Kerala

കന്യാസ്ത്രീകളെ, നിങ്ങൾക്ക് അഭിവാദ്യം... ഒരു ദുർഘട ഘട്ടം നിങ്ങൾ പിന്നിട്ടിരിക്കുന്നു.... കെ ജെ ജേക്കബ് എഴുതിയ കുറിപ്പ്

മനുഷ്യപുത്രന്റെ ശരീരം മടിയിൽക്കിടത്തി മറിയമിരുന്നതുപോലെയായിരുന്നു നിങ്ങളും അവിടിരുന്നത്; ഒരുയർപ്പിന്റെ പ്രത്യാശയുമായി. അവിടെക്കിനിയും ദൂരമേറെയുണ്ട്; എങ്കിലും ഒരു ദുർഘട ഘട്ടം നിങ്ങൾ പിന്നിട്ടു.

കന്യാസ്ത്രീകളെ, നിങ്ങൾക്ക് അഭിവാദ്യം... ഒരു ദുർഘട ഘട്ടം നിങ്ങൾ പിന്നിട്ടിരിക്കുന്നു.... കെ ജെ ജേക്കബ് എഴുതിയ കുറിപ്പ്

പട്ടുകുപ്പായമിട്ട പിതാക്കൻമാരുടെ കല്പന കല്ലേപ്പിളർക്കുന്ന കുറവിലങ്ങാടുനിന്നു കൊച്ചിയിലേക്ക് നിങ്ങൾ നടത്തിയ യാത്രകൾ കലാപകാരിയായ യേശുക്രിസ്തുവിന്റെ ഗാഗുൽത്തായാത്രപോലെ ദൈർഘ്യമുള്ളതും ദുഷ്കരവുമായിരുന്നു. പക്ഷെ നിങ്ങൾ അവ നടന്നുതന്നെ തീർത്തു.

മനുഷ്യപുത്രന്റെ ശരീരം മടിയിൽക്കിടത്തി മറിയമിരുന്നതുപോലെയായിരുന്നു നിങ്ങളും അവിടിരുന്നത്; ഒരുയർപ്പിന്റെ പ്രത്യാശയുമായി. അവിടെക്കിനിയും ദൂരമേറെയുണ്ട്; എങ്കിലും ഒരു ദുർഘട ഘട്ടം നിങ്ങൾ പിന്നിട്ടു.

ചെറുതല്ല നിങ്ങൾ ചെയ്തത്. പിന്നെ നിങ്ങൾക്ക് കൂട്ടിരുന്നവരും.

നിങ്ങൾ മാന്താനാരംഭിച്ചത് മലപോലെ ഉയർന്നുനിൽക്കുന്ന പൗരോഹിത്യപ്രഭുത്വത്തെയും ആണധികാരത്തെയുമാണ്. അവയ്ക്കിനിയും വളരാനാവില്ലല്ലോ.*

അമ്മമാരേ, നിങ്ങൾ തുടരുക.

അനീതിയുടെ മഹാശിലകൾകൊണ്ടവരടക്കംചെയ്ത നീതിയുടെ കുഞ്ഞുനിലവിളികൾക്കു ലോകം ചെവികൊടുക്കുന്ന കാലം വരട്ടെ.

advertisment

News

Super Leaderboard 970x90