Cinema

''ഞാൻ മേരിക്കുട്ടി''....ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങൾക്ക് മുതൽകൂട്ടാവുന്ന ഒരു സിനിമ

സമൂഹത്തെ സംബന്ധിച്ചിടത്തോളം വ്യക്തിത്വം തെളിയിക്കാനുള്ള വ്യഗ്രത എല്ലാവരിലുമുണ്ട്. സ്വന്തം കുടുംബവും സമൂഹവും കാണിക്കുന്ന അസഹനീയമായ അവഹേളനമാണ് പലപ്പോഴും സാമൂഹ്യ ജീർണ്ണതയുടെ ഇരുണ്ട തലങ്ങളിലേക്ക് ട്രാൻസ്ജെൻഡറുകളിൽ ചിലരെങ്കിലും എടുത്തെറിയപ്പെടാൻ കാരണമാകുന്നത്...

''ഞാൻ മേരിക്കുട്ടി''....ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങൾക്ക് മുതൽകൂട്ടാവുന്ന ഒരു സിനിമ

ഞാൻ മേരിക്കുട്ടി കണ്ടു. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങൾക്ക് മുതൽകൂട്ടാവുന്ന ഒരു സിനിമയാണ് ഇത്. ഇപ്പോൾ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ ട്രാൻസ്ജൻഡേർസ് അനുഭവിക്കുന്ന സംഘര്‍ഷഭരിതമായ അവസ്ഥ പലപ്പോഴും അറിഞ്ഞിട്ടുണ്ട്. എല്ലാവരിലുമുണ്ട് ഒരു ആത്മസംഘര്‍ഷം. സ്ത്രീകളാവുമ്പോള്‍ സെക്കന്‍ഡ് സെക്‌സ് എന്ന് പറഞ്ഞ് അവഹേളിക്കുന്നതിനുള്ള പ്രയാസമാണെങ്കിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം ആകുമ്പോള്‍ ഇതിലൊന്നും ഉള്‍പ്പെടുത്താതെ മനുഷ്യൻ എന്ന നിലയിലുള്ള അന്തസത്ത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

സമൂഹത്തെ സംബന്ധിച്ചിടത്തോളം വ്യക്തിത്വം തെളിയിക്കാനുള്ള വ്യഗ്രത എല്ലാവരിലുമുണ്ട്. സ്വന്തം കുടുംബവും സമൂഹവും കാണിക്കുന്ന അസഹനീയമായ അവഹേളനമാണ് പലപ്പോഴും സാമൂഹ്യ ജീർണ്ണതയുടെ ഇരുണ്ട തലങ്ങളിലേക്ക് ട്രാൻസ്ജെൻഡറുകളിൽ ചിലരെങ്കിലും എടുത്തെറിയപ്പെടാൻ കാരണമാകുന്നത്.

ഇവിടെ മേരിക്കുട്ടിയില്‍ എന്താണ് ഒരു മനുഷ്യന്റെ ജീവിത ധര്‍മ്മം, എങ്ങനെയാണ് സമൂഹത്തിന്റെ മുഖ്യധാരയില്‍ ഓരോരുത്തര്‍ക്കും വരാന്‍ സാധിക്കുക എന്ന് തെളിയിക്കുകയാണ്. ഈ സിനിമയെപ്പറ്റി അറിഞ്ഞത് മുതല്‍തന്നെ എനിക്കൊരു ചെറിയ ഭയമുണ്ടായിരുന്നു, വിഷയത്തെ തമാശയായിട്ട് സിനിമ കൈകാര്യം ചെയ്യുമോ എന്നത്. എന്നാല്‍ ആ വിഷയത്തിന്റെ അന്തസത്ത ചോര്‍ന്നുപോവാതെ തന്നെ സംവിധായകൻ രഞ്ജിത്ത് ശങ്കർ കൈകാര്യം ചെയ്തതില്‍ ഏറെ സന്തോഷമുണ്ട്. മാത്തുക്കുട്ടി മേരികുട്ടിയായി മാറുന്നതിനിടയില്‍ ഉണ്ടായ ആത്മസംഘര്‍ഷം നമ്മുടെയൊക്കെ മനസില്‍ പതിയുന്ന രീതിയില്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു.

''ഞാൻ മേരിക്കുട്ടി''....ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങൾക്ക് മുതൽകൂട്ടാവുന്ന ഒരു സിനിമ

ഈ സിനിമ കാണാന്‍ തിയേറ്ററില്‍ എന്റെ കൂടെ ഒരുപാട് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഉണ്ടായിരുന്നു. അവര്‍ ഓരോ മേഖലയിലും അവരുടെ കഴിവുകള്‍ തെളിയിച്ചു കൊണ്ട് ജീവിതം ഞങ്ങളുടേതാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് ആകെ പ്രചോദനമാവും എന്നത് മാത്രമല്ല ഏറ്റവും മോശമായ രീതിയില്‍ കൂടപ്പിറപ്പുകളെ അപഹസിക്കുന്നവര്‍ക്ക് എതിരായിട്ടുള്ള ഒരു താക്കീത് കൂടിയായി ഈ സിനിമ മാറുകയാണ്. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ സാമൂഹ്യ പ്രാധാന്യം ആയി ഞാന്‍ കാണുന്നത്.

എല്ലാവരും ഈ സിനിമ കാണണം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരും മെയില്‍ ആന്‍ഡ് ഫീമെയില്‍ പോലെതന്നെ അവകാശമുള്ള പൗരന്മാരാണ്. അവര്‍ക്ക് പൊതുസമൂഹത്തില്‍ മറ്റെല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളും ചെയ്യാമെന്നുള്ള അവകാശവുമുണ്ട്. അതുതന്നെ പൂര്‍ണമായും ഒരു പൗരനെന്ന നിലയില്‍ അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയുന്ന ജീവിതം തെരഞ്ഞെടുത്തുകൊണ്ട് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യം ഉറപ്പിക്കുന്ന ഒരു സിനിമകൂടി ആണിത്. ജയസൂര്യ ഈ കഥാപാത്രം വളരെ ഭംഗിയായി ചെയ്യുന്നു എന്നത് പ്രശംസനീയമാണ്. ഈ സിനിമയില്‍ പുരുഷന്റെ രൂപമുള്ള ഒരാള്‍ തന്റെ ഉള്ളില്‍ ഒരു സ്ത്രീ കുടികൊള്ളുന്നു എന്നത് വളരെ മനോഹരമായിട്ടാണ് ജയസൂര്യ അവതരിപ്പിച്ചത്. ഈ സിനിമ ട്രാന്‍സ്‌ജെന്‍ഡറുകള്‍ അല്ല കാണേണ്ടത്. കാണേണ്ടത് പൊതുസമൂഹം ആകെയാണ്. അപ്പോള്‍ അവനവനെക്കുറിച്ച് മനസിലാവും, എല്ലാവരെക്കുറിച്ചും മനസിലാവും.

advertisment

News

Related News

    Super Leaderboard 970x90