കെവിനെ കൊലപാതകം യഥാർത്ഥ വിഷയത്തിൽ നിന്ന് വൃതിചലിക്കുന്നുവോ ? കെ.ജെ ജേക്കബ്

കെവിന്റെ കൊലപാതകത്തിൽ രണ്ടുമൂന്നു കാര്യങ്ങൾ കടന്നുകയറി യഥാർത്ഥ വിഷയത്തിൽനിന്നു ചർച്ച മാറ്റിക്കൊണ്ടുപോയി. പ്രശ്നം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ ഉത്തരവാദിത്തമുള്ള സർക്കാർ സംവിധാനത്തിന്റെ സമ്പൂർണ്ണ പരാജയമാണ്. കൃത്യമായി പറഞ്ഞാൽ ആഭ്യന്തര വകുപ്പിന്റെ പരാജയം.

കെവിനെ കൊലപാതകം യഥാർത്ഥ വിഷയത്തിൽ നിന്ന് വൃതിചലിക്കുന്നുവോ ? കെ.ജെ ജേക്കബ്

കെവിന്റെ കൊലപാതകത്തിൽ രണ്ടുമൂന്നു കാര്യങ്ങൾ കടന്നുകയറി യഥാർത്ഥ വിഷയത്തിൽനിന്നു ചർച്ച മാറ്റിക്കൊണ്ടുപോയി എന്ന് തോന്നുന്നതിനാലാണീ ഈ പോസ്റ്റ്.

ഒന്ന്: ജാതി:

കുറേയേറെപ്പേർ പെട്ടെന്ന് കേരളത്തിൽ ജാതിയുണ്ടെന്നു കണ്ടുപിടിച്ചു; അതങ്ങനെയല്ല സാർ. ഒരിത്തിരി മാറിനിന്നു ചുമ്മാ വഴിയേ പോകുന്നവരെ നോക്കിയാൽ ജാതി കാണാം. മാട്രിമണി പരസ്യത്തിൽ അത് മാത്രമേയുള്ളൂ. നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന വിവാഹങ്ങളിൽ ജാതിയില്ലാത്തത് എത്ര? ആദ്യമായിട്ടാണ് 'മേൽജാതി'യിലെ പെൺകുട്ടിയുടെയും 'കീഴ്‌ജാതി'യിലെ ആണ്കുട്ടിയുടെയും പ്രണയത്തിനു ഈ നാട്ടിൽ എതിർപ്പ് വരുന്നത് എന്ന് തോന്നും ചർച്ച കണ്ടാൽ.ജാതി പോയിപ്പോയി ഒരു ബ്രെയ്ക്ക് പോയിന്റിൽ എത്തിയതാണ് വിഷയം. അതെങ്ങിനെ സംഭവിച്ചു?

രണ്ട്: രാഷ്ട്രീയം.

കൊല്ലാൻ പോയ കൂട്ടത്തിന്റെ വണ്ടി ഓടിച്ചത് ഡി വൈ എഫ് ഐ കാരനാണ്, അയാൾ ചെഗുവേരയുടെ പടമുള്ള ടീ ഷർട്ട് ഇട്ടു, അതിനു ഡി വൈ എഫ് ഐ സമാധാനം പറയണം എന്ന മട്ടിലാണ് വാദം. മനസിലായിടത്തോളം ഡി വൈ എഫ് ഐ ക്കാരനാണ്, പക്ഷെ ബന്ധുവാണ്. ജാതി മാറി, മതം മാറി, സാമ്പത്തിക നില മാറിയുള്ള പ്രണയത്തോടുള്ള എതിർപ്പാണ് കാരണം. ഡി വൈ എഫ് ഐ കാരൻ അത് ചെയ്യാൻ പാടില്ല എന്നത് ന്യായം.അയാളുടെ രാഷ്ട്രീയ ബോധ്യം അയാളെ തടയേണ്ടതായിരുന്നു. അത് ആ സംഘടനയുടെ രാഷ്ട്രീയ പാരാജയം എന്ന് വേണമെങ്കിൽ പറയാം. പക്ഷെ ആ വിവാഹം നടത്തിക്കൊടുക്കാൻ മുന്നിൽ നിന്നവർ സി പി എം കാരായിരുന്നു എന്നുകൂടി ഓർക്കുക. എന്നിട്ടു വിഷയത്തിലേക്കു വരിക.

