Sports

ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്‍ീനയ്‌ക്കെതിരേ തകര്‍പ്പന്‍ മുന്നേറ്റവുമായി ഐസ്‌ലാന്‍ഡ്

ഈ അടുത്ത കാലം വരെ യൂറോപ് ഫുടബോളിലെ ഏറ്റവും അപ്രസക്തമായ ടീമുകളിൽ ഒന്നായിരുന്നു ഐസ്ലാൻഡ്. യൂറോ കപ്പിൽ പോലും ആദ്യമായി യോഗ്യത നേടുന്നത് കഴിഞ്ഞ തവണയാണ്. ആ രാജ്യമാണ് വർഷത്തിൽ നല്ലൊരു പങ്ക് മഞ്ഞുമൂടി കിടക്കുന്നത് കൊണ്ട് ആർട്ടിഫിഷ്യൽ പുല്ല് പിടിപ്പിച്ച ഇൻഡോർ സ്റ്റേഡിയങ്ങൾ ഉണ്ടാക്കിയും, രാജ്യത്തിൽ ഉടനീളം കുട്ടികൾക്ക് വേണ്ടി ഫുട്ബാൾ അക്കാദമികൾ ഉണ്ടാക്കിയും ഒരു നിര കോച്ചുമാരെ നിയമിക്കുകയും ഒകെ ചെയ്തു കൊണ്ട് ലോക ഫുടബോളിൽ ആരെയും നേരിടാൻ കഴിയുന്ന ടീമായി മാറുന്നത്.

ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്‍ീനയ്‌ക്കെതിരേ തകര്‍പ്പന്‍ മുന്നേറ്റവുമായി ഐസ്‌ലാന്‍ഡ്

മൂന്ന് ലക്ഷത്തിനടുത്ത് ജനസംഖ്യ ഉള്ളൊരു രാജ്യം ചുരുങ്ങിയ വർഷം കൊണ്ട് 131 റാങ്കിൽ നിന്നും 22 ൽ എത്തിയത് ചെറിയ കളിയല്ല എന്ന് ലോകത്തിനു ഒരിക്കൽ കൂടി മനസ്സിലായല്ലോ ല്ലേ. എമ്മാതിരി ഇൻസ്പയറിങ് ആയ മനുഷ്യന്മാരാണ് ഈ രാജ്യത്ത് ഉണ്ടാകുക.

ഈ അടുത്ത കാലം വരെ യൂറോപ് ഫുടബോളിലെ ഏറ്റവും അപ്രസക്തമായ ടീമുകളിൽ ഒന്നായിരുന്നു ഐസ്ലാൻഡ്. യൂറോ കപ്പിൽ പോലും ആദ്യമായി യോഗ്യത നേടുന്നത് കഴിഞ്ഞ തവണയാണ്. ആ രാജ്യമാണ് വർഷത്തിൽ നല്ലൊരു പങ്ക് മഞ്ഞുമൂടി കിടക്കുന്നത് കൊണ്ട് ആർട്ടിഫിഷ്യൽ പുല്ല് പിടിപ്പിച്ച ഇൻഡോർ സ്റ്റേഡിയങ്ങൾ ഉണ്ടാക്കിയും, രാജ്യത്തിൽ ഉടനീളം കുട്ടികൾക്ക് വേണ്ടി ഫുട്ബാൾ അക്കാദമികൾ ഉണ്ടാക്കിയും ഒരു നിര കോച്ചുമാരെ നിയമിക്കുകയും ഒകെ ചെയ്തു കൊണ്ട് ലോക ഫുടബോളിൽ ആരെയും നേരിടാൻ കഴിയുന്ന ടീമായി മാറുന്നത്. എജ്ജാതി പ്ലാനിങ്. അതിലും ഭീകര എക്സിക്യൂഷൻ.

ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്‍ീനയ്‌ക്കെതിരേ തകര്‍പ്പന്‍ മുന്നേറ്റവുമായി ഐസ്‌ലാന്‍ഡ്

ഇതൊക്കെ ചെയ്തത് പബ്ലിക് ഫണ്ടിങ്ങിൽ ആണെന്നതും ശ്രദ്ധിക്കണം. ഏകദേശം 27000 ഐസിലാന്റുകാർ ആണത്രേ കഴിഞ്ഞ യൂറോ കപ്പിന്റെ ഭാഗമായി ഫ്രാൻസിലേക്ക് പോയത് ജനസംഖ്യയുടെ എട്ട് ശതമാനത്തോളം.

ഈ ടീമിനോട് സമനില കുടുങ്ങിയതിൽ അർജന്റീനയെ കുറ്റപ്പെടുത്താൻ കഴിയില്ല. ഒപ്പം ഈ ടീം ഫുട്‍ബോളിന് ചീത്തപ്പേര് ആണെന്നും തങ്ങൾക്ക് മാത്രം മനസ്സിലാകുന്ന എന്തോ സൗന്ദര്യ സങ്കല്പങ്ങളിൽ എത്തുന്നില്ല എന്നുമൊക്കെ തട്ടി വിടുന്ന ഫുട്‍ബോൾ 'പണ്ഡിതന്മാരെ' കാണുമ്പോൾ ചെപ്പ കുറ്റി നോക്കി ഒന്ന് കൊടുക്കാൻ തോന്നുന്നുണ്ട്.

(ഇത്രേം Sudeep Basu വക്കീൽ എഴുതിയത്.

ഞമ്മള് പൊതുവെ സമാധാനത്തിന്റെ ആളാണെങ്കിലും ഇക്കാര്യത്തിൽ വക്കീൽ പറഞ്ഞതിനോട് ചെർങ്ങനെ യോജിപ്പുണ്ട്.

മറ്റു വിശേഷങ്ങളൊന്നുമില്ല.

നമ്മുടെ കർത്താവായ 'മിശിഹാ'യ്ക്കു സ്തുതിയും ആരാധനയും പുകഴ്ചയും ഇപ്പോഴും എപ്പോഴും എന്നേയ്ക്കും.

ആമ്മേൻ)

advertisment

News

Super Leaderboard 970x90