Kerala

മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനും 'ലോക മുലയൂട്ടല്‍ വാരം'

കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പോഷകാഹാരം നല്‍കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് മുലയൂട്ടല്‍. നവജാതശിശു ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നു. മുലയൂട്ടല്‍ ശിശുക്കളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നു. ഭക്ഷണ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. വിശപ്പും ദാരിദ്ര്യവുമില്ലാത്ത ശൈശവം ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനും 'ലോക മുലയൂട്ടല്‍ വാരം'

എല്ലാം വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരം ആചരിച്ചു വരുന്നു. മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമാണ് ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്ന്. 'മുലയൂട്ടല്‍ ജീവന്റെ അടിസ്ഥാനം' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പോഷകാഹാരം നല്‍കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് മുലയൂട്ടല്‍. നവജാതശിശു ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നു. മുലയൂട്ടല്‍ ശിശുക്കളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നു. ഭക്ഷണ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. വിശപ്പും ദാരിദ്ര്യവുമില്ലാത്ത ശൈശവം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ലോകത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന്റെ അടിസ്ഥാനമാണിത്. കുഞ്ഞുങ്ങളുടെ ആദ്യ പ്രതിരോധമാണ് മുലപ്പാല്‍. പോഷണങ്ങളും രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡികളും കൊണ്ട് സമൃദ്ധമാണ് മുലപ്പാല്‍.

മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനും 'ലോക മുലയൂട്ടല്‍ വാരം'

മുലയൂട്ടല്‍ പ്രചരിപ്പിക്കുന്നതിനും മുലയൂട്ടലുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കുന്നതിനും സംസ്ഥാന തലത്തിൽ ആരോഗ്യ വകുപ്പ് നടത്തി വരുന്ന പരിപാടിയാണ് എം.എ.എ. (മദേഴ്‌സ് അബ്‌സല്യൂട്ട് അഫക്ഷന്‍). മുലയൂട്ടുന്ന അമ്മയ്ക്ക് കുടുംബാംഗങ്ങളില്‍ നിന്നും ആരോഗ്യ സേവനദാദാക്കളില്‍ നിന്നുമുള്ള സഹകരണം അനിവാര്യമാണ്.

ബോധവത്ക്കരണ പരിപാടികളിലൂടെ ബോധവത്ക്കരണം പ്രോത്സാഹിപ്പിക്കുക, ശിശു അതിജീവനത്തിനും വികാസത്തിനും മുലയൂട്ടല്‍ അനിവാര്യമാക്കുക, മുലയൂട്ടല്‍ സാധ്യമാക്കാന്‍ കുടുംബാംഗങ്ങളേയും സമൂഹത്തിന്റേയും സഹകരണം ഉറപ്പാക്കുക, പൊതുജനാരോഗ്യ സേവന സ്ഥാപനങ്ങളില്‍ പരിശീലനം സിദ്ധിച്ച ആരോഗ്യ സേവന ദാതാക്കളുടേയും നിപുണതയുള്ള സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരുടേയും സഹായ സേവനങ്ങള്‍ ലഭ്യമാക്കുക, മുലയൂട്ടല്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുക എന്നിവയാണ് മദേഴ്‌സ് അബ്‌സല്യൂട്ട് അഫക്ഷന്‍ പരിപാടിയുടെ അടിസ്ഥാനം.

advertisment

News

Super Leaderboard 970x90