മൂന്ന്: മുഖ്യമന്ത്രിയുടെ സുരക്ഷാ.

അടുത്തകാലത്തു കേട്ട ഏറ്റവും അസംബന്ധമായ വാദമാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാൽ കിഡ്നാപ്പ് കേസ് അന്വേഷിക്കാൻ പറ്റില്ല എന്ന പോലീസുകാരാന്റെ നിലപാട്. ഇനി അയാൾക്ക്‌ സുരക്ഷാ ചുമതല ഉണ്ട് എന്നുതന്നെയിരിക്കട്ടെ. ആ സമയം അയാളുടെ സ്റ്റേഷനതിർത്തിയിൽ ആർക്കും എന്തും ചെയ്യാമെന്നാണോ? ക്രമസമാധാനം സിംഗിൾ പോയിന്റ് പരിപാടിയാണോ? ഏതു നാടിനെക്കുറിച്ചാണ് ഈ പറയുന്നത്? മുഖ്യമന്ത്രിയുടെ സുരക്ഷ വേറെ വിഷയമല്ല?

കെവിനെ കൊലപാതകം യഥാർത്ഥ വിഷയത്തിൽ നിന്ന് വൃതിചലിക്കുന്നുവോ ? കെ.ജെ ജേക്കബ്

അപ്പോൾപ്പിന്നെ എവിടാണ് പ്രശ്നം?

പ്രശ്നം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ ഉത്തരവാദിത്തമുള്ള സർക്കാർ സംവിധാനത്തിന്റെ സമ്പൂർണ്ണ പരാജയമാണ്. കൃത്യമായി പറഞ്ഞാൽ ആഭ്യന്തര വകുപ്പിന്റെ പരാജയം. ആ പരാജയമാണ്, അത് പരാജയമാണ് എന്ന് ക്രിമിനലുകൾക്കുള്ള ബോധ്യമാണ് മുൻപ് പറഞ്ഞ ജാത്യാഭിമാനത്തിനും പാർട്ടിബന്ധത്തിനുമൊക്കെ കൂടിച്ചേർന്നു ഒരു ചെറുപ്പക്കാരന്റെ തട്ടിക്കൊണ്ടുപോയി ഇല്ലാതാക്കാം എന്ന തീരുമാനത്തിലെത്തുന്നത്. അതിനു കൂട്ടുനിൽക്കാൻ മുഖ്യമന്ത്രിയുടെ സുരക്ഷ എന്ന കള്ളന്യായം കണ്ടുപിടിക്കാൻ പോലീസുകാരനെ ധൈര്യപ്പെടുത്തുന്നത്

ഇനി കോട്ടയം ഗാന്ധിനഗർ സ്റ്റേഷന്റെ മുൻപിലേക്ക് നോക്ക്.

"കെവിൻ ചേട്ടനെ അവർ പിടിച്ചുകൊണ്ടുപോയി" എന്നും പറഞ്ഞൂ പോലീസ് സ്റ്റേഷന്റെ മുൻപിൽ നിന്ന് കരയുന്ന ഇരുപത്തൊന്നു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ ചിത്രം കാണ്.

അവൾ ആ പോലീസ് സ്റ്റേഷനിൽ ആദ്യം വരുന്നതല്ല.അവൾക്കിഷ്ടപ്പെട്ട മറ്റൊരു മനുഷ്യനുമായി വിവാഹ ഉടമ്പടി നടത്തിയതിന്റെ പേരിൽ അവൾക്ക് ആ പോലീസ് സ്റ്റേഷനിൽ ഇതിനു മുൻപ് വരേണ്ടി വന്നിട്ടുണ്ട്. അന്ന് നാട്ടിലെ സകല നിയമങ്ങൾക്കും വിരുദ്ധമായി ഒരു നടപടി ആ പോലീസ് സ്റേഷനില്നിന്നുണ്ടായി. അതവൾക്കറിയാം, അവളുടെ എതിരാളികൾക്കും അറിയാം.

