Health

ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഡയറ്റ് പ്ലാന്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു

ആയുര്‍വേദ ചികിത്സയ്ക്ക് കഴിക്കുന്ന ഭക്ഷണവുമായി വലിയ പ്രാധാന്യമാണുള്ളത്. ഭക്ഷണ നിയന്ത്രണങ്ങളും ആയുര്‍വേദ ചികിത്സയുടെ ഭാഗമാണ്.

ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഡയറ്റ് പ്ലാന്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു

സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വിഭാഗത്തിന് കീഴിലുള്ള ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഡയറ്റ് പ്ലാന്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഡയറ്റ് ഷെഡ്യൂളില്‍ നിന്നും ബ്രഡ് ഒഴിവാക്കി പുട്ട്, ചെറുപയര്‍ കറി, ഗോതമ്പ്, റവ, ഉപ്പുമാവ്, ഓട്ട്‌സ് എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ 150 ഗ്രാം വീതം ഉള്‍പ്പെടുത്തിയാണ് ഡയറ്റ് ഷെഡ്യൂള്‍ പരിഷ്‌കരിച്ച് ഉത്തരവ് പുറത്തിറക്കി.

ആയുര്‍വേദ ചികിത്സയ്ക്ക് കഴിക്കുന്ന ഭക്ഷണവുമായി വലിയ പ്രാധാന്യമാണുള്ളത്. ഭക്ഷണ നിയന്ത്രണങ്ങളും ആയുര്‍വേദ ചികിത്സയുടെ ഭാഗമാണ്. അതിനാലാണ് ആയുര്‍വേദ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് മികച്ച ചികിത്സയോടൊപ്പം പോഷക സമ്പുഷ്ടമായ ഭക്ഷണവും നല്‍കാന്‍ തീരുമാനിച്ചത്.

advertisment

Related News

Super Leaderboard 970x90