Kerala

നിപ വൈറസിനെതിരെ ധീരമായി പൊരുതിയ ജീവനക്കാരെ ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

നിപയെ ചെറുത്ത് തോല്‍പ്പിക്കുന്നതിനിടയില്‍ നമ്മുടെ പ്രിയ നഴ്‌സ് ലിനിയെ നഷ്ടപ്പെട്ടത് എല്ലാവരേയും സങ്കടക്കടലിലാക്കിയിരുന്നു. ഇതുപോലെ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ആയിരക്കണക്കിന് നഴ്‌സുമാരാണ് ആരോഗ്യ വകുപ്പിലുള്ളത്. സ്വന്തം ജീവന്‍ പോലും നോക്കാതെ ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ജീവനക്കാരാണ് ആരോഗ്യ വകുപ്പിന്റെ നട്ടെല്ല്...

നിപ വൈറസിനെതിരെ ധീരമായി പൊരുതിയ ജീവനക്കാരെ ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

നമ്മളെയാകെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെതിരെ ധീരമായി പൊരുതിയ ജീവനക്കാരെ ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നത്തെ ക്യാബിനറ്റ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. നിപയെ ചെറുത്ത് തോല്‍പ്പിക്കുന്നതിനിടയില്‍ നമ്മുടെ പ്രിയ നഴ്‌സ് ലിനിയെ നഷ്ടപ്പെട്ടത് എല്ലാവരേയും സങ്കടക്കടലിലാക്കിയിരുന്നു. ഇതുപോലെ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ആയിരക്കണക്കിന് നഴ്‌സുമാരാണ് ആരോഗ്യ വകുപ്പിലുള്ളത്. 

സ്വന്തം ജീവന്‍ പോലും നോക്കാതെ ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ജീവനക്കാരാണ് ആരോഗ്യ വകുപ്പിന്റെ നട്ടെല്ല്. ലിനിയുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നേഴ്‌സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

നിപ വൈറസിനെതിരെ ധീരമായി പൊരുതിയ ജീവനക്കാരെ ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

നിപ രോഗം നിയന്ത്രിക്കുന്നതിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കുവാനും തീരുമാനിച്ചു. നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരും 19 സ്റ്റാഫ് നേഴ്‌സും ഏഴ് നേഴ്‌സിംഗ് അസിസ്റ്റന്റുമാരും 17 ക്ലീനിംഗ് സ്റ്റാഫും നാല് ഹോസ്പിറ്റല്‍ അറ്റന്റര്‍മാരും രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നാല് സെക്യൂരിറ്റി സ്റ്റാഫും ഒരു പ്ലംബറും മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരുമുള്‍പ്പടെ 61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ് അനുവദിക്കുന്നത്. ഇതിനുപുറമേ 12 ജൂനിയര്‍ റസിഡന്റുമാരെയും മൂന്ന് സീനിയര്‍ റസിഡന്‍ന്റ്മാരേയും ഒരോ പവന്റെ സ്വര്‍ണ്ണമെഡല്‍ നല്‍കി ആദരിക്കും.

advertisment

News

Super Leaderboard 970x90