മാതൃമരണ നിരക്ക് കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍ അവാര്‍ഡ് കേരളത്തിന് സ്വന്തം

ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിലെ ഒരു സംസ്ഥാനത്തിന് അസൂയാവഹമായ നേട്ടമാണ് കൈവരിക്കാന്‍ കഴിഞ്ഞത്.

മാതൃമരണ നിരക്ക് കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍ അവാര്‍ഡ് കേരളത്തിന് സ്വന്തം

മാതൃമരണ നിരക്ക് കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍ അവാര്‍ഡ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയില്‍ നിന്ന് ഏറ്റുവാങ്ങി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഡല്‍ഹിയില്‍ വച്ച് നടത്തിയ ചടങ്ങിലാണ് മന്ത്രി അവാര്‍ഡ് ഏറ്റുവാങ്ങിയത്. എന്‍.എച്ച്.എം. സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത എന്നിവരും പങ്കെടുത്തു.

സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി ഒരു ലക്ഷം ജനങ്ങള്‍ക്ക് 70ല്‍ താഴെ മാതൃമരണ നിരക്കായിരുന്നു കൈവരിക്കേണ്ടിയിരുന്നത്. കേരളത്തില്‍ അത് 41 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിലെ ഒരു സംസ്ഥാനത്തിന് അസൂയാവഹമായ നേട്ടമാണ് ഇതിലൂടെ കൈവരിക്കാന്‍ കഴിഞ്ഞത്.

advertisment

News

Super Leaderboard 970x90