ഇല്ലേ?

അവളെ ഭയപ്പെടുത്തുന്നത് എന്താണ്? 

തലേദിവസം രാത്രിയിൽ ഒരുകൂട്ടമാളുകൾ, അവരിൽ അവളുടെ സഹോദരങ്ങളുമുണ്ട്, കെവിൻ ചേട്ടനെ വീടാക്രമിച്ചു പിടിച്ചുകൊണ്ടുപോയി. ആരാണ് കൊണ്ടുപോയത്, ഏതാണ് വണ്ടിയുടെ നമ്പർ എന്നൊക്കെ അവൾക്കറിയാം, കെവിൻ ചേട്ടന്റെ അച്ഛനറിയാം, അതെല്ലാം അവർ പോലീസുകാരോട് പറഞ്ഞിട്ടുണ്ട്. ഒന്നും നടക്കുന്നില്ല.

അതാണ് അവളെ ഭയപ്പെടുത്തുന്നത്. അതാണ് ക്രിമിനലുകളെ ഭയപ്പെടുത്താതിരിക്കുന്നത്.

അവളാ പോലീസ്സ്റേഷനിലേക്കു ചെല്ലുന്നത് എന്തെങ്കിലും ഔദാര്യം കിട്ടാനല്ല. ഒരു ക്രൈം നടന്നിരിക്കുന്നു: ഒരാളെ വീടുതല്ലിപ്പൊളിച്ച് തട്ടിക്കൊണ്ടുപോയിരിക്കുന്നു. മറ്റൊരു ക്രൈം നടക്കുമെന്നു അവർ ഭയപ്പെടുന്നു. ക്രൈം നടക്കാതെ നോക്കാൻ ഉത്തരവാദിത്തമുള്ള, നടന്നാൽ അത് ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവാദിത്തമുള്ള, മറ്റൊരു ക്രൈം നടക്കുമെന്ന് മുൻകൂട്ടിക്കണ്ട് നടപടിയെടുക്കാൻ നിയമപരമായി ബാധ്യതയുള്ള ഒരു സ്‌ഥാപനത്തിന്റെ മുൻപിലാണ് ഒരു പെൺകുട്ടി ഒരു ദിവസം മുഴുവൻ കരഞ്ഞു നിലവിളിച്ചു കഴിയുന്നത്.

കെവിനെ കൊലപാതകം യഥാർത്ഥ വിഷയത്തിൽ നിന്ന് വൃതിചലിക്കുന്നുവോ ? കെ.ജെ ജേക്കബ്

അതാണ് വിഷയം. ജാതിയും രാഷ്ട്രീയ അധാർമ്മികതയുമൊക്കെ എനിക്ക് വേറെ വിഷയങ്ങളാണ്. അതില്ലാത്ത നാടുകൾ നിങ്ങൾ പറയു, ഞാൻ കേൾക്കാം. പക്ഷെ ഇത്തരം ഒരു ക്രൈം സിറ്റുവേഷനിൽ ജീവൻ വച്ച് പന്താടാൻ, ക്രിമിനലുകളുമായി സംസാരിക്കാൻ ആത്മവീര്യമുള്ള പോലീസുകാരൻ-- തൊപ്പിയും കുപ്പായവുമിടുവിച്ചു ശമ്പളവുംകൊടുത്തു നമ്മുടെ ജീവൻ സംരക്ഷിക്കാൻ നമ്മൾ ഏർപ്പാട് ചെയ്തവൻ--തയ്യാറാകുന്നു എന്നതാണ് വിഷയം. അവർ അവരുടെ ജോലി ചെയ്യാതായിരിക്കുന്നു, അവർ അരുംകൊലയ്ക്കു കൂട്ട് നിൽക്കുന്നു എന്നതാണ് വിഷയം.

