Health

നിപ്പ വൈറസില്‍ ആശങ്ക വേണ്ട....നിപ്പ ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.

നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗം വിലയിരുത്തി. ആരോഗ്യ വകുപ്പ് ചെയ്ത പ്രവര്‍ത്തനങ്ങളെ സര്‍വകക്ഷി യോഗം അഭിനന്ദിച്ചു. പ്രതിപക്ഷ നേതാവും ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ചു.

നിപ്പ വൈറസില്‍ ആശങ്ക വേണ്ട....നിപ്പ ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.

നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗം വിലയിരുത്തി. ആരോഗ്യ വകുപ്പ് ചെയ്ത പ്രവര്‍ത്തനങ്ങളെ സര്‍വകക്ഷി യോഗം അഭിനന്ദിച്ചു. പ്രതിപക്ഷ നേതാവും ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ചു. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയും അദ്ദേഹം അറിയിച്ചു.

ഇത് കൂട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ്. നിപ്പ പ്രതിരോധത്തിന് നമ്മള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണം.

നിപ്പ വൈറസില്‍ ആശങ്ക വേണ്ട....നിപ്പ ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.

നിപ്പ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്നാണ്. കോഴിക്കോട്ട് 2,400 കുടുംബങ്ങള്‍ക്കും മലപ്പുറത്ത് 150 കുടുംബങ്ങള്‍ക്കും റേഷന്‍ കിറ്റ് ലഭ്യമാക്കും. നിപ്പയെക്കുറിച്ച് നിലവില്‍ ആശങ്ക വേണ്ട. എന്നാല്‍ ജാഗ്രത തുടരണം. ഇക്കാര്യത്തില്‍ അനാവശ്യ ഭീതി പരത്തുന്നത് ഒഴിവാക്കണം. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചാരണം നടത്തുന്നത് നിര്‍ഭാഗ്യകരമാണ്.

ആരോഗ്യ വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ഫലപ്രദമായ നടപടികള്‍ ആദ്യഘട്ടത്തില്‍ സ്വീകരിക്കാനായി. നിപ്പ ബാധിച്ചവരുടെ ചികിത്സാ ചെലവ് ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തിരിച്ച് നല്‍കും. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പണം നല്‍കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.

advertisment

Related News

    Super Leaderboard 970x90