ഭീകരപ്രവർത്തനം ഒരു പേടിപ്പിക്കുന്ന ഭീഷണിയാണ്.... വളരെയധികം ജീവൻ അതുകാരണം നഷ്ടമാവുന്നു.... ഭീകരൻമാർക്കു എവിടെനിന്നാണ് പണം കിട്ടുന്നുത് ? കെ ജെ ജേക്കബ് എഴുതിയ കുറിപ്പ്

ശത്രുക്കൾ കള്ളനോട്ടുകൾ ഉപയോഗിച്ചാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത് കുറേക്കാലമായി നടക്കുന്നു. പലപ്പോഴും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കള്ളനോട്ടുകൾ ഉപയോഗിക്കുന്നവരെ പിടികൂടിയിട്ടുണ്ട്, നോട്ടുകൾ പിടിച്ചടുത്തിട്ടുണ്ട്.

ഭീകരപ്രവർത്തനം ഒരു പേടിപ്പിക്കുന്ന ഭീഷണിയാണ്.... വളരെയധികം ജീവൻ അതുകാരണം നഷ്ടമാവുന്നു.... ഭീകരൻമാർക്കു എവിടെനിന്നാണ് പണം കിട്ടുന്നുത് ? കെ ജെ ജേക്കബ് എഴുതിയ കുറിപ്പ്

"ഭീകരപ്രവർത്തനം ഒരു പേടിപ്പിക്കുന്ന ഭീഷണിയാണ്. വളരെയധികം ജീവൻ അതുകാരണം നഷ്ടമായിട്ടുണ്ട്. ഈ ഭീകരൻമാർക്കു എവിടെനിന്നു പണം കിട്ടുന്നു എന്ന് നിങ്ങൾ എപ്പോളെങ്കിലും ആലോചിച്ചിട്ടുണ്ടോ? അതിർത്തിക്കപ്പുറത്തുനിന്നുള്ള ശത്രുക്കൾ കള്ളനോട്ടുകൾ ഉപയോഗിച്ചാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത് കുറേക്കാലമായി നടക്കുന്നു. പലപ്പോഴും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കള്ളനോട്ടുകൾ ഉപയോഗിക്കുന്നവരെ പിടികൂടിയിട്ടുണ്ട്, നോട്ടുകൾ പിടിച്ചടുത്തിട്ടുണ്ട്."

നരേന്ദ്ര മോഡി, നവംബർ 8, 2016
ദൽഹി

"ഭീകരപ്രവർത്തനം, അക്രമം, അവയുടെ സ്വാധീനം എന്നിവ വർദ്ധിച്ചിരിക്കുന്നു; താഴ്വരയിലെ പൗരന്മാരുടെ മൗലിക സ്വാതന്ത്ര്യം അപകടത്തിലായിരിക്കുന്നു. ഷുജാത് ബുഖാരിയുടെ കൊലപാതകം അതിനുദാഹരണമാണ്."

റാം മാധവ്, ജൂൺ 19, 2018 
ദൽഹി

"ജമ്മുവിന്റെയും കാശ്‌മീരിന്റെയും സന്തുലിതമായ വികസനം ഉറപ്പാക്കാനായില്ലെങ്കിൽ ബി ജെ പി ഭരണത്തിൽ തുടരുന്നതിൽ കാര്യമില്ല. കേന്ദ്രസർക്കാർ പല ശ്രമങ്ങളും നടത്തിയിട്ടും ജമ്മുവിനോടും ലഡാക്കിനോടുമുള്ള വേർതിരിവ് തുടർന്നു. അപ്പോഴാണ് പിന്തുണ പിൻവലിക്കാനും പ്രതിപക്ഷത്തിരുന്നു പ്രതിഷേധിക്കാനും ഞങ്ങൾ തീരുമാനിച്ചത്."

അമിത് ഷാ, ജൂൺ 23, 2018 
ജമ്മു.

****

സത്യം പറയുമ്പോൾ അതോർത്തിരിക്കേണ്ട ആവശ്യമില്ല എന്ന് പറയാറുണ്ട്. നുണ പറയുമ്പോൾ പക്ഷെ ആ സൗകര്യമില്ല. പറയുന്നത് ഓർത്തിരിക്കണം, അതനുസരിച്ച് ബാക്കി നുണകൾ പറഞ്ഞുകൊണ്ടിരിക്കണം. ഓരോ സ്‌ഥലത്തും ചെല്ലുമ്പോൾ അതിനു പറ്റിയ വിധത്തിൽ പുതിയ നുണകൾ കണ്ടുപിടിക്കണം.

അവർ നുണകൾ പറഞ്ഞുകൊണ്ടിരിക്കട്ടെ. എങ്കിലും നമ്മൾ ചില ചോദ്യങ്ങൾ ചോയ്ച്ചുകൊണ്ടിരിക്കണം.

1. എന്തിനാണ് നോട്ടു നിരോധിച്ചത്?

2. കശ്മീരിലെ അക്രമ പ്രവർത്തനം കൂടിയോ കുറഞ്ഞോ?

3.കശ്മീരിലെ സഖ്യത്തിൽനിന്നു എന്തിനാണ് ബി ജെ പി പിന്മാറിയത്?

advertisment

News

Super Leaderboard 970x90