചക്കറികള്‍, ഇലക്കറികള്‍, പപ്പായ, ചക്ക, വാഴപ്പഴം എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണ രീതിയാണ് നടപ്പിലാക്കുന്നത്.

സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചു.

ജനനം മുതല്‍6 വയസുവരെയുള്ള കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള പൊക്കം ഇല്ലായ്മ തടയുകയും കുറയ്ക്കുകയും ചെയ്യുക, ജനനം മുതല്‍ 6 വയസ്സുവരെയുളള കുട്ടികളിലെ പോഷണക്കുറവ് (തൂക്കക്കുറവ്) തടയുകയും കുറയ്ക്കുകയും ചെയ്യുക, 6 മാസം മുതല്‍ 59 മാസം വരെയുള്ള കുട്ടികളിലെ നിലവിലുള്ള വിളര്‍ച്ചാ നിരക്ക് കുറയ്ക്കുക, 15 വയസ്സ് മുതല്‍ 49 വയസുവരെയുള്ള സ്ത്രീകളിലും കൗമാരക്കുട്ടികളിലും ഉള്ള വിളര്‍ച്ചാ നിരക്ക് കുറയ്ക്കുക, ജനനതൂക്കക്കുറവ് പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സമ്പുഷ്ട കേരളം നടപ്പാക്കുന്നത്. മുലപ്പാല്‍ മാത്രം നല്‍കല്‍ നിരക്ക് 53.3%ല്‍ നിന്നും 65% ആയി വര്‍ദ്ധിപ്പിക്കുക, സ്ത്രീകളിലേയും കുട്ടികളിലേയും അമിതഭാരവും അമിതവണ്ണവും 4% കുറയ്ക്കുക എന്നിവയും സമ്പുഷ്ട കേരളം ലക്ഷ്യം വയ്ക്കുന്നു.

ആദ്യഘട്ടത്തില്‍ വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിലെ 8534 അങ്കണവാടികളാണ് ഗുണഭോക്താക്കള്‍. പദ്ധതിയുടെ വിജയത്തിനായി ആരോഗ്യം, ശുചിത്വം, കുടിവെള്ളം, ഗ്രാമവികസനം, പഞ്ചായത്ത് രാജ്, വിദ്യാഭ്യാസ വകുപ്പ്, നാഷണല്‍ ന്യൂട്രീഷന്‍ ബോര്‍ഡ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ 22 വകുപ്പുകളുമായി ഏകോപിപ്പിക്കുവാനും ലക്ഷ്യമിടുന്നു.

കേരളത്തില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ ജില്ലകളിലും 2018-19 ല്‍ കാസര്‍ഗോഡ് ജില്ലയിലുമായി 4 ജില്ലകളിലായി ഈ പദ്ധതി ഉടന്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.അടുത്ത വര്‍ഷം പദ്ധതി മുഴുവന്‍ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും.

advertisment

News

Related News

    Super Leaderboard 970x90