മറിച്ചുപറഞ്ഞാൽ, ഒരു പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്‌ഥന്മാർ അവരുടെ ജോലി ചെയ്തിരുന്നെകിൽ നിങ്ങളീപ്പറയുന്ന ജാതിഭ്രാന്തിനും ഡി വൈ എഫ് ഐ ബന്ധത്തിനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജോലിക്കുമൊന്നും ആ ചെറുപ്പക്കാരന്റെ ജീവനെടുക്കാൻ പറ്റുമായിരുന്നില്ല. അതൊക്കെ തടയാൻ പറ്റുന്ന വിധത്തിൽ നമ്മൾ ഒരു സംവിധാനം ഉണ്ടാക്കിവച്ചിട്ടുണ്ട്.

അത് പ്രവർത്തിച്ചില്ല.

കെവിനെ കൊലപാതകം യഥാർത്ഥ വിഷയത്തിൽ നിന്ന് വൃതിചലിക്കുന്നുവോ ? കെ.ജെ ജേക്കബ്

ഇവിടെ മാത്രമല്ല.

വാളയാറിൽ, ഒരു കുഞ്ഞു ലൈംഗികമായി ദുരുപയോഗവും ചെയ്യപ്പെട്ടു എന്ന പരാതി കിട്ടിയപ്പോൾ അത് പ്രവർത്തിച്ചില്ല. സഹോദരികൂടി ഇല്ലാതായപ്പോഴും അത് പ്രവർത്തിച്ചില്ല.

ജിഷ്ണു മർദ്ദനമേറ്റു ആത്മഹത്യയിലേക്കു തിരിഞ്ഞശേഷവും അത് പ്രവർത്തിച്ചില്ല.

വിനായകനെ കൊല്ലാക്കൊല ചെയ്തപ്പോൾ അത് പ്രവർത്തിച്ചില്ല.

ശ്രീജിത്തിനെ ചവിട്ടിക്കൊല്ലുമ്പോൾ അത് പ്രവർത്തിച്ചില്ല, ആ കൊലപാതകം ഇല്ലാതാക്കാൻ കള്ളത്തെളിവുണ്ടാക്കുമ്പോൾ ആ സംവിധാനം പ്രവർത്തിച്ചില്ല.

എടപ്പാളിൽ തിയേറ്ററിൽ കൊച്ചുപെന്കുട്ടിയെ ഉപദ്രവിച്ച വിവരം അറിഞ്ഞപ്പോൾ അത് പ്രവർത്തിച്ചില്ല.

അതുചോദിക്കുമ്പോൾ പയിനായിരം പോലീസുകാരുടെ മധ്യത്തിൽ മപ്പടിച്ചുനിൽക്കുമ്പോഴും താനൊരു ചെണ്ടയാണ് എന്ന് മുഖ്യമന്ത്രിയ്ക്ക് തോന്നുന്നുണ്ടെങ്കിൽ അതിവിടെ ബാക്കിനിൽക്കുന്നു ജനാധിപത്യ സംവിധാനങ്ങളുടെ വിജയമാണ്. ഇനി ഞങ്ങൾ എന്ത് ചെയ്യണം എന്ന് നിങ്ങൾ പരസ്യമായി ചോദിച്ചു തുടങ്ങുമ്പോൾ നിങ്ങളുടെ നിസഹായത വെളിപ്പെട്ടു തുടങ്ങുന്നു. വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കുന്ന കാര്യം ചർച്ച ചെയ്യുന്നതിനോടുപോലും നിങ്ങൾക്കിത്ര അസഹിഷ്ണുതയെങ്കിൽ നിങ്ങൾ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു.

നിരപരാധികളുടെ ചോര നിങ്ങളെ ഭയപ്പെടുത്തി തുടങ്ങിയിരിക്കുന്നു.

advertisment

News

Super Leaderboard 970x90